ജാവയും ബുള്ളറ്റും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ — വീഡിയോ

ബുള്ളറ്റോ, ജാവയോ - കേമന്‍ ആരാണ്? ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതു മുതല്‍ വാഹന പ്രേമികള്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഇത്രയുംകാലം ശക്തനായ എതിരാളിയില്ലാത്തതിനാല്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ സൈ്വര്യവിഹാരം നടത്തി. പക്ഷെ ജാവയുടെ കടന്നുവരവില്‍ അടിയൊഴുക്കുകള്‍ സംഭവിക്കാന്‍ തുടങ്ങി.

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

ബുള്ളറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശം ഇപ്പോഴില്ല. പുതിയ ജാവ എങ്ങനെയുണ്ടെന്നറിഞ്ഞിട്ട് ബുള്ളറ്റ് വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് പലരും. ഇതേസമയം, ആഞ്ഞുവീശുന്ന ജാവ തരംഗത്തെ പ്രതിരോധിക്കാനുള്ള കരുനീക്കങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡും അണിയറയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. നിലവില്‍ രണ്ടു ബൈക്കുകളെയാണ് ജാവ വിപണിയില്‍ എത്തിക്കുന്നത് — ജാവയും ജാവ ഫോര്‍ട്ടി ടൂവും.

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

രണ്ടു ബൈക്കുകളും ഒരേ എഞ്ചിനും ഷാസിയും പങ്കിടുന്നു. റോയല്‍ എന്‍ഫീല്‍ഡ് 350, 500 സീരീസ് ബൈക്കുകളുമായി താരതമ്യം ചെയ്താല്‍ ജാവ ബൈക്കുകളുടെ എഞ്ചിന്‍ കൂടുതല്‍ ആധുനികമാണെന്നു സമ്മതിക്കേണ്ടി വരും. 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കുന്ന ജാവ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുമായാണ് കടലാസില്‍ അങ്കം കുറിക്കുന്നത്.

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

കരുത്തിന്റെ കാര്യത്തില്‍ ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍തന്നെ മുന്നില്‍. പക്ഷെ ബുള്ളറ്റുകളുടെയും ജാവ ബൈക്കുകളുടെയും ടോര്‍ഖ് ഉത്പാദനം സമാനമാണ്. കരുത്തുള്ളതുകൊണ്ടു മാത്രം ജാവ കേമനാണെന്നു വിധിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുത്തിടെ ജാവ ഫോര്‍ട്ടി ടൂവും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 സിഗ്നല്‍സും തമ്മില്‍ നടത്തിയ വേഗ മത്സരവും കേമനാരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്.

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

ഇരു ബൈക്കുകളുടെയും ആക്‌സിലറേഷന്‍ മികവ് മത്സര ദൃശ്യങ്ങളില്‍ കാണാം. മത്സരത്തില്‍ ഏകപക്ഷീയമായാണ് ജാവ ഫോര്‍ട്ടി ടൂവിന്റെ വിജയം. 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കുന്ന 293 സിസി ഒറ്റ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ജാവ ഫോര്‍ട്ടി ടൂവിന്റെ പ്രകനടത്തില്‍ നിര്‍ണായകമായി.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

മത്സരത്തില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സും ജാവയെ കാര്യമായി പിന്തുണച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് 350 -യെക്കാള്‍ കുറഞ്ഞ ഗിയര്‍ അനുപാതമാണ് ജാവ ഫോര്‍ട്ടി ടൂവിന്. മറുഭാഗത്ത് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 സിഗ്നല്‍സില്‍ 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കുന്നുണ്ടെങ്കിലും കരുത്തുത്പാദനം 19.8 bhp - 28 Nm torque എന്ന നിലയിലേക്ക് പരിമിതപ്പെടുന്നു.

Most Read: വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ജാവയും ബുള്ളറ്റും മുഖാമുഖം മത്സരിക്കുമ്പോള്‍ — വീഡിയോ

എയര്‍ കൂളിങ് സംവിധാനം മാത്രമേ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 -യിലുള്ളൂ. ഇതേസമയം വേഗ മത്സരങ്ങള്‍ക്ക് വേണ്ടിയോ, ചടുലമായ പ്രകടനക്ഷമത മുന്‍നിര്‍ത്തിയോ അല്ല ബുള്ളറ്റുകള്‍ പുറത്തിറങ്ങുന്നത്. ലോങ് സ്‌ട്രോക്ക് എഞ്ചിനായതുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വ്യക്തിത്വം തികച്ചും വ്യത്യസ്തമാണ്.

Most Read: ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് ലഭ്യമാക്കുംവിധമാണ് എഞ്ചിന്‍ യൂണിറ്റുകളെ റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പ്പന ചെയ്യുന്നത്. എന്തായാലും വേഗവും ആക്‌സിലറേഷനും മാത്രം പരിഗണിച്ചാല്‍ ജാവയാണ് കേമനെന്ന് ഇവിടെ വ്യക്തം.

Disclaimer: പൊതുനിരത്തില്‍ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങള്‍ അനധികൃതമാണ്. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടം വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

Source: Footloose Dev

Most Read Articles

Malayalam
English summary
Jawa 42 And Royal Enfield Classic 350 Signals In A Drag Race. Read in Malayalam.
Story first published: Wednesday, May 22, 2019, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X