പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

നിർമ്മാണ സൈറ്റുകൾ മുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച ഇടങ്ങളിലും അതിനുമപ്പുറത്തും വൈവിധ്യമാർന്ന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന JCB മെഷീനുകൾ തികച്ചും കൗതുകമാർന്ന ഒരു കാഴ്ചയാണ്.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഈ ഹെവി-ലോഡ് മെഷീനുകൾ ഇതുവരെ ഡീസലാണ് ഉപയോഗിച്ചിരുന്നതെങ്കിലും, രാജ്യത്തെ ആദ്യത്തെ ബാക്ക്‌ഹോ ലോഡർ കമ്പനി ഇപ്പോൾ സി‌എൻ‌ജി ഓപ്ഷനുള്ള മോഡൽ പുറത്തിറക്കിയിരിക്കുകയാണ്.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

JCB ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി JCB 3DX DFi മോഡൽ ലോഞ്ച് ചെയ്തു, ഇത് സി‌എൻ‌ജിയും ഡീസലിലും പ്രവർത്തിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു.

MOST READ: പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ റോഡ് ഗതാഗത, ദേശീയപാത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രി നിതിൻ ഗഡ്കരിയാണ് മെഷീനിന്റെ ലോഞ്ച് നിർവ്വഹിച്ചത്.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

സി‌എൻ‌ജിയുടെയും ഡീസലിന്റെയും മിശ്രിതത്തിലാണ് JCB 3DX DFi പ്രവർത്തിക്കുന്നത്, ഇത് ഉദ്‌വമനം ഗണ്യമായി കുറയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇതിന്റെ ഉപയോഗം ആനുപാതികമായ CO2 ഉദ്‌വമനം കുറയ്ക്കുന്നതിലേക്ക് നയിക്കാൻ സഹായിക്കുന്നു.

MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഈ ഡ്യുവൽ-ഫ്യുവൽ സി‌എൻ‌ജി ബാക്ക്‌ഹോ ലോഡർ ഇന്ത്യൻ വിപണിയിൽ നന്നായി സ്ഥാപിതമായ അതേ 3DX മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡീസലിനെ അപേക്ഷിച്ച് പ്രവർത്തന ചെലവും മലിനീകരണവും കുറയ്ക്കുന്നു എന്നതാണ് സി‌എൻ‌ജിയുടെ ഗുണങ്ങൾ.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടാൻ JCB ഇപ്പോൾ ശ്രമിക്കുന്നു, തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നം നവീകരണത്തിനുള്ള കഴിവുകൾ പ്രദർശിപ്പിക്കുന്നുവെന്ന് കമ്പനി പ്രസ്താവിക്കുന്നു.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഇന്ത്യയിലെ തങ്ങളുടെ നാല് പതിറ്റാണ്ടുകളിലുടനീളം, ഇന്നൊവേഷൻ നിക്ഷേപം തുടരുകയാണ് എന്ന് JCB ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി പറഞ്ഞു.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഇത് തങ്ങളുടെ പ്രവർത്തനത്തിന്റെ ഒരു മൂലക്കല്ലാണ്. ഈ ഡ്യുവൽ-ഫ്യുവൽ മെഷീനിന്ന് ഡീസലിനെ സി‌എൻ‌ജിയുമായി മാറ്റിസ്ഥാപിക്കാൻ കഴിയും, മാത്രമല്ല ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്തതാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: 'അർടുറ' മക്ലാരന്റെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാർ; ടീസർ ചിത്രങ്ങൾ പുറത്ത്

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

രാജ്യത്ത് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിന് ഇത് കൂടുതൽ സംഭാവന നൽകുകയും ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഇന്ത്യയിലെ ഭൂപ്രദേശങ്ങളിലുടനീളമുള്ള ഉപഭോക്തൃ സൈറ്റുകളിൽ ഉൽ‌പ്പന്നം പരീക്ഷിച്ചുവെന്നും ഉപഭോക്താക്കളിൽ‌ നിന്നും ഡീലർ‌മാരിൽ‌ നിന്നും വിതരണക്കാരിൽ‌ നിന്നുമുള്ള ഫീഡ്‌ബാക്ക് നിർമ്മാണത്തിൽ ഉൾ‌പ്പെടുത്തിയെന്നും JCB എടുത്തുകാണിക്കുന്നു.

Most Read Articles

Malayalam
English summary
JCB Introduced New Dual Fuel CNG Model. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X