ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

ബോളിവുഡിലെ സൂപ്പർ ഡ്യൂപ്പർ സംവിധായകനാണ് കരൺ ജോഹർ. സിനിമ പോലെ തന്നെ അത്യാഢംബരമാണ് സംവിധായകനായ കരണിന്റെ വാഹന പ്രേമവും.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

1998 ൽ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്‌താണ് കരൺ ജോഹറിന്റെ ബോളിവുഡ് അരങ്ങേറ്റവും. ചുരുക്കി പറഞ്ഞാൽ ഹിന്ദി സിനിമാ-ടെലിവിഷൻ രംഗത്തെ ഓൾ റൗണ്ടറായാണ് താരം അറിയപ്പെടുന്നതും.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

സംവിധാനത്തിനും നിർമാണത്തിനും പുറമെ തിരക്കഥ, വസ്ത്രാലങ്കാരം എന്നീ മേഖലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മെർസിഡീസ് മേബാക്ക് S500, ജാഗ്വർ XJL, ബിഎംഡബ്ല്യു 570D എന്നിവ ഉൾപ്പെടുന്ന പ്രീമിയം കാറുകൾ ഇതിനോടകം തന്നെ സ്വന്തമാക്കിയ കരൺ ഇപ്പോൾ പുതിയൊരു വാഹനം കൂടി ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

ജർമൻ ബ്രാൻഡായ ഔഡിയുടെ A8 L ആഢംബര സെഡാനാണ് കരൺ ജോഹർ സ്വന്തമാക്കിയിരിക്കുന്നത്. എവലൂഷൻ മീറ്റ്സ് പെർഫോമൻസ് എന്ന തലക്കെട്ടോടെ ഔഡി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

പോയ വർഷമാണ് ഈ ആഢംബര സെഡാൻ ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നത്. 1.56 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ജർമൻ നിർമാതാക്കളിൽ നിന്നുള്ള അൾട്രാ പ്രീമിയം ഓഫർ ഇവിടെ ലോംഗ് വീൽ-ബേസ് പതിപ്പിലാണ് വാഗ്ദാനം ചെയ്യുന്നതും.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

10Ah ലിഥിയം അയോൺ ബാറ്ററിയുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുള്ള മൂന്ന് ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ഔഡി A8 L സെഡാന്റെ ഹൃദയം. നാലാം തലമുറ ആവർത്തനത്തിലുള്ള വാഹനം സിംഗിൾ ഫ്രെയിം ഗ്രില്ലിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

19 ഇഞ്ച് അലോയ്‌ വീലുകളിലാണ് സെഡാൻ വിപണിയിൽ എത്തുന്നത്. ചുറ്റിനും പ്രതീകാത്മക ലൈനുകൾ അവതരിപ്പിക്കുന്നതും വാഹനത്തിന് മികച്ചൊരു രൂപം സമ്മാനിക്കുന്നതിൽ വളരെ പ്രധാന്യമർഹിക്കുന്നുണ്ട്. പിൻ യാത്രക്കാർക്ക് ഇഷ്ടാനുസൃതമാക്കിയ ലെഗ് മസാജർ ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളും ഔഡി A8 L പതിപ്പിന്റെ പ്രത്യേകതയാണ്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

സെഡാനിൽ ഹീറ്റ് പ്രവർത്തനം, മുൻ സീറ്റ് ഹെഡ്‌റെസ്റ്റുകളുടെ പിൻഭാഗത്ത് വേർപെടുത്താവുന്ന രണ്ട് ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പാനീയങ്ങൾക്കുള്ള കൂൾ ബോക്സ്, മസാജ് സീറ്റുകൾ എന്നിവയും കാറിലുണ്ട്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

മുൻവശത്ത് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. മാട്രിക്സ് എൽഇഡി റീഡിംഗ് ലൈറ്റുകളും പിൻസീറ്റ് റിമോട്ട് കൺട്രോൾ സിസ്റ്റവും കംഫർട്ട് ക്യാബിൻ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

കാറിനുള്ളിലെ ഒരു എയർ ക്വാളിറ്റി പാക്കേജ് ക്യാബിനെ വൃത്തിയാക്കാനും സഹായിക്കുന്നു. നിലവിലെ കാലഘട്ടത്തിൽ ഈ സവിശേഷത വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ മാനസികാവസ്ഥ ഉയർത്തുന്നതിനായി വാഹനത്തിന്റെ വശത്ത് വേനൽക്കാലത്തിന്റെയും ശൈത്യകാല സുഗന്ധങ്ങളുടെയും ഐച്ഛിക സൂചന നൽകുന്ന ഉയർന്ന സാന്ദ്രതയുള്ള രണ്ട് ഓയിൽ കുപ്പികളും ഉണ്ട്.

ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും ഔഡി A8 L ഒട്ടും പിന്നോട്ടല്ല. രണ്ട് ഓപ്ഷണൽ സെൻട്രൽ എയർബാഗുകളുള്ള എട്ട് എയർബാഗുകൾ, സജീവമായ ഹെഡ് റെസ്റ്ററൈനുകൾ, ഇബിഡിയുള്ള എബിഎസ്, ലേൺ അസിസ്റ്റ് മുന്നറിയിപ്പ് സിസ്റ്റം എ 360 ഡിഗ്രി ക്യാമറ എന്നിവയാണ് ഇതിന് ലഭിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Karan Johar Brought Audi A8 L Luxury Sedan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X