Just In
- 7 hrs ago സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- 7 hrs ago ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്! വൈറൽ വീഡിയോയ്ക്ക് പൊലീസിന്റെ വക വൻ പാരിതോഷികം
- 8 hrs ago ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
- 8 hrs ago ഇവികളേക്കാൾ കുറഞ്ഞ വിലയിൽ ഹീറോയുടെ 'ഫാമിലി സ്കൂട്ടർ', വില വെറും 79,738 രൂപ മാത്രം
Don't Miss
- Movies ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
- Sports IPL 2024: ഇതെന്ത് ക്യാപ്റ്റന്‍സി? ഗില്ലിനെക്കൊണ്ടാവില്ല! തോല്‍വിക്ക് ഈ കാരണങ്ങള്‍, നെഹ്റ മുങ്ങി
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- News ബാള്‍ട്ടിമോര്‍ പാലത്തിനിടിച്ച കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാര്‍; 22 പേരെന്ന് സ്ഥിരീകരണം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
ഔഡിയുടെ A8 L ആഢംബര സെഡാൻ സ്വന്തമാക്കി കരൺ ജോഹർ
ബോളിവുഡിലെ സൂപ്പർ ഡ്യൂപ്പർ സംവിധായകനാണ് കരൺ ജോഹർ. സിനിമ പോലെ തന്നെ അത്യാഢംബരമാണ് സംവിധായകനായ കരണിന്റെ വാഹന പ്രേമവും.
1998 ൽ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്‌താണ് കരൺ ജോഹറിന്റെ ബോളിവുഡ് അരങ്ങേറ്റവും. ചുരുക്കി പറഞ്ഞാൽ ഹിന്ദി സിനിമാ-ടെലിവിഷൻ രംഗത്തെ ഓൾ റൗണ്ടറായാണ് താരം അറിയപ്പെടുന്നതും.
സംവിധാനത്തിനും നിർമാണത്തിനും പുറമെ തിരക്കഥ, വസ്ത്രാലങ്കാരം എന്നീ മേഖലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മെർസിഡീസ് മേബാക്ക് S500, ജാഗ്വർ XJL, ബിഎംഡബ്ല്യു 570D എന്നിവ ഉൾപ്പെടുന്ന പ്രീമിയം കാറുകൾ ഇതിനോടകം തന്നെ സ്വന്തമാക്കിയ കരൺ ഇപ്പോൾ പുതിയൊരു വാഹനം കൂടി ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്.
ജർമൻ ബ്രാൻഡായ ഔഡിയുടെ A8 L ആഢംബര സെഡാനാണ് കരൺ ജോഹർ സ്വന്തമാക്കിയിരിക്കുന്നത്. എവലൂഷൻ മീറ്റ്സ് പെർഫോമൻസ് എന്ന തലക്കെട്ടോടെ ഔഡി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.
പോയ വർഷമാണ് ഈ ആഢംബര സെഡാൻ ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നത്. 1.56 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ജർമൻ നിർമാതാക്കളിൽ നിന്നുള്ള അൾട്രാ പ്രീമിയം ഓഫർ ഇവിടെ ലോംഗ് വീൽ-ബേസ് പതിപ്പിലാണ് വാഗ്ദാനം ചെയ്യുന്നതും.
10Ah ലിഥിയം അയോൺ ബാറ്ററിയുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുള്ള മൂന്ന് ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ഔഡി A8 L സെഡാന്റെ ഹൃദയം. നാലാം തലമുറ ആവർത്തനത്തിലുള്ള വാഹനം സിംഗിൾ ഫ്രെയിം ഗ്രില്ലിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
19 ഇഞ്ച് അലോയ് വീലുകളിലാണ് സെഡാൻ വിപണിയിൽ എത്തുന്നത്. ചുറ്റിനും പ്രതീകാത്മക ലൈനുകൾ അവതരിപ്പിക്കുന്നതും വാഹനത്തിന് മികച്ചൊരു രൂപം സമ്മാനിക്കുന്നതിൽ വളരെ പ്രധാന്യമർഹിക്കുന്നുണ്ട്. പിൻ യാത്രക്കാർക്ക് ഇഷ്ടാനുസൃതമാക്കിയ ലെഗ് മസാജർ ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളും ഔഡി A8 L പതിപ്പിന്റെ പ്രത്യേകതയാണ്.
സെഡാനിൽ ഹീറ്റ് പ്രവർത്തനം, മുൻ സീറ്റ് ഹെഡ്‌റെസ്റ്റുകളുടെ പിൻഭാഗത്ത് വേർപെടുത്താവുന്ന രണ്ട് ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പാനീയങ്ങൾക്കുള്ള കൂൾ ബോക്സ്, മസാജ് സീറ്റുകൾ എന്നിവയും കാറിലുണ്ട്.
മുൻവശത്ത് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. മാട്രിക്സ് എൽഇഡി റീഡിംഗ് ലൈറ്റുകളും പിൻസീറ്റ് റിമോട്ട് കൺട്രോൾ സിസ്റ്റവും കംഫർട്ട് ക്യാബിൻ സവിശേഷതകളിൽ ഉൾപ്പെടുന്നു.
കാറിനുള്ളിലെ ഒരു എയർ ക്വാളിറ്റി പാക്കേജ് ക്യാബിനെ വൃത്തിയാക്കാനും സഹായിക്കുന്നു. നിലവിലെ കാലഘട്ടത്തിൽ ഈ സവിശേഷത വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ മാനസികാവസ്ഥ ഉയർത്തുന്നതിനായി വാഹനത്തിന്റെ വശത്ത് വേനൽക്കാലത്തിന്റെയും ശൈത്യകാല സുഗന്ധങ്ങളുടെയും ഐച്ഛിക സൂചന നൽകുന്ന ഉയർന്ന സാന്ദ്രതയുള്ള രണ്ട് ഓയിൽ കുപ്പികളും ഉണ്ട്.
സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും ഔഡി A8 L ഒട്ടും പിന്നോട്ടല്ല. രണ്ട് ഓപ്ഷണൽ സെൻട്രൽ എയർബാഗുകളുള്ള എട്ട് എയർബാഗുകൾ, സജീവമായ ഹെഡ് റെസ്റ്ററൈനുകൾ, ഇബിഡിയുള്ള എബിഎസ്, ലേൺ അസിസ്റ്റ് മുന്നറിയിപ്പ് സിസ്റ്റം എ 360 ഡിഗ്രി ക്യാമറ എന്നിവയാണ് ഇതിന് ലഭിക്കുന്നത്.