Just In
- 57 min ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 59 min ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 2 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- 2 hrs ago
മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ
Don't Miss
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Movies
ആദ്യ പ്രസവത്തോടെ കാര്യങ്ങള്‍ മനസിലായി; മൂത്തക്കുട്ടിയ്ക്ക് 2 വയസ് വരെ പാല് കൊടുത്തു,വിശേഷങ്ങളുമായി ശരണ്യ മോഹൻ
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ
ക്വാളിസ് മൾട്ടി യൂട്ടിലിറ്റി വാഹനം ഉപയോഗിച്ചാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇത് ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാവുകയും നിരത്തുകളിൽ ഒരു സാധാരണ കാഴ്ചയായി മാറുകയും ചെയ്തു.

പിന്നീട് കമ്പനി ഇത് നിർത്തലാക്കുകയും പകരം ഇന്നോവയെ വിപണിയിൽ എത്തിക്കുകയും ചെയ്തു, ഇന്ന് ഇന്ത്യയിൽ വളരെ പ്രചാരമുള്ള വാഹനമാണ് ഇന്നോവ.

ഇന്ത്യയിൽ 2.4 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഡീസലും 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ക്വാളിസ് വിറ്റത്.
MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

ഇരു എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ ലഭിച്ചു, അത് പിൻ വീലുകളിലേക്ക് പവർ അയയ്ക്കുന്നു. സമാരംഭിച്ച് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ക്വാളിസിന്റെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഉദാഹരണങ്ങൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ട്.

20 വർഷം പഴക്കമുള്ള അത്തരത്തിലൊരു ടൊയോട്ട ക്വാളിസും അതിനെ നന്നായി പരിപാലിക്കുന്ന ഉടമയേയുമാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
MOST READ: ടൂവീല്‍ ഡ്രൈവ് ഇലക്ട്രിക് ബൈക്കുകളെ വെളിപ്പെടുത്തി UBCO

ഈ വാഹനത്തിന്റെ ഉടമ മറ്റാരുമല്ല നമ്മുടെ പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് 2000 -ലാണ് അദ്ദേഹം ഈ ക്വാളിസ് സ്വന്തമാക്കിയത്.

ക്വാളിസ് ഇറങ്ങിയ സമയത്ത് വാഹനത്തിന്റെ രൂപകൽപ്പനയോട് ആദ്യം ഒരു ഇഷ്ടക്കേട് തോന്നിയെങ്കിലും ചലച്ചിത്രമേഖലയിലെ തന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായ മണിയൻപിള്ള രാജു അക്കാലത്ത് ഒരു വെള്ള ക്വാളിസ് വാങ്ങിയിരുന്നു.
MOST READ: കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് നിസാൻ

ഗണേഷ് കുമാർ തന്റെ സുഹൃത്തിന്റെ വാഹനം ഒരു തവണ ഓടിച്ചതോടെ ക്വാളിസിനെ ഇഷ്ടപ്പെട്ടു. വാഹനത്തിന്റെ യാത്രാ ഗുണനിലവാരത്തിൽ അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നു, അതിനാലാണ് താനും ഒരെണ്ണം വാങ്ങുന്നത്.

അക്കാലത്ത് ക്വാളിസ് വളരെ അപൂർവമായി മാത്രമേ കേരളത്തിലെ റോഡുകളിൽ കാണപ്പെട്ടിരുന്നുള്ളൂ, ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ എതിരാളികൾ ക്വാളിസ് വിലകൂടിയ കാറാണെന്നും ഇതിന് 20-25 ലക്ഷം രൂപയാണെന്നും ചില അഭ്യൂഹങ്ങൾ പരന്നിരുന്നു.
MOST READ: 2021 യൂറോപ്യൻ മോഡൽ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി സുസുക്കി

എന്നാൽ വാസ്തവത്തിൽ അന്ന് ഏകദേശം 6-7 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. വാഹനത്തിന് ഏകദേശം 20 വർഷം പഴക്കമുണ്ട്, എന്നാലും അതിന് ഇപ്പോഴും യഥാർത്ഥ പെയിന്റ് ഒരു മങ്ങലും കൂടാതെ നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ടൊയോട്ട ക്വാളിസും തികച്ചും വിശ്വസനീയമാണ്, ഈ വാഹനം കാരണം താൻ ഒരിക്കലും ഒരു തരത്തിലുള്ള കുഴപ്പത്തിലും അകപ്പെട്ടിട്ടില്ലെന്ന് എംഎൽഎ പരാമർശിക്കുന്നു.

യാതൊരു സംശയവുമില്ലാതെ വാഹനം നന്നായി പരിപാലിക്കപ്പെടുന്നു കൂടാതെ വാഹനത്തിലെ എല്ലാ ഇലക്ട്രിക്കലുകളും ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

അദ്ദേഹം ഇപ്പോഴും ഇത് തന്റെ ദൈനംദിന യാത്രകൾക്കായി ഉപയോഗിക്കുന്നു, അതിനൊപ്പം വാഹനം നാട്ടുകാർക്കിടയിൽ വളരെ പരിചിതമാണെന്നും തന്റെ കാറിൽ എംഎൽഎ ബോർഡ് പോലും ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

ഗണേഷ് കുമാർ തന്റെ വാഹനങ്ങളെ വളരെയധികം സ്നേഹിക്കുന്നു, ഈ ക്വാളിസുമായി പ്രത്യേക അടുപ്പവും തനിക്കുണ്ട്. തന്റെ വാഹനങ്ങൾ ഒരു ജീവനുള്ള വസ്തുവാണെന്ന മട്ടിൽ അദ്ദേഹം പരിപാലിക്കുന്നു, ക്വാളിസ് ഇപ്പോഴും ഇത്രയും നല്ല അവസ്ഥയിൽ തുടരുന്നതിന്റെ ഒരു കാരണമാണിത്.
ആരെങ്കിലും പ്രലോഭനകരമായ ഓഫർ നൽകിയാലും ഈ വാഹനം വിൽക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Image Courtesy: Manorama News