YouTube

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

രാജ്യത്ത് ആദ്യമായി വാട്ടർ ടാക്സി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. 10 സീറ്റർ വാട്ടർ ടാക്സികൾ ആദ്യമായി ഒക്ടോബറിൽ സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന പ്രദേശമായ ആലപ്പുഴ ജില്ലയിലെ കായലുകളിൽ പ്രവർത്തനം ആരംഭിക്കും.

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

കഴിഞ്ഞ വർഷം പഠനം നടത്തിയ ശേഷം പൊതു ഉപയോഗത്തിനായി ടാക്സികളായി ഓടിക്കാൻ കഴിയുന്ന നാല് ബോട്ടുകൾക്ക് സംസ്ഥാന ജലഗതാഗത വകുപ്പ് (SWTD) ഉത്തരവ് നൽകിയിരുന്നു.

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

റോഡുകളിലെ ടാക്സികൾ പോലെ, ഈ ബോട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. ജനങ്ങൾക്ക് ഒരു നിർദ്ദിഷ്ട ഫോൺ നമ്പറിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

MOST READ: ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

ബോട്ട് അവിടെ വന്ന് ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. മണിക്കൂർ അടിസ്ഥാനത്തിൽ മിതമായ നിരക്കിലായിരിക്കും ചാർജ് ഈടാക്കുന്നത് എന്ന് SWTD ഡയറക്ടർ പറഞ്ഞു.

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

10 പേർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള കാറ്റമരൻ ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന ബോട്ടാണിത്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗതയുള്ള ബോട്ടിന് യാത്രക്കാരെ വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

നിശ്ചിത റൂട്ടുകളിൽ പ്രവർത്തിക്കുന്ന SWTD -യുടെ സാധാരണ ഫ്ലീറ്റിൽ നിന്ന് വ്യത്യസ്തമായി, 'വാട്ടർ ടാക്സികൾ' ഒരു ബോട്ട് സ്റ്റേഷനുമായി ബന്ധിപ്പിച്ച് എവിടേക്കും പ്രവർത്തിക്കും.

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

കൊച്ചി ആസ്ഥാനമായുള്ള നവഗതി എന്ന കമ്പനിയാണ് ബോട്ടുകൾ നിർമ്മിച്ചത്. ഈ വർഷത്തെ ഗുസ്താവ് ട്രൗ അവാർഡിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടും ഇന്ത്യക്ക് ആദ്യത്തെ സോളാർ ഫെറിയുമായ ആദിത്യ നിർമ്മിച്ചതും ഇതേ കമ്പനിയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

ഇന്ധന ചെലവിന്റെ കോണിൽ നിന്ന് ചിന്തിച്ചാൽ സാധാരണ ബോട്ടുകളേക്കാൾ കാര്യക്ഷമമാണ് കാറ്റാമറൻസ് എന്ന് നവഗതിയുടെ സ്ഥാപകനും-CEO -യുമായ സന്ദിത് തണ്ടശേരി പറഞ്ഞു.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ കാര്യക്ഷമമായ രൂപകൽപ്പനയോടെ ഫൈബറിലാണ് ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിൽ ബോട്ടുകൾ മണിക്കൂറിൽ 30 ലിറ്റർ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് തണ്ടശേരി വ്യക്തമാക്കി. വിപുലമായ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റവും സോളാർ പാനൽ പവർഡ് ആക്സിലറി യൂണിറ്റും (CIPS) ഇവ രണ്ടും കമ്പനിയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kerala All Set To Introduce 10 Seater Water Taxis. Read in Malayalam.
Story first published: Wednesday, September 16, 2020, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X