മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ കൂടി എത്തുന്നു. 33 ലക്ഷം രൂപ ചെലവാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാര്‍ണിവല്‍ ലിമോസിന്‍ ലക്ഷ്വറി എംപിവിയാണ് മുഖ്യമന്ത്രിയുടെ യാത്രകൾക്ക് കൂട്ടായെത്തുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാനായാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതുപുത്തൻ കിയാ കാർണിവലിലേക്ക് യാത്ര മാറുന്നത്. കൃത്യമായി പറഞ്ഞാൽ എംപിവിയുടെ ലിമോസിന് പതിപ്പിന് 33,31,000 രൂപ വില വരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8 സ്പീഡ് ഓട്ടോമാറ്റിക് ലിമോസിൻ പ്ലസ് 7 സീറ്റർ മോഡലാണ്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

പുതിയ വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ടികെജോസ് ഉത്തരവിറക്കുകയും ചെയ്‌തു. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റ ഹാരിയർ എസ്‌യുവിക്ക് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

നിലവിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബ്ലാക്ക് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റക്ക് പകരക്കാരനായാണ് കൂടുതൽ സൗകര്യങ്ങളുള്ള ബ്ലാക്ക് കിയ കാർണിവൽ വാങ്ങാൻ സർക്കാർ തീരുമാനം. ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയർ എസ്‌യുവിയുടെ വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. ഈ വാഹനങ്ങളിൽ രണ്ടെണ്ണം പൈലറ്റ്, എസ്കോർ‌ട്ട് കാറുകളായും ഒന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുമാണ് ഉപയോഗിക്കുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

എന്നാൽ കാർണിവൽ സ്വന്തമാക്കാൻ ഈ തുക മതിയാകില്ല എന്നത് കണക്കിലെടുത്ത് പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാര്‍ വാങ്ങുന്നത് എന്ന ആരോപണങ്ങളും ഇതിനോടകം തന്നെ പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

എന്നാൽ നിലവിലെ സാഹചര്യത്തിൽ സുരക്ഷ പരിഗണിക്കുമ്പോൾ കാർണിവലേക്കുള്ള മാറ്റം നിർണായകമാണ്. ഓസ്ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റ് റേറ്റിംഗ് സ്വന്തമാക്കിയ ചരിത്രവും വാഹനത്തിനുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസെസ്മെന്‍റിലും മികച്ച പ്രകടനമാണ് മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

മുൻ ഭാഗങ്ങൾ, വശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ നിന്ന് കാർണിവൽ, സുരക്ഷിത കവചം തീർക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ NACP ക്രാഷ് ടെസ്റ്റിന്റെ വിലയിരുത്തൽ. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ആക്ടീവ് ലെയ്ന്‍ കീപ്പിംഗ്, മുതലായവയാണ് കാര്‍ണിവലിന്റെ സുരക്ഷാ സവിശേഷതകളിൽ കിയ മോട്ടോർസ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

തീർന്നില്ല ഇതിനു പുറമെ ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം, ടയർ പ്രെഷർ മോണിറ്റർ, എഞ്ചിൻ ഇമോബിലൈസർ, ക്രാഷ് സെൻസർ, എഞ്ചിൻ ചെക്ക് വാണിംഗ്, റോൾ ഓവർ മിറ്റിഗേഷൻ, കൺസേണിങ് ബ്രേക്ക് കൺട്രോൾ, കർട്ടൻ എയർബാഗുകൾ എന്നിവയും കിയ കാർണിവലിന് സുരക്ഷയേകാൻ എത്തുന്നുണ്ട്. ഇക്കാരണങ്ങൾ തന്നെയാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ കാർണിവൽ എംപിവി മതിയെന്ന തീരുമാനം വരാൻ കാരണം.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ശരിക്കും പറഞ്ഞാൽ വർഷങ്ങളായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ അടക്കിവാണിരുന്ന പ്രീമിയം മൾട്ടി പർപ്പസ് വാഹന നിരയിലേക്ക് 2020-ലാണ് കിയ കാർണവൽ എന്ന കിടിലൻ മോഡലുമായി കടന്നുവരുന്നത്. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായാണ് ഇതിന്റെ മത്സരം തന്നെ.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

നിരത്തുകളിലും ലാഭകണക്കുകളിലും തരംഗം സൃഷ്‌ടിച്ച സെൽറ്റോസിന് ശേഷം കൊറിയൻ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിച്ച രണ്ടാമത്തെ മോഡലായിരുന്നു ഇത്. കാര്‍ണിവലിനെ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് (CBU) ഉല്‍പ്പന്നമായിട്ടാണ് രാജ്യത്ത് എത്തിക്കുന്നത്. നിലവിൽ പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ കാർണിവൽ തെരഞ്ഞെടുക്കാനും സാധിക്കും.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ആഡംബരവും കിടിലൻ ഫീച്ചറുകളും കാരവൻ പ്രതീതിയുള്ള യാത്രാ മേൻമകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവൽ പ്രിയങ്കമാവാൻ കാരണം. മികവുറ്റ യാത്രാ സുഖവും എംപിവിയുടെ പ്രത്യേകതയാണ്. സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ഇത് പരമാവധി 200 bhp കരുത്തിൽ 440 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഓപ്ഷൻ എംപിവിയിൽ ലഭ്യമല്ല. 13.9 കിലോമീറ്റര്‍ മൈലേജാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാര്‍ണിവലിന് അഴകേകുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

അകത്തളത്തിൽ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മധ്യനിരയിലെ യാത്രക്കാര്‍ക്ക് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, കിയയുടെ UVO കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവയും കിയ കാർണിവലിൽ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kerala chief minister pinarayi vijayan buying new kia carnival limousine mpv for his fleet
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X