നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അനാവശ്യമായി ആളുകള്‍ റോഡില്‍ ഇറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമാണ് പറഞ്ഞിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

എന്നാല്‍ മിക്കയിടത്തും ഇതെല്ലാം തെറ്റിക്കുന്ന പതിവ് കാഴ്ചകള്‍ തന്നെയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തിലും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയും മുന്നോട്ടുവെച്ചിരിക്കുന്നത്. ആവശ്യ കാര്യങ്ങള്‍ക്ക് മാത്രമല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കാനും പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊവിഡ് -19 യുടെ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി തന്നെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുസരിക്കാന്‍ ബുദ്ധിമുട്ടുളളവരെ അനുസരിപ്പിക്കാനും കേരള പൊലീസ് രംഗത്തുണ്ട്.

വര്‍ക്കലയില്‍ പരിശോധനയ്ക്കിടെ ഹെല്‍മെറ്റ് ഇല്ലാതെ, മെബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടിയോടിച്ച് എത്തിയത് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിനൊപ്പം മെബൈല്‍ ഫോണ്‍ ഉപയോഗിച്ചു, ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചു എന്നും പൊലീസ് അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ച് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കും.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുന്നു. ഈ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ ഇത് മനസ്സിലാക്കണമെന്നും അവര്‍ പറയുന്നു.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

ലോക്ക്ഡൗണ്‍ നമ്മുടെ സ്വന്തം നന്മയ്ക്കാണെന്ന് എല്ലാവരും മനസ്സിലാക്കണം, ഒരാള്‍ ആയിരിക്കുന്ന സ്ഥലത്ത് തുടരാന്‍ ശ്രമിക്കണം. അത്യാവശ്യ കാര്യത്തിനായി നിങ്ങള്‍ പുറത്തേയ്ക്ക് വരുമ്പോള്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

രാജ്യം ഇത്തരത്തിലൊരു അവസ്ഥയിലുള്ള കടന്നുപോകുമ്പോള്‍ നിയമങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Most Read: ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറിയെ ലോക്ക്ഡൗണില്‍ പൂട്ടി പൊലീസ്, വീഡിയോ

ഒപ്പം സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും മറക്കരുത്. പലചരക്ക് സാധനങ്ങള്‍ക്കും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും പറയുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

Source: Mathrubhumi News/YouTube

Most Read Articles

Malayalam
English summary
Kerala Cops Busted SFI District Secretary For Violating Coronavirus Lockdown. Read in Malayalam.
Story first published: Wednesday, April 1, 2020, 9:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X