പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

യമഹ RX സീരീസ് വാഹന ലോകത്ത് ഇന്നും വളരെയധികം ആരാധിക്കപ്പെടുന്നവയാണ്. അതിപ്പോ RX 100, RX 135, RXZ എന്നിങ്ങനെ ഏതുമാവട്ടെ ടു-സ്ട്രോക്കിന്റെ ആ മുഴക്കം തന്നെ ഒരു പ്രത്യേക വികാരമാണ്.

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ഈ വികാരത്തെ അങ്ങ് വാനോളം ഉയർത്തി സമൂഹ മാധ്യമങ്ങളിൽ പാറി പറന്ന ഒരു പെൺകുട്ടിയുടെ വീഡിയോ നാം എല്ലാവരും കണ്ടതും ആസ്വദിച്ചതുമാവാം.

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

എന്നാൽ ഇപ്പോൾ ഈ പെൺകുട്ടിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് എന്ന് പറയാതിരിക്കാൻ വയ്യ. പെട്ടെന്ന് വൈറലായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇടുത്തീയായി എത്തിയത്.

MOST READ: ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ആൺകുട്ടികളും പെൺകുട്ടികളും ബൈക്ക് ഓടിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ അത്ഭുതം ഒന്നുമല്ല, എന്നാൽ വാഹനം ഓടിക്കുമ്പോൾ നാം പാലിക്കേണ്ട ചില നിയമങ്ങളുണ്ട് എന്ന് നാം പലപ്പോഴും മറക്കുന്നു.

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഉൾപ്പടെ മോട്ടോർ വാഹന വകുപ്പിന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ പുന്തലത്താഴത്തുള്ള വീട്ടിൽ എത്തിയാണ് നടപടി എടുത്തത്. അധികൃതർ പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി, കൂടാതെ 20,500 രൂപ പിഴയും ചുമത്തി.

പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

വീട്ടിൽ എത്തിയുള്ള പരിശോധനയിൽ പെൺകുട്ടിക്ക് ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കാൻ മാത്രമുള്ള ലൈസൻസാണ് ഉണ്ടായിരുന്നത് എന്ന് കണ്ടെത്തി.

ഇത് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10,000 രൂപയും, മോട്ടോർസൈക്കിൾ രൂപമാറ്റം വരുത്തിയതിന് 10,000 രൂപയും, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 500 രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Kerala Girl Viral Yamaha RXZ Video MVD Caught Rider For Riding Bike Without Helmet. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X