Just In
- 38 min ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 1 hr ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- 13 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 13 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
Don't Miss
- Finance
നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
- News
മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. ഇന്ത്യയിലും വൈറസ് വ്യാപന സാരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്നത് തടയാൻ അധികൃതർ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ നേരിട്ട് ഇടപെടുത്താതെ വൈറസ് കണ്ടെത്തുക എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.

രോഗികളിൽ നിന്ന് സാമ്പിളുകൾ എടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ ഒരു ചെറിയ സ്ഥലത്ത് സുരക്ഷിതമായി ഒറ്റപ്പെടുത്തുന്ന ഒരു ക്യുബിക്കിൾ മാതൃക കേരളം നേരത്തെ കൊണ്ടുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ടൊയോട്ട ഇന്നോവ എംപിവിയെ അടിസ്ഥാനമാക്കിയുള്ള "തിരംഗ" കാറുകളുമായി സംസ്ഥാനം എത്തിയിരിക്കുന്നത്. ഇത് കൊറോണ വൈറസ് രോഗികളെ കാറിനുള്ളിൽ സുരക്ഷിതമായി നിന്നുകൊണ്ട് പരിശോധിക്കാൻ സഹായിക്കുന്നു.
MOST READ: ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

രോഗബാധിതരെ അല്ലെങ്കിൽ ലക്ഷണങ്ങൾ ഉള്ളവരെ വേഗത്തിൽ പരിശോധിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് തിരംഗ സംരംഭം ആരംഭിക്കുന്നത്. പരിഷ്‌ക്കരിച്ച ഇന്നോവയ്‌ക്ക് മൂന്ന് ആരോഗ്യ പ്രവർത്തകരെ ഉൾക്കൊള്ളാനും രോഗബാധിതരെ തിരയാൻ ജില്ലയൊട്ടാകെ സഞ്ചരിക്കാനും കഴിയും.

പുറത്ത് നിൽക്കുന്ന വ്യക്തിക്ക് ഉദ്യോഗസ്ഥരെ കാണാൻ കഴിയില്ല, അവർ വാഹനത്തിൽ നിന്ന് പുറത്തുവരികയുമില്ല. പകരം, ജനങ്ങളോട് സംസാരിക്കാൻ ഉദ്യോഗസ്ഥർ ഒരു പബ്ലിക്ക് അനൗൺസ്മെന്റ് സംവിധാനം ഉപയോഗിക്കുന്നു.
MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

ഉദ്യോഗസ്ഥർ വൈറസ് ബാധ സ്ഥിരീകരിച്ച സോണുകളിൽ പോയി ജനങ്ങളുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നു. അവരുടെ യാത്രാ ചരിത്രവും പനി തുടങ്ങിയ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുന്നു. ഈ വിവരങ്ങളുടെ എല്ലാം രേഖ സൂക്ഷിക്കുന്നതിനായി ഫോട്ടോയും എടുക്കുന്നു.

ഒരു വ്യക്തിയുടെ താപനില പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാറെഡ് തെർമോമീറ്റർ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. തെർമൽ സ്‌ക്രീൻ സംവിധാനത്തിനുപുറമെ, ആളുകളുമായി ശരിയായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് ഒരു ടു-വേ മൈക്രോഫോൺ സംവിധാനവും കാറിനുണ്ട്. ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെയാണ് ഇതെല്ലാം ഇവർ ചെയ്യുന്നത്.
MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

നിലവിൽ കൊവിഡ് പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണിത്. രോഗലക്ഷണങ്ങളുള്ള ആളുകളെ തിരയുന്നതിനായി വാഹനം വൈറസ് കണ്ടൈൻമെന്റ് സോണുകളിലും ബഫർ സോണുകളിലും സഞ്ചരികുന്നു.

ഒരു കണ്ടെയിൻമെന്റ് സോൺ എന്നത് മൂന്ന് കിലോമീറ്റർ വരെ വിസ്തൃതി ഉൾക്കൊള്ളുന്നു, അതേസമയം ബഫർ സോൺ എന്നു പറയുന്നത് ഒരു കണ്ടെയിൻമെന്റ് സോണിന്റെ അടുത്ത അഞ്ച് കിലോമീറ്ററാണ്.
MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

സ്‌ക്രീനിംഗ് വാഹനങ്ങൾ കുടിയേറ്റ തൊഴിലാളികൾക്കും നിരാലംബരായ ആളുകൾക്കുമായി ക്യാമ്പുകളിൽ എത്തി അവരുടെ ശരീരിക താപനില പരിശോധിക്കുന്നു.
കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഉയർന്ന താപനിലയുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ, ടീം അവരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും അടുത്ത 14 ദിവസങ്ങളിലേക്ക് ഇവരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ കേരളത്തിന് പുറത്ത് യാത്ര ചെയ്തവർക്കും ഇതേ നിർദ്ദേശം നൽകുന്നു. രോഗലക്ഷണങ്ങളുള്ള ആളുകളുടെ വിശദാംശങ്ങൾ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (PHC) നൽകുന്നതാണ്. ഫോളോ-അപ്പുകൾ നടത്തുന്നതും അത്തരം ആളുകളെ പരിശോധിക്കുന്നതും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്.

റാപ്പിഡ് സ്‌ക്രീൻ വെഹിക്കിൾ - 1 നെ സൂചിപ്പിക്കുന്ന RSV-1 എന്നാണ് ഇന്നോവയെ വിളിക്കുന്നത്. ഇതിത് പിന്നാലെ RSV-2 വാഹനവും ഉടൻ പുറത്തിറക്കാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള ആളുകളെ കണ്ടെത്തിയാൽ ഈ വാഹനങ്ങൾ സാമ്പിളുകൾ ശേഖരിക്കും.

വാഹനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഫണ്ട് കൈകാര്യം ചെയ്ത ജില്ലാ കളക്ടർ പി.ബി നൂഹിന്റെ പിന്തുണയോടെയാണ് പുതിയ പദ്ധതി.