"മെല്ലെ പോ മക്കളെ, മിന്നലോട്ടം വേണ്ട!' പുത്തൻ മിന്നൽ മുരളി റോഡ് ക്യാമ്പയിനുമായി കേരള MVD

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി ഇന്ന് കേരളത്തിൽ ഒരു തരംഗമാണ്. ബേസിൽ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ ഓൺലൈനിൽ സ്ട്രീമുകളിൽ വൻ വിപ്ലവം സൃഷ്ടിക്കുകയാണ്. ആദ്യം കേരള പൊലീസ് ചിത്രത്തിന്റെ തങ്ങളുടെ വേർഷൻ ട്രെയിലർ അവതരിപ്പിച്ചിരുന്നു.

ഇപ്പോൾ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റുമായി കൈകോർത്ത് പൊതുജന താൽപ്പര്യാർത്ഥം ഒരു ബോധവൽക്കരണ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

മിന്നൽ മുരളിയും മോട്ടോർ വാഹന വകുപ്പും റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ടീം ഇതിനാൽ ഒരു പ്രൊമോഷണൽ വീഡിയോയും സൃഷ്ടിച്ചു, 'റിയൽ ഹീറോസ് ഗോ സ്ലോ' എന്ന സന്ദേശത്തോടെ ഓൺലൈനിൽ ഇത് റിലീസ് ചെയ്തിട്ടുമുണ്ട്.

മോളിവുഡ് ഹബ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ നടൻ ടൊവിനോ തോമസിനെ മിന്നൽ മുരളി കോസ്റ്റ്യൂമിൽ കാണാം.

ഒറിജിനൽ മിന്നൽ മുരളി താനാനെന്നും, പക്ഷേ, റോഡിൽ മിന്നലാണെന്ന് പറഞ്ഞ് ചീറി പാഞ്ഞ് നടക്കുന്ന ചില വ്യാജന്മാരുണ്ട്, അവരോട് തനിക്ക് ചിലത് പറയാനുണ്ട് എന്നും അദ്ദേഹം ഇതിൽ പറയുന്നത് കേൾക്കാം.

നാം എല്ലാം സിനിമയിൽ കണ്ടത് പോലെ മിന്നൽ മുരളിയുടെ കൈവശമുള്ള സൂപ്പർ പവറുകളിൽ ഒന്ന് മിന്നൽ വേഗമാണ്, അതിനാൽ അദ്ദേഹം ഇവിടെ നോട്ടമിട്ടിരിക്കുന്നത് റോഡിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെയാണ്.

കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്റർസെപ്റ്റർ വാഹനത്തിൽ നിന്ന് വാഹനങ്ങളുടെ വേഗത പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. ടൊവിനോയുടെ മുഖത്തോടൊപ്പം മിന്നൽ മുരളി സിനിമയുടെ വലിയൊരു ബാനറും ഇന്റർസെപ്റ്റർ വാഹനത്തിന് പിന്നിൽ കാണാം. അമിത വേഗത്തിന് ഉദ്യോഗസ്ഥർ പിടികൂടിയ വാഹനങ്ങളുടെ വേഗത കാണിക്കുന്ന ഒരു മീറ്ററും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

വാഹനമോടിക്കുന്നവരെ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥർ സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയും ചലാൻ നൽകുകയും ചെയ്യുന്നു. അതോടൊപ്പം, റോഡിലൂടെ അമിതവേഗത ഒഴിവാക്കണമെന്ന് മിന്നൽ മുരളിയോ ആവശ്യപ്പെടുന്ന ബോധവത്കരണ വീഡിയോയും വാഹനമോടിക്കുന്നവരെ കാണിക്കുന്നു.

ഈ വീഡിയോയിൽ ടൊവിനോ ചോദിക്കുന്നു "നിങ്ങളുടെ പേരെന്താണ്? മിന്നൽ മുരളി എന്ന് അല്ലല്ലോ? നിങ്ങൾക്ക് ഒരു സൂപ്പർഹീറോ യൂണിഫോം ഉണ്ടോ? പിന്നെ എന്തിനാ മിന്നൽ വേഗത്തിൽ വണ്ടി ഓടിക്കുന്നത്? ലോകത്തിന് ഒരു 'മിന്നൽ' മാത്രമേ ആവശ്യമുള്ളൂ. ഇത് ഇനി ആവർത്തിക്കരുത്. " പിന്നിലെ പരസ്യബോർഡ് വാഹനമോടിക്കുന്നവരോട് പതുക്കെ പോകാൻ പോലും ആവശ്യപ്പെടുന്നു.

അമിത വേഗതയിൽ വാഹനമോടിച്ചതിന് നിരവധി ബൈക്ക് യാത്രക്കാരെയും കാർ ഡ്രൈവർമാരെയും ഉദ്യോഗസ്ഥർ തടയുന്നത് വീഡിയോയിൽ ഉണ്ട്.

കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമലംഘകർക്ക് പ്രിന്റഡ് ടീ ഷർട്ടുകൾ പോലും കൈമാറുന്നു. ‘റിയൽ ഹീറോസ് ഗോ സ്ലോ' എന്ന പ്രിന്റുള്ള ടീ ​​ഷർട്ടുകളാണ് ഇവ. മിക്ക ഇന്ത്യൻ ഹൈവേകളിലും അമിതവേഗത ഒരു പ്രശ്നമാണ്.

കാലക്രമേണ റോഡുകളുടെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടു, പക്ഷേ, നമ്മൾ ഇന്ത്യയിൽ ജീവിക്കുന്നതിനാൽ, എവിടെ നിന്നെങ്കിലും ഒരു തെരുവ് മൃഗമോ അല്ലെങ്കിൽ വ്യക്തിയോ വാഹനത്തിന് മുന്നിൽ വരാനുള്ള സാധ്യതയുണ്ട്.

ഇത് പലതവണ അപകടങ്ങൾക്കിടയാക്കുന്നു. അനുവദനീയമായ വേഗതയിൽ വാഹനമോടിക്കുന്നതിലൂടെ, ഡ്രൈവർക്ക് മുന്നിലുള്ള തടസ്സങ്ങൾ കാണാൻ മതിയായ സമയം ലഭിക്കും, കൂടാതെ ഒരു പ്രശ്നവുമില്ലാതെ വാഹനം നിർത്താനും സാധിക്കും.

കേരള മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ മുരളി ടീമിന്റെ നല്ലൊരു സംരംഭമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തുകയും ജനകീയ മുഖങ്ങളെ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ ഫലവത്താണ്.

ഭാവിയിൽ മിന്നൽ മുരളിക്കൊപ്പം ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളായ ബ്രൂസ്‌ലി ബിജി, ജോസ്മോൻ, ഷിബു എന്നിവരേയും ഉപയോഗിച്ച് ഈ ക്യാമ്പയിൻ വിപുലീകരിച്ചാൽ ഇതിന്റെ ഇഫക്ടീവ്നെസ് അല്പം കൂടി മെച്ചപ്പെടുത്താം.

Most Read Articles

Malayalam
English summary
Kerala mvd and minnal murali join hands for new road awarness campaign
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X