ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിനായുള്ള (MVD) നെക്സോൺ ഇവികളുടെ ആദ്യ ബാച്ച് കൈമാറിയതായി ടാറ്റ മോട്ടോർസ് ഔദ്യോഗികമായി അറിയിച്ചു.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

65 യൂണിറ്റുകളിൽ 45 എണ്ണമാണ് നിർമ്മാതാക്കൾ കൈമാറിയത്, ബാക്കി 20 ഇവികൾ ഉടൻ എത്തിക്കും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 'സേഫ് കേരളം' പരിപാടിയുടെ ഭാഗമായി കേരളത്തിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) 65 നെക്സോൺ ഇവികളുടെ ഒരു നിര എട്ട് വർഷത്തേക്ക് പാട്ടത്തിന് എടുത്തിരിക്കുന്നത്.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

സംസ്ഥാനത്തെ വാഹന ഗതാഗതം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കേരള സർക്കാർ ഈ നെക്സോൺ ഇവികൾ ഉപയോഗിക്കും.

MOST READ: i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ (EESL) നിന്ന് കേരള MVD ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (ANERT) വഴിയാണ് ഇവികൾ പാട്ടത്തിന് എടുത്തിരിക്കുന്നത്.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

ഈ സംരംഭത്തിലൂടെ കേരള MVD -ക്ക് ഏകദേശം 650 ടൺ CO2 ഉദ്‌വമനം ലഘൂകരിക്കാനും, കൂടാതെ പ്രതിവർഷം 2.2 ലക്ഷം ലിറ്റർ ഡീസൽ ചെലവ് ലാഭിക്കാൻ കഴിയും.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

പൊതു സുരക്ഷ വർധിപ്പിക്കുന്നതിനായി നിരവധി നടപടികൾ ആരംഭിക്കുന്നതിൽ കേരള സർക്കാർ മുൻപന്തിയിലാണ് ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

ഈ സംരംഭത്തിന് വേണ്ടി തങ്ങൾ കേരള സർക്കാരിനോടും ANERT -നോടും നന്ദിയുള്ളവരാണ്, MVD -യുമായുള്ള ഫലപ്രദമായ പങ്കാളിത്തം തങ്ങൾ പ്രതീക്ഷിക്കുന്നു.

MOST READ: ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

റോഡ് സുരക്ഷയെക്കുറിച്ചുള്ള 'സുരക്ഷിത കേരളം' പ്രത്യേക പദ്ധതിക്കായി നെക്സോൺ ഇവി അധികൃതർ തെരഞ്ഞെടുത്തതിൽ തങ്ങൾ തീർച്ചയായും അഭിമാനിക്കുന്നു. പേർസണൽ ഇവി വിഭാഗത്തിൽ 63 ശതമാനം വിപണി വിഹിതം വഹിക്കുന്ന നെക്സോൺ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

ലിഥിയം അയൺ ബാറ്ററിയുമായി വരുന്ന പെർമെനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് ടാറ്റ നെക്സോൺ ഇവിയിലുള്ളത്. സിപ്‌ട്രോൺ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഇവി 30.2 കിലോവാട്ട്സ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്, ഒരൊറ്റ ചാർജിൽ പരമാവധി 312 കിലോമീറ്ററിലധികം മൈലേജും ഇത് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഫീച്ചർ റിച്ച്; പുതുതലമുറ i20 -യുടെ 13 വ്യത്യസ്ത സവിശേഷതകൾ

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

പുതിയ ഇലക്ട്രിക് പവർട്രെയിൻ 245 Nm പീക്ക് torque ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് 9.9 സെക്കൻഡിനുള്ളിൽ മൂന്ന് അക്ക വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മാത്രമല്ല, ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും കഴിയും. എന്നിരുന്നാലും, ഹോം ചാർജറിൽ ഇത് എട്ട് മണിക്കൂർ സമയമെടുക്കും.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

ടാറ്റ നെക്സോൺ ഇവി ഈ വർഷം ആദ്യമാണ് വിപണിയിലെത്തിയത്. കീലെസ് എൻട്രി വിത്ത് ബട്ടൺ സ്റ്റാർട്ട്, പൂർണ്ണ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ആപ്പ്, ഇലക്ട്രിക് ടെയിൽഗേറ്റ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിവേർസ് പാർക്ക് അസിസ്റ്റും റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

സ്മാർട്ട്‌ഫോൺ അധിഷ്‌ഠിത നാവിഗേഷൻ, വീഡിയോ പ്ലേബാക്ക്, വോയ്‌സ് കമാൻഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ 7.0 ഇഞ്ച് ഡാഷ്‌ടോപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇവിക്ക് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Kerala MVD Recieves 65 Units Of Tata Nexon EV. Read in Malayalam.
Story first published: Monday, November 9, 2020, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X