ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

കേരളത്തിൽ MVD -യും ട്രാഫിക് പൊലീസും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ്, അധികൃതർ ഇപ്പോൾ കൂടുതൽ ജാഗ്രതയിലാണ്.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ഏതെങ്കിലും തരത്തിലുള്ള പരിഷ്കാരങ്ങൾക്കെതിരെ അധിക ജാഗ്രത പുലർത്തുന്ന ഉദ്യോഗസ്ഥർ, ഓഫ് മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾക്കായി മോട്ടോർ സൈക്കിളുകളെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ട്രാഫിക് പൊലീസ് ഒരു റോയൽ എൻഫീൽഡ് ഹിമാലയൻ റൈഡറിനെ കൈകാണിച്ച് നിർത്തുകയും തുടർന്ന് ഗൂഗിൾ ഉപയോഗിച്ച് ബൈക്ക് സ്റ്റോക്ക് രൂപത്തിലാണോയെന്ന് പരിശോധിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ഈ വീഡിയോ എടുത്ത വ്യക്തി ഒരു പുതിയ റോയൽ എൻ‌ഫീൽഡ് ഹിമാലയൻ ബി‌എസ് VI -ലായിരുന്നു, റോഡിൽ‌ മറ്റൊരു സുഹൃത്തിനെ ഇദ്ദേഹം പിന്തുടരുകയുമായിരുന്നു. ഒരു പൊലീസുകാരൻ ഇവരെ കാണുകയും ഹിമാലയനിലെ റൈഡറിനോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോ കാണിക്കുന്നു.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ഓൺലൈനിൽ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് കാണിക്കാൻ പൊലീസുകാർ ആവശ്യപ്പെടുന്നു. ഒരു പൊലീസുകാരൻ ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ, സഹപ്രവർത്തകൻ എക്‌സ്‌ഹോസ്റ്റിനെക്കുറിച്ച് ചോദിക്കാൻ തുടങ്ങുന്നു.

MOST READ: BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

റോയൽ‌ എൻ‌ഫീൽ‌ഡ് ഈ വർഷം ആദ്യം ഹിമാലയന്റെ ബി‌എസ് VI പതിപ്പ് പുറത്തിറക്കിയതുമുതൽ‌, ചില മാറ്റങ്ങൾ‌ വരുത്തിയിരുന്നു. എക്‌സ്‌ഹോസ്റ്റ് ഹെഡിൽ ഒരു വലിയ കാറ്റലറ്റിക് കൺവെർട്ടർ ചേർത്തതാണ് ഇതിൽ ഏറ്റവും വലിയ മാറ്റം.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ഹിമാലയന്റെ ബി‌എസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്യാറ്റ്-കോൺ ശരിക്കും വേറിട്ടുനിൽക്കുന്നു, കൂടെ വളരെ വലുതായും തോന്നുന്നു. പൊലീസ് എക്‌സ്‌ഹോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, അത് സ്റ്റോക്ക് ആണെന്ന് റൈഡർ പറയുമ്പോഴും അവർ അതിൽ തൃപ്തരല്ല എന്ന് വീഡിയോ വ്യക്തമാക്കുന്നു.

MOST READ: അർബൻ ക്രൂയിസറും ഉടൻ നിരത്തിലേക്ക്; രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലേക്കും എസ്‌യുവി എത്തിത്തുടങ്ങി

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ലൈസൻസ് വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരുന്ന പൊലീസുകാരന് റൈഡർക്കെതിരെ നിയമലംഘനം ഒന്നും കണ്ടെത്താനായില്ല, തുടർന്ന് എക്‌സ്‌ഹോസ്റ്റ് പരിശോധിക്കാൻ അദ്ദേഹവും സഹപ്രവർത്തകനോടൊപ്പം ചേർന്നു. എക്‌സ്‌ഹോസ്റ്റ് സ്റ്റോക്ക് ആണെന്ന് കാണാൻ ഇരുവരും ഗൂഗിളിൽ തിരയുന്നു. ഇൻറർ‌നെറ്റിലെ വലിയ കാറ്റലറ്റിക് കൺ‌വെർ‌ട്ടർ‌ കണ്ടുകഴിഞ്ഞ്, അവർ‌ വലുപ്പം പരിശോധിച്ച് റൈഡറിനെ വിട്ടയക്കുന്നു.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

വാഹനം സ്റ്റോക്ക് രൂപത്തിലാണോയെന്ന് പരിശോധിക്കാൻ നമ്മുടെ അധികൃതർ ഇപ്പോൾ ഗൂഗിൾ ചിത്രങ്ങൾ പരാമർശിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു റോയൽ എൻഫീൽഡ് ഹിമാലയൻ റൈഡർക്ക് ഓഫ് മാർക്കറ്റ് ഹാൻഡിൽ ബാറിന് 5,000 രൂപ പിഴ ലഭിച്ചിരുന്നു.

MOST READ: കണ്ണഞ്ചിപ്പിക്കുന്ന 450 bhp കരുത്തുമായി കസ്റ്റമൈസ്ഡ് ഹോണ്ട സിവിക്

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ഇതുവരെ, പൊലീസുകാർ ഹാൻഡിൽബാറുകളെ അവഗണിച്ചുവെങ്കിലും ബൈക്കുകളും കാറുകളും തികച്ചും സ്റ്റോക്ക് അവസ്ഥയിലാണെന്ന് ഉറപ്പാക്കാൻ വരും ആഴ്ചകളിൽ പരിശോധന ശക്തമാക്കുമെന്ന് തോന്നുന്നു.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

പരിഷ്കരിച്ച ഭാഗങ്ങൾ സ്റ്റോക്ക് ഭാഗങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചില്ലെങ്കിൽ MVD -ക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും കഴിയും. പരിഷ്കരിച്ച ഇസുസു V-ക്രോസിന്റെ രജിസ്ട്രേഷൻ ആറുമാസത്തേക്ക് അധികൃതർ താൽകാലികമായി റദ്ദാക്കിയിരിക്കുകയാണ്. വാഹനം സ്റ്റോക്ക് രൂപത്തിലേക്ക് മാറ്റയില്ലെങ്കിൽ രജിസ്ട്രേഷൻ പൂർണ്ണമായി റദ്ദാക്കുമെന്ന് ഈ മാസം ആദ്യം MVD ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

അധികൃതരുടെ കർശനമായ നടപടികളും നിയമ പാലനവും എല്ലാം നല്ലതു തന്നെ, പക്ഷേ ഇതിനെരിതെ പലയിടത്തും ജനരോക്ഷവും ഉയർന്നു വരുന്നുണ്ട്.

Image Courtesy: ANEESH SHAJAN

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

സർക്കാർ അംഗീകരിച്ച്, ഷോപ്പുകളിലും മറ്റ് ഓൺലൈൻ വിപണികളിലും എത്തുന്ന ഓഫ് മാർക്കറ്റ് ഘടകങ്ങൾ/ഭാഗങ്ങൾ നികുതിയും GST -യും എല്ലാം നൽകി വാങ്ങിയതിനു ശേഷം വാഹനങ്ങളിൽ ഘടിപ്പിച്ചാൽ അത് നിയമ വിരുദമാവുന്നത് വളരെ കഷ്ടം തന്നെയാണ്. എന്നാൽ പിന്നെ എന്തിനാണ് ഇവ വിപണിയിൽ എത്താനായി അനുവദിക്കുന്നത് എന്നാണ് ജനങ്ങളുടെ ചോദ്യം.

ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഓഫ് മാർക്കറ്റ് സൈലൻസറുകൾക്കും കണ്ണഞ്ചിപ്പിക്കുന്ന വെട്ടവുമായി വരുന്ന ഓഫ് മാർക്കറ്റ് ലൈറ്റുകൾക്കും മറ്റും പിഴ ഈടാക്കുന്നത് സാമാന്യ ബുദ്ധിയിൽ നമുക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാൽ വാഹനത്തിന്റെ ഘടനയെ മാറ്റാത്ത പരിഷ്കരണങ്ങളായ അലോയി വീലുകൾക്കും സ്റ്റിക്കറുകൾക്കും വരെ വലിയ പിഴ ചുമത്തുന്നത് യുക്തി രഹിതമാണ് എന്ന് ഒരു വിഭാഗം ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ വാഹനങ്ങളിൽ സ്റ്റിക്കർ ചെയ്യുന്നത് നിയമ വിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരുവശത്ത് കോടതി വിധി നിലനിൽക്കുമ്പോഴാണ് മറു വശത്ത് ഇതേ കാര്യത്തിന് പിഴ നൽകേണ്ടിവരുന്നത്. കാലഹരണപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾ മാറ്റണം എന്ന് തന്നെയാണ് രാജ്യത്തെ യുവ തലമുറ മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശം.

Most Read Articles

Malayalam
English summary
Kerala MVD To Take Strict Actions Against Any Kind Of Modifications In Vehicles. Read in Malayalam.
Story first published: Tuesday, September 29, 2020, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X