ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു

കേരളത്തിൽ സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. സര്‍ക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനും കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനുമായാണ് ഗതാഗത വകുപ്പിന്റെ ശുപാർശ എത്തുന്നത്. 'KL 99' സീരീസാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശത്താൽ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്.

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഗുരുതരമായ സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആയതിനാൽ സർക്കാർ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'കേരള സ്റ്റേറ്റ്' ബോർഡുകളുടെ ഉപയോഗം നിയന്ത്രിച്ചും രജിസ്ട്രേഷൻ നമ്പറുകൾക്കായി ഒരു യൂണിഫോം KL-99 സീരീസിലേക്ക് പോകുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചു. അടുത്തിടെ മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ, മുഖ്യമന്ത്രി മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള അധികാരികളുടെ വാഹനങ്ങളിൽ മാത്രം 'കേരള സ്റ്റേറ്റ്' എന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് എംവിഡിയുടെ ആവശ്യം.

ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു

അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റാങ്കിന് താഴെയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് (IAS) 'ഗവൺമെന്റ് ഓഫ് കേരള' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാമെന്നും എംവിഡി നിർദേശത്തിൽ പറയുന്നു. നിലവിൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും അതിനു താഴെയുള്ളവരും അവരുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' എന്ന ബോർഡ് ഉപയോഗിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ കാറുകളിൽ 'കേരള സർക്കാർ' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാനാകില്ലെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പകരം ഈ സ്വകാര്യ വാഹനങ്ങൾക്ക് വകുപ്പിനൊപ്പം ഉദ്യോഗസ്ഥന്റെ റാങ്കും സൂചിപ്പിക്കുന്ന ബോർഡ് ഉപയോഗിക്കാം. ഉദാഹരണത്തിന് പറയുകയാണെങ്കിൽ ബോർഡിൽ, 'അഡീഷണൽ സെക്രട്ടറി, നിയമ വകുപ്പ്, സർക്കാർ സെക്രട്ടേറിയറ്റ്' എന്ന് ചേർക്കാമെന്ന് സാരം. നിർദ്ദേശമനുസരിച്ച് സംസ്ഥാനത്ത് ഓടുന്ന എല്ലാ സർക്കാർ വാഹനങ്ങളിലും KL 99 എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കണം. ഇതിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് KL 99 A എന്നായിരിക്കും നമ്പർ തുടങ്ങുക.

ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു

അതേസമയം കേന്ദ്രസർക്കാർ വാഹനങ്ങൾക്ക് KL 99 B എന്നും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് KL 99 എന്നും നമ്പർ നൽകുന്നതിനാണ് ശുപാർശ. കൂടാതെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് KL 99 D, സർവകലാശാല വാഹനങ്ങൾക്ക് KL 99 E എന്നിങ്ങനെയാകാമെന്നും നിർദേശമുണ്ട്. ലവിലുള്ള വാഹനങ്ങളെല്ലാം ആറുമാസം കൊണ്ട് ഈ നമ്പരിലേക്കു മാറ്റുകയും ഇനിയുള്ള വാഹനങ്ങൾക്ക് ഇതുൾപ്പെടുത്തിയ പുതിയ നമ്പരും നൽകണമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിനെല്ലാമായി മോട്ടോര്‍ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഫയല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇതിനെല്ലാം പുറമെ കേരള സ്റ്റേറ്റ്, ഗവൺമെന്റ് ഓഫ് കേരള ബോർഡുകളും എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളിലെ ബോർഡുകളും ചുവന്ന പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ എഴുതാം. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതൽ താഴേക്കുള്ള ജനപ്രതിനിധികളുടെ വാഹനത്തിൽ വെള്ള ബോർഡിൽ ചുവന്ന അക്ഷരത്തിലാകാം.

നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. എന്തായാലും പുതിയ നിയമം നടപ്പിലാവുന്നതോടെ വാഹന പരിശോധനകളിലും മറ്റും ഉദ്യേഗസ്ഥർക്ക് ഉണ്ടാവുന്ന ആശയക്കുഴപ്പവും ഒരു പരിധി വരെ ഇല്ലാതാവുമെന്നാണ് കരുതുന്നത്.

പുതിയ പരിഷ്ക്കാരം വരുന്നതോടെ സര്‍ക്കാര്‍ വാഹനങ്ങളിൽ 'ഗവണ്‍മെന്റ് ഓഫ് കേരള' ബോര്‍ഡ് ഇല്ലെങ്കിലും നമ്പര്‍ നോക്കി തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ ഏകീകൃത നമ്പര്‍ സംവിധാനം ഉള്ളത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് KL 15. ഏ​കീ​കൃ​ത ന​മ്പ​ർ സം​വി​ധാ​ന​മേ​ർ​​പ്പെ​ടു​ത്തു​ന്ന​തി​ന് മുഖ്യമന്ത്രി പിണറായി വിജയൻ​ പ​ച്ച​ക്കൊ​ടി കാണിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Kerala plans kl 99 series registration numbers for all govt vehicles details
Story first published: Wednesday, January 18, 2023, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X