കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

"കൊച്ചുകുട്ടികൾ കുറ്റം ചെയ്താൽ കോലുമിഠായി ഠായ് ഠായ്" ചെറുപ്പത്തിൽ ഇത് കേട്ട് വളർന്നവരാവും നമ്മിൽ ഭൂരിഭാഗവും. ചെറു പ്രായത്തിലെ കുഞ്ഞ് തെറ്റുകൾക്ക് വലിയ ശിക്ഷകൾ ആവശ്യമില്ലെന്ന് പാടി പറഞ്ഞു തരുന്ന ഈ വരികൾ യാഥാർഥ്യമാക്കിയിരുക്കുകയാണ് കേരള പൊലീസിലെ ഒരുകൂട്ടം ഉദ്യോഗസ്ഥർ.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

അയൽവാസിയുടെ പുതിയ സൈക്കിൾ മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട മൂന്നാം ക്ലാസുകാരന് ഒരു പുത്തൻ സൈക്കിൾ സമ്മാനിച്ചാണ് പൊലീസ് മാതൃകയാവുന്നത്. പാലക്കാട് ഷോലയൂരിലെ കടയുടമയായ ലത്തീഫ് അട്ടപ്പാടി എന്ന വ്യക്തിയാണ് ഈ കഥ ഫേസ്ബുക്കിൽ പങ്കിട്ടത്.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

സൈക്കിൾ ഓടിക്കാനുള്ള കലശലായ ആഗ്രഹം കൊണ്ട് കുട്ടി തന്റെ അയൽക്കാരന്റെ പുതിയ സൈക്കിൾ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വളരെ കുഞ്ഞ് തെറ്റാണെങ്കിലും സംഭവം വലിയ കുറ്റമായി ഊതി പെരുപ്പിക്കപ്പെടുകയും മോഷണത്തിന് പൊലീസിൽ അയൽക്കാരൻ പരാതിപ്പെടുകയും ചെയ്തതായി കടയുടമ പറയുന്നു.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

പൊലീസ് അന്വേഷിച്ചപ്പോൾ ഓടിക്കാനുള്ള ആഗ്രഹത്തിനാലാണ് സൈക്കിൾ എടുത്തതെന്ന് കുട്ടി പറഞ്ഞു. അധികൃതർ സൈക്കിൾ അതിന്റെ ഉടമയ്ക്ക് തിരികെ നൽകി. എന്നിരുന്നാലും കുട്ടി പറഞ്ഞ ആഗ്രഹം ഷോലൂർ പൊലീസ് സ്റ്റേഷനിലെ SHO -യുടെ മനസിൽ തിങ്ങി നിന്നു.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

പൊലീസ് പ്രശ്‌നം രമ്യമായി പരിഹരിച്ചെങ്കിലും, ഷോലയൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണ സംഭവത്തിൽ വളരെ ചിന്താകുലനായി, അവസാനം കുട്ടിക്ക് ഒരു പുതിയ സൈക്കിൾ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം തന്റെ കടയിലാണ് എത്തിയത് എന്ന് ലത്തീഫ് എഴുതുന്നു.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

ജീവിതം ഇതേ പോലെ വളരെ എളിയ രീതിയിൽ തുടങ്ങിയ തനിക്ക് കുട്ടിയോടൊരു സഹാനുഭൂതി തോന്നിയതായി SHO കടയുടമയോട് പങ്കുവെച്ചു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷമാണ് ആ സൻമനസ് താൻ മനസ്സിലാക്കിയത് എന്ന് കടയുടമ സൂചിപ്പിക്കുന്നു.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

പഠിക്കുമ്പോൾ തനിക്ക് സൈക്കിൾ പോലും ഇല്ലായിരുന്നു എന്നതിന്റെ കഥ SHO പങ്കുവെച്ചു. സ്വന്തമായി സൈക്കിൾ വാങ്ങനാവാത്തതിനാൽ വാടകയ്‌ക്കെടുക്കേണ്ടിവന്ന തന്റെ അനുഭവവും ലത്തീഫും ഓർത്തു. ദാരിദ്ര്യത്തിന്റെ അനുഭവം എല്ലായിടത്തും ഒരുപോലെയാണ് എന്ന് കടയുടമ കുറിയ്ക്കുന്നു.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

സൈക്കിളിന് തനിക്ക് പണം ആവശ്യമില്ലെന്ന് ലത്തീഫ് പൊലീസുകാരോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്നു വരാറുണ്ടെങ്കിലും ചില നല്ല ഹൃദയമുള്ള ഇത്തരം ഉദ്യോഗസ്ഥരും ഉണ്ടെന്നതിൽ തങ്ങൾക്ക് എല്ലായ്പ്പോഴും അഭിമാനിക്കാം. ഷോലയൂർ പൊലീസ് സ്റ്റേഷന്റെ SHO വിനോദ് കൃഷ്ണയെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും താൻ അഭിവാദ്യം ചെയ്യുന്നു. കുട്ടി വളരെ സന്തോഷവാനാണ്.

കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 46,000 -ലധികം ലൈക്കുകൾ നേടിയ ഇതിന് 13,000 -ൽ അധികം ഷെയറുകളുമുണ്ട്. ഈ പ്രവർത്തിക്ക് പൊലീസ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പ്രശംസയാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Kerala Police Becomes And Example by Gifting Bicycle For Little Boy Accused Of Stealing His Neighbours. Read in Malayalam
Story first published: Saturday, April 10, 2021, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X