മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പലർക്കും നിയമസംവിധാനത്തോടുളള ഭയവും ബഹുമാനവും കുറഞ്ഞുകൊണ്ടിരിക്കുകയാണോ. പക്ഷേ ഇങ്ങനെയുളളവരെ മര്യാദ പഠിപ്പിക്കുവാൻ പൊലീസ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. പൂര്‍ണമായും ശീതീകരിച്ചതാണ് വാഹനം. വളരെ മികച്ച സംവിധാനം തന്നെയാണ് കേരള പൊലീസിന് ലഭിച്ചിരിക്കുന്നത്. ആശുപത്രിയിൽ പോകുന്ന സമയം ലാഭിക്കുകയും നിയമം ലംഘിച്ചു എന്ന തോന്നിയാൽ അപ്പോൾ തന്നെ അടുത്ത ശികഷാ നടപടികൾ എടുക്കാനുളള സമയം ലഭിക്കുകയും ചെയ്യും.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

ലഹരിമരുന്നുപയോഗം കണ്ടെത്താന്‍ നിലവിലുള്ള പരിമിതികള്‍ മറികടക്കുന്നതാണ് പുതിയസംവിധാനം. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്നുകള്‍ക്കെതിരായ ബോധവത്കരണം വ്യത്യസ്ത പരിപാടികളിലൂടെ സെപ്റ്റംബര്‍ 13 മുതല്‍ ജില്ലയില്‍ പോലീസ് നടത്തിവരികയാണ്.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

മദ്യമയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും. അത് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്ന യുവാക്കളെ കണ്ടുപിടിക്കാൻ പൊലീസിനെ ഒരുപാട് സഹായിക്കും. പരിമിതമായ് സംവിധാനങ്ങൾ കാരണം നമ്മുടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

പത്തനംതിട്ട ജില്ലയില്‍ എത്തിയ ആല്‍ക്കോ വാന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുക്കര്‍ മഹാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പണി വേറെയാ മോനേ; കേരള പൊലീസ് എന്ന സുമ്മാവാ

പുതിയ പൊലിസ് മേധാവി വന്നതിന് ശേഷം ഒരുപാട് പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്തായാലും മദ്യപിച്ച് വാഹനമോടിക്കുന്നവരും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കടത്താൻ ശ്രമിക്കുന്നവരും ഒന്ന് സൂക്ഷിച്ചോ.പണി വരുന്നുണ്ട്

Most Read Articles

Malayalam
English summary
Kerala police introduce alcho scan van
Story first published: Wednesday, October 5, 2022, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X