കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

ലോകത്തിൽ ഏറ്റവും തിരക്കേറിയ നിരത്തുകളാണ് ഇന്ത്യയിലേത്. വാഹന ഉപയോക്താക്കൾ ട്രാഫിക് നിയമങ്ങളും ചിഹ്നങ്ങളുമൊന്നും പാലിക്കാത്തതാണ് ഈ തിരക്കിന് കാരണം.

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

നിരത്തുകളിലെ ഈ തിരക്ക് കാരണം ആംബുലൻസുകൾ, ഫയർ ഫോഴ്സ് - പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടക്കാറുണ്ട്.

ചില സന്ദർഭങ്ങളിൽ ഇത്തരത്തിലുള്ള അത്യാവശ്യ വാഹനങ്ങൾ കടന്ന് പോവാൻ വഴി കൊടുക്കാത്ത വാഹന ഉപയോക്താക്കൾ വരെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ഈയിടെ കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Most Read: ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

വീഡിയോയിലെ ദൃശ്യങ്ങൾ ഇത്രയുമാണ്. നല്ല തിരക്കുള്ള റോഡിൽ ഒരു ആംബുലൻസ് മുമ്പോട്ട് പോവാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. പെട്ടന്നാണ് ഒരു പോലീസ് ഓഫീസർ വന്ന് ആംബുലൻസിന് വഴിയൊരുക്കുന്നത്.

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

രഞ്ജിത്ത് കുമാർ രാധാകൃഷ്ണൻ എന്ന ഈ ഓഫീസർ, ആംബുലൻസിന് മുന്നിലായി ഓടിനടന്ന് മറ്റു വാഹനങ്ങളോട് ഒതുങ്ങി പോവാൻ പറയുന്നത് ആംബുലൻസിന്റെ ഡാഷ്ബോർഡ് ക്യാമറിയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

ഇടുങ്ങിയ വഴിയിൽ നിന്ന് മറ്റു വാഹനങ്ങളെ മാറ്റാൻ ഈ ഓഫീസർ നടത്തിയ ശ്രമം ശ്ലാഖനീയമാണ്. ആംബുലൻസ് ഡ്രൈവറുടെ സേവനത്തെയും ഈ ഘട്ടത്തിൽ പ്രശംസിക്കാതിരിക്കാനാവില്ല.

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

എതായാലും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആംബുലൻസിന് വഴിയൊരുക്കിയ പോലീസ് ഓഫീസർക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ വളരെ വിരളമായി കാണുന്ന കാഴ്ചയ്ക്കാണ് നമ്മൾ ഈ വീഡിയോയിൽ സാക്ഷ്യം വഹിച്ചത്.

Most Read: സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

എതായാലും വീഡിയോയിലെ വാഹനങ്ങൾ ആംബുലൻസിന് വഴിയൊരുക്കാൻ സഹകരിക്കുക തന്നെ ചെയ്തു. തിരക്കേറിയ ഒറ്റവരി റോഡുകളിൽ വാഹനങ്ങൾ ഇത്തരത്തിൽ സഹകരിക്കുന്നത് പ്രശംസനീയമാണ് എന്ന് തന്നെ പറയാം. ആംബുലൻസ് പോലുള്ള അടിയന്തിരഘട്ട വാഹനങ്ങൾ ജീവന്മരണ സാഹചര്യങ്ങളിലാവും എപ്പോഴും നിരത്തുകളിലെത്തുന്നത്.

കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് — വീഡിയോ

ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടത് റോഡിലൂടെ സഞ്ചരിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. മറ്റൊരാളുടെ ജീവൻ രക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ചിന്ത വന്നാൽ തന്നെ നമ്മുടെ നിരത്തുകളിലെ അപകട നിരക്ക് കുറയും. നിങ്ങൾ ഏപ്പോഴെങ്കിലും ഇത്തരത്തിലൊരു ഘട്ടം അഭിമുഖീകരിക്കുകയാണെങ്കിൽ ദയവ് ചെയ്ത് ആംബുലൻസിന് മുൻഗണന കൊടുക്കുക, കാരണം നാളെ നമ്മുടെ പ്രിയപ്പെട്ടവർക്കും സമാനസ്ഥിതി വന്നേക്കാം.

Most Read Articles

Malayalam
English summary
kerala police officer makes the way for ambulance to move forward: read in malayalam
Story first published: Monday, December 31, 2018, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X