ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഇന്ത്യന്‍ വാഹന വ്യവസായം ഒരു നവീകരണ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പുതിയ സുരക്ഷാ നിയമങ്ങളും, മലിനീകരണ മാനദണ്ഡ നീയമങ്ങളും ഉപയോഗിച്ച് നിര്‍മ്മാതാക്കളെല്ലാം മോഡലുകളെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഈ നിയമങ്ങള്‍ ഒന്നും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാത്ത മോഡലുകള്‍ പ്രത്യേകിച്ച് ഐക്കണിക് കാറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായിട്ടാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ കൊണ്ടുന്നത്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

2020 മാര്‍ച്ച് 31 വരെയായിരുന്നു ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള മോഡലുകളാണ്.

MOST READ: ഹോണ്ടയുടെ കോംപാക്‌‍ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക്

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുറച്ച് സമയം കൂടി കോടതി ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു രജിസ്‌ട്രേഷന്‍ സംബന്ധമായ ആശയകുഴപ്പത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

പൈലറ്റ് ഓണ്‍ വീല്‍സ് എന്ന യുട്യൂബ് ചാനാലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ പുതിയ GLE എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: ചരിത്രത്തിലാദ്യം; ഏപ്രില്‍ മാസത്തില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ മാരുതി

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഇന്ത്യയിലെ മെര്‍സിഡീസ് ബെന്‍സ് GLE -യുടെ ആദ്യ ഡെലിവറി നടന്നത് കേരളത്തിലാണ്. റോയി കുറിക് ആണ് രാജ്യത്തെ ആദ്യ ബെന്‍സ് GLE സ്വന്തമാക്കിയത്. ഇത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം തന്നെ പിന്നെയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

നിലവിലെ സാഹചര്യത്തില്‍ താത്ക്കാലിക രജിസ്‌ട്രേഷന്‍ അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ടിഒ വിളിക്കുകയും ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിഒ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയിച്ചത്.

MOST READ: തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

കാരണമായിട്ട് ആര്‍ടിഒ പറയുന്നത് ഈ വാഹനം ബിഎസ് IV എഞ്ചിനില്‍ ഉള്ള വാഹനമെന്നാണ്. അതുകൊണ്ടാണ് ഈ വാഹനം ഏപ്രിൽ 30 -ന് തന്നെ രജിസ്റ്റര്‍ ചെയ്യണം എന്നാണ് അറിയിച്ചിരിക്കുന്നത്. അല്ലെങ്കിൽ പിന്നീട് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും വീഡിയോയിൽ പറയുന്നു.എന്നാല്‍ കമ്പനിയുമായി സംസാരിച്ചപ്പോള്‍ വാഹനം ബിഎസ് VI ആണെന്ന ഉറപ്പാണ് കമ്പനി അധികൃതര്‍ നല്‍കുന്നത്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഇത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വാഹനം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് പിന്നീട് ബിഎസ് IV വഹനമായിട്ടാകും ആകും രേഖകള്‍ വരുക, അതുമാത്രമല്ല ബിഎസ് VI എന്ന നിലയില്‍ വാഹനം എടുത്ത ആളുകള്‍ എല്ലാം ഒരുപാട് നഷ്ടം സഹിക്കേണ്ടി വരുമെന്നും വീഡിയോയില്‍ പറയുന്നു.

MOST READ: ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

രണ്ട വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അടിസ്ഥാന 300D പതിപ്പിന് 73.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന GLE 400D LWB (ഹിപ്-ഹോപ് പതിപ്പ്) 1.25 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്ന് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി പുറത്തിറങ്ങിയ ആദ്യ മോഡലാണ് മെര്‍സിഡീസ് ബെന്‍സ് GLE എസ്‌യുവി. 2018-ല്‍ പാരീസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച GLE -യുടെ നാലാം തലമുറ മോഡലാണ് ഈ പതിപ്പ്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ഒക്ടാഗോണല്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍, ഐബ്രോ ഷേപ്പിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

300D-യില്‍ 19 ഇഞ്ച് അലോയി വീലും 400D-യില്‍ 20 ഇഞ്ച് അലോയി വീലുകളുമാണ് നല്‍കിയിട്ടുള്ളത്. പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രാം കവറിങ്ങ് നല്‍കിയുള്ള എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

പനോരമിക് സണ്‍റൂഫ്, ഫുള്‍ എല്‍ഇഡി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റുകള്‍ എന്നിവയാണ് അകത്തളത്തെ മനോഹരമാക്കും.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

GLE 300D യില്‍ ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 241 bhp കരുത്തും 500 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് GLE 400D -യില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 325 bhp കരുത്തും 700 Nm torque ഉം സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Kerala RTO does NOT allow Mercedes GLE owner to register the BS6 SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X