ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ മേഖലയും പോലെ കൊവിഡ് കാലം ഏറ്റവും കൂടുതല്‍ തളര്‍ത്തിയിരിക്കുന്ന മറ്റൊരു മേഖലയാണ് പൊതു ഗതാഗതം.

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

പൊതുഗാതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയത് സ്വകാര്യ ബസ്, ഓട്ടോ-ടാക്സി മേഖലകളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു എന്നു വേണം പറയാന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിബന്ധനകളോടെ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്ര ഉറപ്പുവരുത്തണമെന്നും സര്‍വ്വീസ് നടത്തുന്ന ടാക്‌സി ഡൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ടാക്‌സി കാറുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.

MOST READ: ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ചാണ് സുരക്ഷിത യാത്രയ്ക്കുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡ്രൈവറും യാത്രക്കാരും തമ്മില്‍ നേരിട്ട് ബന്ധപ്പെടാതെ ഒരുമിച്ചു യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ നേട്ടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

എറണാകുളം ജില്ലാ ഭരണകൂടമാണ് ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമാത്രമല്ല സുരക്ഷിതമായ യാത്രയ്ക്കായി മറ്റ് സംവിധാനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

MOST READ: ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

വാഹനത്തില്‍ കയറുന്നതിന് യാത്രക്കാര്‍ സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. ഡ്രൈവറായിരിക്കും വാഹനത്തിന്റെ ഡോര്‍ തുറന്ന് നല്‍കുന്നത്.

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകളും വേര്‍തിരിക്കും. അതുകൊണ്ട് തന്നെ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ലെന്നും അധികാരികള്‍ പറയുന്നു. ഇത് രോഗബാധ ഉണ്ടാകുന്നത് ഒരുപരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

MOST READ: രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും

യാത്രക്കാരുടെ എണ്ണത്തിലും ചില നിബന്ധനകള്‍ വരുത്തിയിട്ടുണ്ട്. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാര്‍ക്ക് മാത്രമാണ് ടാക്‌സികളില്‍ സഞ്ചരിക്കാന്‍ സാധിക്കുക. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്ക് മാത്രമാണ് യാത്രാനുമതി.

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

അതോടൊപ്പം തന്നെ യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും അധികാരികള്‍ വ്യക്തമാക്കി. യാത്രയില്‍ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാന്‍ അനുവാദം ഇല്ല. ഡ്രൈവര്‍ക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിര്‍ബന്ധമാണ്.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

Source: Asianetnews

Most Read Articles

Malayalam
English summary
Kerala Taxi Drivers Install Fibreglass Partition As Part Of Safety Measures. Read in Malayalam.
Story first published: Wednesday, May 6, 2020, 20:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X