ഇനി പങ്കുവെയ്ക്കലില്ല; കെഎസ്ആർടിസി (KSRTC) കേരളത്തിന് മാത്രം സ്വന്തം

ഓർമ്മ വെച്ച അന്നു മുതൽ നമ്മുടെ റോഡുകളിൽ നാം കണ്ടുവന്ന എല്ലാവർക്കും വളരെ സുപരിചിതമായ ഒന്നാണ് നമ്മൾ ആനവണ്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കെ എസ് ആർ ടി സി.

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

കേരളത്തിന്റെയും കർണാടകത്തിന്റെയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ പൊതുവായി ഉപയോഗിച്ച് വന്നിരുന്ന കെ എസ് ആർ ടി സി (KSRTC) എന്ന ചുരുക്കെഴുത്ത് ഇനിമുതൽ പങ്കുവെയ്കക്കേണ്ടതില്ല.

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

കെ എസ് ആർ ടി സി (KSRTC) ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന ഓമന പേരും ഇനിമുതൽ കേരളത്തിന് മത്രം സ്വന്തം.

MOST READ: ഡിസൈൻ, പെർഫോമെൻസ് പരിഷ്കരണങ്ങളുമായി എക്സ്സയിന്റ് ഫ്യുവൽ സെൽ ട്രക്ക് അവതരിപ്പിച്ച് ഹ്യുണ്ടായി

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

സംസ്ഥാന പൊതുഗതാഗത സർവ്വീസ് ബസുകളിൽ കെ എസ് ആർ ടി സി (KSRTC) എന്ന പേര് ഇരു സംസ്ഥാനങ്ങളും വർഷങ്ങളായി ഉപയോഗിച്ചു വരികെ 2014 -ൽ കർണ്ണാടകം ഇതിനായി അവകാശവാദം ഉയർത്തുകയും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇത് ഉപയോഗിക്കരുതെന്നും കാട്ടി നോട്ടീസ് അയച്ചിരുന്നു.

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

ഇതേ തുടർന്ന് അക്കാലത്തെ CMD ആയിരുന്ന ശ്രീ ആന്റണി ചാക്കോ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിൽ കേരളത്തിനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് തുടക്കമായി.

MOST READ: 91 വർഷത്തെ പാരമ്പര്യം; മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡെക്കാൻ‌ ക്വീൻ ട്രെയിന്റെ ചരിത്രം ഇങ്ങനെ

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

ഒടുവിൽ വർഷങ്ങൾക്ക് ശേഷം ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെ എസ് ആർ ടി സി ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന ഓമന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചുള്ള വിധി ലഭിച്ചിരിക്കുകയാണ്.

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

രേഖകൾ പ്രകാരം കർണ്ണാടകം 1973 മുതലാണ് കെ എസ് ആർ ടി സി (KSRTC) എന്ന ചുരുക്കനാമം ഉപയോഗിക്കാൻ തുടങ്ങിയത്, എന്നാൽ കേരളം ഇത് 1965 മുതൽ തന്നെ ഉപയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

ജനങ്ങളുടെ പോതു ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ കെ എസ് ആർ ടി സി (KSRTC)-യുടെ ചരിത്രം. ഇവിടുത്ത്കാർക്ക് ഇത് വെറുമൊരു ബസ് സർവ്വീസ് മാത്രമല്ല, സിനിമയിലും, സാഹിത്യത്തിലുമുൾപ്പടെ നമ്മുടെ സാംസ്കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത മേഖലയുടെ മുദ്രകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

അതിനാൽ തന്നെ അത്ര വേഗത്തിൽ കേരള ജനതയിൽ നിന്ന് ഇത് മായിച്ച് കളയാൻ സാധ്യമല്ല. ട്രേഡ് മാർക്ക് രജിസ്ട്രിക്ക് ഈ വസ്തുത മനസ്സിലാക്കി വിധി നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പ്രത്യേകമായി അഭിനന്ധിക്കുന്നു എന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇത് കെ എസ് ആർ ടി സി (KSRTC) -ക്ക് ലഭിച്ച വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: പുത്തൻ മോൺസ്റ്റർ ഇന്ത്യയിലേക്ക്, അരങ്ങേറ്റം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെയെന്ന് ഡ്യുക്കാട്ടി

ഇനി പങ്ക് വെയ്ക്കലില്ല; കെ എസ് ആർ ടി സി (KSRTC) കേരളത്തിന് മാത്രം സ്വന്തം

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സി (KSRTC) എന്ന ചുരുക്കെഴുത്തിന്റെ ഉപയോഗം കേരളത്തിന് മാത്രമേ കഴിയൂ, അതിനാൽ ഇതേ സംബന്ധിച്ച് കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയയ്ക്കുമെന്ന് നിലവിലെ കെ എസ് ആർ ടി സി (KSRTC) CMD -യും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Kerala Wins KSRTC Trademark Legal Battle With Karnataka. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X