കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ ചൈനയിലെ ഫാക്ടറിയിൽ മാസ്‌ക് ഉത്പാദനം ആരംഭിച്ചു. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

കിയയുടെ ഈ പ്രഖ്യാപനത്തിന് ശേഷം ഫിയറ്റ് ക്രൈസ്ലർ ഗ്രൂപ്പും അത്തരമൊരു നടപടി സ്വീകരിച്ചു, ഈ ആഴ്ച ആദ്യം ഏഷ്യയിലെ കമ്പനിയുടെ പ്ലാന്റിൽ മാസ്കുകൾ ഉത്പാദിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കമ്പനിയുടെ സിഇഒ മൈക്ക് മെൻലി തന്നെയാണ് അറിയിച്ചത്.

കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

ഈ പ്രവർത്തനങ്ങളുടെ സഹായത്തോടെ കൂടുതൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകൾ നൽകാൻ കഴിയും, വരും ആഴ്ചകളിൽ ഉൽപാദന ശേഷി പ്രതിമാസം ഒരു ദശലക്ഷം മാസ്കുകളായി ഉയർത്താനാകും എന്നാണ് റിപ്പോട്ടുകൾ.

കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളുടെ യെൻ‌ചെംഗ് പ്ലാന്റിൽ മാസ്കുകൾ നിർമ്മിക്കാൻ കഴിയുമെന്ന് കിയ മോട്ടോർസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനീസ് ഗവൺമെന്റും ഇതിനെ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കുന്നു.

കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

എന്നിരുന്നാലും, എത്ര കാലം ഉത്പാദനം നടക്കും, അവയുടെ ഉൽപാദന ശേഷി എന്താണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

കോവിഡ്-19; ചൈനയിലെ നിർമ്മാണശാലയിൽ മാസ്ക് നിർമ്മിക്കാനൊരുങ്ങി കിയ

കൊറോണ വൈറസ് കാരണം, കിയ മോട്ടോർസ് അമേരിക്കയിലെ ജോർജിയ പ്ലാന്റിലെയും ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്ലൊവാക്യയിലും ഇന്ത്യയിലും ഉത്പാദനം നിലച്ചു.

Most Read Articles

Malayalam
English summary
Corona virus: Kia Motors will make one million masks every month at China plant. Read in Malayalam.
Story first published: Thursday, March 26, 2020, 0:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X