ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

2021 സെപ്റ്റംബറില്‍ കിയ ഇന്ത്യ സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ 9,583 യൂണിറ്റുകള്‍ വിറ്റഴിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി സെല്‍റ്റോസ് ഇതോടെ മാറുകയും ചെയ്തു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

ഇതിന് 7.8 ശതമാനം വിപണി വിഹിതമുണ്ട്, കിയ തന്നെ വിപണി വിഹിതത്തില്‍ 1.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. സോനെറ്റ് കോംപാക്ട് എസ്‌യുവിയും കാര്‍ണിവല്‍ എംപിവിയുമാണ് കിയയുടെ നിരയില്‍ നിന്നുള്ള മറ്റ് മോഡലുകള്‍. നിര്‍മ്മാതാവ് 4,454 യൂണിറ്റ് സോനെറ്റും 404 യൂണിറ്റ് കാര്‍ണിവലും കഴിഞ്ഞ വിറ്റു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

എന്നിരുന്നാലും ഇന്ത്യന്‍ വിപണിയില്‍ കിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് സെല്‍റ്റോസ് തന്നെയാണ്. രാജ്യത്ത് എത്തിയ നാള്‍ മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്. മാസങ്ങള്‍ പിന്നിടുമ്പോഴും അതില്‍ ഒരു കുറവും വന്നിട്ടില്ലെന്ന് പറയുന്നതാകും ശരി. രാജ്യത്ത് മോഡലിനെ ഇത്രയധികം വിജയകരമാക്കുന്നത് എന്താണ്? ആ ഘടകങ്ങള്‍ ഒരോന്നായി ഒന്ന് പരിശോധിച്ച് നോക്കിയാലോ?

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

എസ്‌യുവികളുടെ ഡിമാന്‍ഡ്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എസ്‌യുവികളുടെ ആവശ്യം രാജ്യത്ത് ഗണ്യമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. തങ്ങളുടെ ആദ്യ വാഹനമായി ഒരു മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കിയത് കിയയുടെ ശരിയായ നീക്കമായിരുന്നുവെന്ന് പറയുന്നതാകും ശരി.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

ഇപ്പോള്‍, എല്ലാ നിര്‍മാതാക്കളും എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതും. കാരണം ഈ മോഡലുകളാണ് ഇന്ന് ബ്രാന്‍ഡുകള്‍ക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നത്.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

എസ്‌യുവികള്‍ കൂടുതല്‍ റോഡ് സാന്നിധ്യം നല്‍കുകയും ഒരു കമാന്റിംഗ് ഡ്രൈവിംഗ് സ്ഥാനം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഈ വാഹനങ്ങളുടെ പ്രായോഗിതയാണ് അവയ്ക്ക് മുന്‍തൂക്കം നല്‍കുന്നതും. വലിയ ബൂട്ട്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയൊക്കെ ഈ ശ്രേണിയിലെ ചില സവിശേഷതകളാണ്. ഈ ഗുണങ്ങള്‍ കിയ സെല്‍റ്റോസിനും ഉണ്ടെന്ന് പറയുന്നതാകും ശരി.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

ലുക്ക്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച മിഡ്-സൈസ് എസ്‌യുവിയായി സെല്‍റ്റോസിനെ പലരും കരുതുന്നു. ഇത് പ്രദര്‍ശിപ്പിച്ച SP2i കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കിയ ഡിസൈനിനോട് സത്യസന്ധത പുലര്‍ത്തിയെന്ന് പറയുന്നതാകും ശരി.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

കണ്‍സെപ്റ്റും, പ്രൊഡക്ഷന്‍-സ്‌പെക്ക് സെല്‍റ്റോസും തമ്മില്‍ നിങ്ങള്‍ക്ക് ധാരാളം സാമ്യതകള്‍ കാണാന്‍ കഴിയും. പക്ഷേ പലപ്പോഴും ഇത് അങ്ങനെയല്ല. കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാകും പ്രൊഡക്ഷന്‍ പതിപ്പ് എത്തുക. എന്നാല്‍ സെല്‍റ്റോസിന്റെ കാര്യത്തില്‍ അങ്ങനെ അല്ലായിരുന്നുവെന്ന് വേണം പറയാന്‍.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

മുന്‍വശത്ത്, കിയയുടെ ടൈഗര്‍-നോസ് ഗ്രില്ലുമായി ഭംഗിയായി സംയോജിപ്പിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള ഒരു എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഉണ്ട്. 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഫ്‌ലാറ്റ് ബോണറ്റ്, വീല്‍ ആര്‍ച്ചുകള്‍, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തിന്റെ ലുക്കിനെ ഒന്നുകൂടി മികവുറ്റതാക്കുകയാണ് ചെയ്യുന്നത്.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

190 mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള സെല്‍റ്റോസിന് ഇതെല്ലാം ഒരു എസ്‌യുവി നിലപാട് നല്‍കുന്നു. ഷാര്‍ക്ക്-ഫിന്‍ ആന്റിനയും ഒരു വാഷറിനൊപ്പം ഒരു പിന്‍ വൈപ്പറും വാഹനത്തില്‍ ലഭിക്കും. പിന്നില്‍, എല്‍ഇഡി ടെയില്‍ ലാമ്പുകളും ഒരു ഫാക്‌സ് സ്‌കിഡ് പ്ലേറ്റും ഉണ്ട്.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

GT ലൈന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പുറംഭാഗത്ത് ചുവന്ന ആക്‌സന്റുകളും ലഭിക്കും. കൂടാതെ, ഫാക്ടറിയില്‍ നിന്ന് മാറ്റ് ഗ്രേ കളര്‍ ഓപ്ഷനില്‍ സെല്‍റ്റോസിന്റെ എക്‌സ്-ലൈന്‍ വേരിയന്റും കിയ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

വൈവിധ്യമാര്‍ന്ന എഞ്ചിനും ഗിയര്‍ബോക്‌സും

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് കിയ, സെല്‍റ്റോസിനെ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍. മൂന്ന് എഞ്ചിനുകള്‍ക്കൊപ്പവും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 144 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒരു CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

ഇത് എഞ്ചിന്‍ സുഗമമായതും, നഗര ഉപയോഗത്തിന് നല്ലതാണെന്നും വേണം പറയാന്‍. ഡീസല്‍ എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇത് വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ നല്ല ഇന്ധനക്ഷമത നല്‍കുന്നു.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഫെര്‍മോമെന്‍സ് പ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്. ഇത് 140 bhp പരമാവധി കരുത്തും 242 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളുമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്.

ലുക്കും, ഫീച്ചറും, എഞ്ചിനും തുണയായി; ഇന്ത്യയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായി മാറി Kia Seltos

സവിശേഷതകള്‍

സെല്‍റ്റോസ് ധാരാളം സവിശേഷതകളോടെയാണ് വരുന്നത്. ഇതിന് ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് പുഷ് ബട്ടണ്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി സവിശേഷതകളാണ് ലഭിക്കുന്നത്. UVO കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും സെല്‍റ്റോസിന്റെ മറ്റൊരു സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Kia seltos becomes india s high demand suv now find here why everyone buying this model
Story first published: Tuesday, October 5, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X