ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ഗംഭീരമായി ലൈറ്റുകളും മറ്റുമായി അലങ്കരിച്ചിരിക്കുന്ന ഭീമാകാരമായ ഗ്ലാസ് നിർമ്മിതമായ ഡീലർഷിപ്പുകളും അവയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡലുകളും കാണുമ്പോൾ പലർക്കും അത്ഭുതം തോന്നാറുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊരു മാന്ത്രികമായ പ്രദർശനമാണ്.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

അത്തരം മഹത്തായ ഡിസ്പ്ലേകൾക്ക് പിന്നിൽ, മിക്കവാറും ഒരു റാംപോ അല്ലെങ്കിൽ കാർ ലിഫ്റ്റോ ഉണ്ടാവും. വലിയ ഷോറൂമുകളുടെ ഉള്ളിൽ തന്നെ ലിഫ്റ്റിന്റെ സാധ്യതയുണ്ട്. മറ്റു ഇടത്തരം ഷോറൂമുകൾ കൂടുതലും ആശ്രയിക്കുന്നത് കാർ ലിഫ്റ്റാണ്.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ഇത്തരത്തിൽ സാധാരണ നിലയിൽ ആസൂത്രണം ചെയ്ത ഒരു കാർ ലിഫ്റ്റ് പ്ലെയ്‌സ്‌മെന്റ് വിചാരിച്ചതു പോലെ നടന്നില്ല എന്ന് മാത്രമല്ല നാശനഷ്ടം വിതയ്ക്കുകയും ചെയ്തു. ഷോറൂമിന്റെ ഒന്നാം നിലയിലെ ഗ്ലാസ് തകർത്ത് ഒരു കിയ സെൽറ്റോസ് നിലം പതിച്ചതാണ് സംഭവം.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

വീഴ്ച്ചയിൽ വാഹനത്തിന്റെ മുൻ ഗ്ലാസും മറ്റും തകർന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വ്യക്തമായി മനസിലാക്കാം.

സാധാരണമായി വാഹനങ്ങൾ ഇത്തരത്തിലുള്ള പ്രദർശനത്തിന് ഒരുക്കുന്നതിന് മുമ്പ് വളരെയധികം കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും ഡീലർഷിപ്പ് സ്വീകരിക്കേണ്ടതാണ്.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ഇവിടെ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചിരുന്നോ എന്നതിനേക്കുറിച്ച് വ്യക്തതയില്ല. ഡിസ്പ്ലേക്കായി ചരിച്ച് നിർത്താനായി മുകളിലേക്ക് എത്തിച്ച കിയ സെൽറ്റോസ് ലക്ഷ്യ സ്ഥാനത്ത് നിന്ന് ഉരുണ്ട് നിലം പതിക്കുകയായിരുന്നു.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

റിപ്പോർട്ടുകൾ പ്രകാരം നവി മുംബൈയിലെ പൻ‌വേലിലുള്ള കിയ ഇന്ത്യ ഡീലർഷിപ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിൽ എത്രപേർക്ക് പരിക്കേറ്റെന്ന് വ്യക്തമല്ല.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

നിലം പതിച്ച കാറിലുണ്ടായിരുന്ന ഡ്രൈവർ സുരക്ഷിതനാണ്. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളായ എയർബാഗുകൾ കൃത്യ സമയത്ത് വിന്യസിച്ചതിനാൽ ഡ്രൈവർക്ക് ജീവഹാനിയൊന്നും സംഭവിച്ചില്ല. സംഭവത്തെക്കുറിച്ച് കമ്പനിയോ ഡീലർഷിപ്പോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

കിയ സെൽറ്റോസിനെക്കുറിച്ച് പറഞ്ഞാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയ വാഹനമാണിത്. നിലവിൽ രണ്ട് മാസവും അതിനുമുകളിലുമാണ് വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ്.

Most Read: ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

2019 ജൂലൈ 16 ന് ബുക്കിംഗ് ആരംഭിച്ചതുമുതൽ സെൽറ്റോസ് മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. 2020 -ലെ വേൾഡ് കാർ ഓഫ് ദ ഇയർ അവാർഡിനും സെൽറ്റോസ് നാമനിർദേശം ചെയ്യപ്പെട്ടു.

Most Read: ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

9.69 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ഹ്യുണ്ടായ് ക്രെറ്റ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നിവയുമായി കിയ സെൽറ്റോസ് മത്സരിക്കുന്നു. വിപണിയിൽ വാഹനത്തിന്റെ വില ഉടൻ വർദ്ധപ്പിക്കാനാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

Source: Sagar Patel/YouTube

Most Read Articles

Malayalam
English summary
Kia Seltos falls off from first floor of the dealership video. Read more Malayalam.
Story first published: Tuesday, December 10, 2019, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X