ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ലോകരാജ്യങ്ങള്‍ കടന്നുപോയ് കൊണ്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഇതോടെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. ജില്ലകള്‍ പോലും അടച്ചിട്ടതോടെ യാത്രകള്‍ പോലും ദുഷ്‌കരമായിരിക്കുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇത് ഏറെക്കുറെ മോശമായി ബാധിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഭക്ഷണ സാധങ്ങള്‍ വാങ്ങുന്നതിന് പോലും നിരവധി ആളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നതും മറ്റൊരു വസ്തുതയാണ്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23-ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ 14 അര്‍ധരാത്രി അവസാനിക്കും.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

അതേസമയം, തെലങ്കാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നീട്ടുന്നതിനോട് രാജസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കയും ചെയ്തു. ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 114 ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാലായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഇത്രയും ഒക്കെ ആണെങ്കിലും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് രണ്ട് കുരുന്നുകള്‍. തങ്ങളാല്‍ കഴിയുന്ന വിധം പല വിധത്തിലുമുള്ള സഹായങ്ങളുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്നും രംഗത്തെത്തുന്നുണ്ട്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഇതിനിടയിലാണ് ഈ രണ്ടും കുരുന്നുകളും വാര്‍ത്തയില്‍ നിറയുന്നത്. കിഡ്സ് ബൈക്ക് എന്ന യൂട്യൂബ് ചാനല്‍ ഉടമകളായ കുട്ടികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. സംഭവം എന്താണെന്നല്ലോ!

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് തങ്ങളുടെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച പണം നല്‍കിയാണ് ഈ രണ്ടു മിടുക്കന്മാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ഇതിനായി കുട്ടികള്‍ പൊലീസിന്റെ കൈയ്യില്‍ 5,000 രൂപ നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണില്‍ വാഹനവുമായി പുറത്തിറങ്ങുന്ന കുട്ടികളെ പൊലീസ് തടയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതിന് ശേഷമാണ് കുട്ടികള്‍ പൊലിന് പണം കൈമാറുന്നത്.

ഏകദേശം 8 മിനിറ്റ് വരുന്ന ഇതിന്റെ വീഡിയോയും ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജോലിയിലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങാനാണ് ഈ പണം നല്‍കുന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ പണം സ്വീകരിച്ച പൊലീസ് ഇവരുടെ പണം അതിനായി നല്‍കുമെന്നും അറിയിച്ചു.

ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

പോക്കറ്റ് ബൈക്കുമായി റോഡിലിറങ്ങിയ ഇവര്‍ റോഡില്‍ നില്‍ക്കുന്ന പൊലീസുകാരെ സമീപിച്ച് 5,000 രൂപ നല്‍കുകയായിരുന്നു. പോക്കറ്റ് ബൈക്കിലും പോക്കറ്റ് ഡേര്‍ട്ട് ബൈക്കിലും വിഡിയോകള്‍ ചെയ്യുന്ന കുട്ടികള്‍ക്ക് യൂട്യൂബില്‍ വളരെപ്പെട്ടന്നാണ് വൈറലായത്.

Most Read Articles

Malayalam
English summary
Kids Riding Pocket Bikes Stopped By Cops On Video During Lockdown. Read in Malayalam.
Story first published: Tuesday, April 7, 2020, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X