കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

കൈനറ്റിക് ഗ്രീന്‍ എന്‍ര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുതിയ കൈനറ്റിക് സഫര്‍ ജംമ്പോ ഇലക്ട്രിക് ഡെലിവറി വാഹനം പുറത്തിറക്കി. 2.50 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

അവസാന മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി, ചെലവ് കുറഞ്ഞതും കാര്യക്ഷമവും സൗകര്യപ്രദവുമായ പരിഹാരമായി രൂപകല്‍പ്പന ചെയ്ത കൈനറ്റിക് സഫര്‍ ജംമ്പോ അണ്ടര്‍ L5 വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

ഒരു ടണ്ണില്‍ കൂടുതല്‍ GVW ഉള്ള ഇത് 150 ചതുരശ്രയടി ക്യൂബിറ്റ് ശേഷിയുള്ള പ്രത്യേകമായി വികസിപ്പിച്ചെടുത്ത കാര്‍ഗോ ബോക്‌സും 500 കിലോഗ്രാം പേലോഡും ഉള്‍ക്കൊള്ളുന്നു.

MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

നിരവധി സെഗ്മെന്റ് ഉപയോഗങ്ങളില്‍ പ്രസക്തിയുള്ളതിനാല്‍, ഹോം ഡെലിവറിക്ക് ഇ-കൊമേഴ്സ് വിഭാഗത്തില്‍ സഫര്‍ ജംമ്പോ ഉപയോഗിക്കാം.

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

ഗ്യാസ് സിലിണ്ടറുകളും വെള്ളവും വിതരണം, മാലിന്യ ശേഖരണവും മാനേജ്‌മെന്റും, മുഴുവന്‍ വില്‍പ്പനക്കാരില്‍ നിന്നും ചില്ലറ വ്യാപാരികള്‍ക്ക് FMCG സാധനങ്ങള്‍ വിതരണം ചെയ്യുക, വസ്തുക്കളുടെ ഹോം ഡെലിവറി, 'സബ്‌സി അല്ലെങ്കില്‍ ഭക്ഷണ വിതരണം' തുടങ്ങിയ പ്രത്യേക ആപ്ലിക്കേഷനുകള്‍ക്കും ഈ വാഹനം ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

ഉയര്‍ന്ന മലിനീകരണത്തിന് വഴിയൊരുക്കുന്ന മുച്ചക്ര ഡീസല്‍ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 3 രൂപ ചെലവ് വരുമ്പോള്‍ സഫര്‍ സ്റ്റാറിന് കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവെന്ന് കൈനറ്റിക് ഗ്രീന്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുലജ്ജ ഫിറോഡിയ മോട്ട്വാനി വ്യക്തമാക്കി.

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ചാര്‍ജ് തീര്‍ന്നാല്‍ ആവശ്യാനുസരണം ബാറ്ററി എടുത്ത് മാറ്റാം. മൂന്ന് വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്കുണ്ട്. ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും.

MOST READ: സോനെറ്റിന്റെ ബേസ് HTE മോഡലിൽ കിയ വാഗ്ദാനം ചെയ്യുന്നത് എന്തെല്ലാം; വീഡിയോ

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

മണിക്കൂറില്‍ 55 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 2 സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. ഓള്‍ സ്റ്റീല്‍ ബോഡിയിലാണ് നിര്‍മാണം. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

രാജ്യത്തെ 150-ലേറെ കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴി ഇതിന്റെ വില്‍പന നടക്കും. നവംബര്‍ മാസത്തോടെ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

അടുത്ത 6-7 മാസത്തിനുള്ളില്‍ അയ്യായിരത്തിലധികം വാഹനങ്ങള്‍ നിരത്തില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് കൈനറ്റിക് ഗ്രീന്‍ എന്‍ര്‍ജി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ ബ്രാന്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിമാസം 6,000 ഇലക്ട്രിക് ത്രീ വീലറുകളുടെ അസംബ്ലി ശേഷിയുണ്ട്. അതേ ടെക് പ്ലാറ്റ്ഫോമിലെ അതിവേഗ പാസഞ്ചര്‍ വേരിയന്റ് അടുത്ത കുറച്ച് മാസങ്ങളില്‍ വിപണിയില്‍ എത്തിക്കാനും കമ്പനിക്ക് പദ്ധതിയിട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kinetic Safar Jumbo Electric Cargo Three Wheeler Launched. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X