ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

പല കാരണങ്ങള്‍ കൊണ്ട് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ വണ്ടിപ്രാന്തന്‍മാര്‍ക്ക് അധികം താല്‍പര്യമില്ല. മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നതും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതും അതിനുള്ള കാരണങ്ങളില്‍ ചിലതാണ്.

വാഹനപ്രേമികള്‍ക്ക് ഒരു വലിയ ആശ്വാസമെന്ന നിലയില്‍ വാഹനങ്ങളില്‍ ചെറിയ രൂപമാറ്റങ്ങള്‍ അനുവദിക്കുന്ന ഒരു കൂട്ടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു വാഹനത്തിന്റെ എഞ്ചിനും ഷാസിയും പുതിയത് സ്ഥാപിക്കാന്‍ MVD ഇപ്പോള്‍ വാഹന ഉടമകളെ അനുവദിക്കും. ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി സ്‌കൂള്‍ ബസുകളുടെ ഇന്റീരിയര്‍ ഇഷ്ടാനുസൃതമാക്കാനും മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്നുണ്ട്.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്. എന്നാല്‍ ഇതിന് ബാഹ്യരൂപമാറ്റങ്ങള്‍ നിയമപരമായെന്ന് ഇതിനര്‍ത്ഥമില്ല. വാഹനത്തിന്റെയും മറ്റ് യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ വിട്ടുവീഴ്ച ചെയ്യുന്ന മോഡിഫിക്കേഷനുകള്‍ ഇപ്പോഴും നിരോധിച്ചിരിക്കുന്നു.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

തെളിച്ചമുള്ള ഹെഡ്ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭിക്കും. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

വാഹന ഉടമകള്‍ക്ക് അവരുടെ വാഹനം കാരവാനാക്കി മാറ്റാന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേരള എംവിഡി പുറത്തിറക്കി. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം നിയമപരമായി കാരവാനാക്കി മാറ്റാം. സംസ്ഥാനം ഈയിടെയായി കാരവന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിന് പ്രോത്സാഹനമാകും.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

കാരവാനുകളായി മാറ്റാന്‍ അര്‍ഹതയുള്ള വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബോഡി വര്‍ക്ക് ഷോപ്പുകളും വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും പിന്തുടരുന്ന ഒരു കൂട്ടം നിയമമാണിത്. ഈ വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ക്ക് ഏത് ഡിസൈനും തിരഞ്ഞെടുക്കാം എന്ന് അതിന് അര്‍ഥമില്ല. എംവിഡി നിയമങ്ങള്‍ അനുസരിച്ചും സൗണ്ട് എഞ്ചിനീയറിംഗ് പ്രാക്ടീസ് അനുസരിച്ചുമാണ് നിര്‍മ്മാണം നടത്തേണ്ടത്. യഥാര്‍ത്ഥ ഷാസി, സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ തുടങ്ങി വാഹനത്തിന്റെ ഇന്ധന സംവിധാനത്തില്‍ പോലും മാറ്റം വരുത്തരുത്.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

2019-ല്‍, ഒരു വാഹനത്തിന്റെ ഘടനാപരമായ മാറ്റം അനുവദനീയമാണെന്ന് വിധിച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. നിര്‍മ്മാതാവിന്റെ യഥാര്‍ത്ഥ സ്പെസിഫിക്കേഷനില്‍ നിന്ന് വ്യത്യസ്തമായ ഏതെങ്കിലും തരത്തിലുള്ള പരിഷ്‌ക്കരണം ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി അന്ന് വിധിച്ചിരുന്നു.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

സുപ്രീം കോടതി വിധി വാഹന ആക്സസറീസ് വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഇതേത്തുടര്‍ന്ന് വിധി വന്നതിന് ശേഷം രൂപമാറ്റം വരുത്തിയ കാറുകള്‍ കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനുമായി പൊലീസും എംവിഡിയും സംസ്ഥാനത്ത് വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.

ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി MVD; എന്തൊക്കെ എന്നറിയാം

ഏതായാലും വാഹന രൂപമാറ്റങ്ങള്‍ സംബന്ധിച്ച് എംവിഡി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് ഉപകാരപ്രദമാകും. പ്രത്യേകിച്ച് ഇന്ധന വിലവര്‍ധനവിന്റെ കാലത്ത് തങ്ങളുടെ വണ്ടികളില്‍ സിഎന്‍ജി കയറ്റാനോ അല്ലെങ്കില്‍ ഇലക്ട്രിക്ക് ആക്കി മാറ്റാനോ ചിലര്‍ ശ്രമിക്കുമ്പോള്‍.

Most Read Articles

Malayalam
English summary
Know about kerala motor vehicles departments guidelines allows minor modifications on vehicles
Story first published: Wednesday, September 28, 2022, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X