ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആഡംബര കാറുകളോടുള്ള ഭ്രമം ഏവർക്കും അറിയാമെന്ന് തോന്നുന്നു. ഒരു അഭിമുഖത്തിൽ നിങ്ങൾക്ക് എത്ര ആകാറുകൾ ഉണ്ടെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് തരാം മറുപടി നൽകിയത്.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

താരത്തിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവർക്ക് ഇക്കാര്യം എളുപ്പത്തിൽ മനസ്സിലാകും. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളിൽ ഒരാളായ റൊണാൾഡോ തന്റെ ആഡംബര ജീവിതം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

ബുഗാട്ടി വെയ്‌റോൺ, ബുഗാട്ടി ഷി റോൺ, ഫെറാറി F12 TDF, ഫെറാറി 599 GTB, ഫെറാറി മോൻസ, മക്‌ലാരൻ സെന്ന, ലംബോർഗിനി അവന്റഡോർ, റോൾസ് റോയ്സ് ഗോസ്റ്റ്, റോൾസ് റോയ്‌സ് കലിനൻ, പോർഷ S 911 എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കാറുകൾ റൊണാൾഡോയുടെ ഗാരേജിലുണ്ട് . എന്നിരുന്നാലും വളരെ കഷ്ടപ്പാടിൽ നിന്ന് വളർന്ന വന്ന താരം ആദ്യം വാങ്ങിയ കാർ ഏതാണെന്ന് അറിയാൻ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും.

MOST READ:നിരത്തുകളെ കൂടുതല്‍ കളര്‍ഫുള്ളാക്കാന്‍ Tata Tigor; ഇനിമുതല്‍ വൈറ്റ് കളറിനൊപ്പം ബ്ലാക്ക് റൂഫും

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

ബുഗാട്ടി വെയ്‌റോൺ, ബുഗാട്ടി ഷി റോൺ, ഫെറാറി F12 TDF, ഫെറാറി 599 GTB, ഫെറാറി മോൻസ, മക്‌ലാരൻ സെന്ന, ലംബോർഗിനി അവന്റഡോർ, റോൾസ് റോയ്സ് ഗോസ്റ്റ്, റോൾസ് റോയ്‌സ് കലിനൻ, പോർഷ S 911 എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കാറുകൾ റൊണാൾഡോയുടെ ഗാരേജിലുണ്ട് . എന്നിരുന്നാലും വളരെ കഷ്ടപ്പാടിൽ നിന്ന് വളർന്ന വന്ന താരം ആദ്യം വാങ്ങിയ കാർ ഏതാണെന്ന് അറിയാൻ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

റൊണാൾഡോയുടെ സൂപർ കാർ ശേഖരത്തിലെത്തിയ ആദ്യത്തെയാളാണ് കറുത്ത നിറത്തിലുള്ള ഔഡി S3. 2004 ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് തരാം കാർ സ്വന്തമാക്കിയത്.

MOST READ:പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

അന്ന് ഇൻസ്റ്റാഗ്രാം ഇല്ലാത്തതിനാൽ അധികമാരും ആയ വാഹനം കണ്ടിരിക്കാൻ വഴിയില്ല. റൊണാൾഡോയുടെ കാർ കറുത്ത ഔഡി S3 ആയിരുന്നു, ആദ്യ തലമുറയിൽ പെട്ട കോം‌പാക്‌ട് സ്‌പോർട്‌സ് കാറിന്റെ ഇടതുവശതായിരുന്നു സ്റ്റിയറിംഗ് വീൽ ഉണ്ടായിരുന്നത്. അക്കാലത്തെ ഫോക്‌സ്‌വാഗൺ ഗോൾഫ്, ഔഡി TT, സീറ്റ് ലിയോൺ, സ്‌കോഡ ഒക്ടാവിയ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമായിരുന്നു ഈ കാറിൽ ഉപയോഗിച്ചത്‌.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

ഇതാണ് ഔഡി S3

1999-ൽ 210 bhp കരുത്തോടെ S3 വിപണിയിൽ എത്തിയെങ്കിലും പരിഷ്കരിച്ച തലമുറയിൽപ്പെട്ട കാർ ആണ് റൊണാൾഡോ സ്വന്തമാക്കിയത്. എഞ്ചിന് വേരിയബിൾ വാൽവ് ടൈമിങും 225 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാനും ശേഷിയുണ്ടായിരുന്നു. സെനോൺ ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ലെതർ റെക്കാറോ സീറ്റുകൾ, ക്ലൈമറ്റിക് കൺട്രോൾ, അലാറം, സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ പ്രത്യേകതകളും കാറിലുണ്ടായിരുന്നു.

MOST READ:പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

6-സിഡി ചേഞ്ചറോടുകൂടിയ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, റിയർ പാർക്കിങ് സെൻസറുകൾ, ഹീറ്റഡ് സീറ്റുകൾ, ക്രൂസ് കൺട്രോൾ പോലുള്ള ഫീച്ചറുകളും റൊണാൾഡോയുടെ കാറിന് അക്കാലത്ത് മാറ്റുകൂട്ടി.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

ഔഡി S3യെ പുതുതലമുറ കാറുകളുമായി താരതമ്യപ്പെടുതുന്നത് ശരിയല്ലയെങ്കിലും മണിക്കൂറിൽ പരമാവധി 243 കി.മീ വേഗ പുറത്തെടുക്കാൻ കഴിയുന്ന കാറിന് വെറും 6.6 സെക്കൻഡിൽ 0-60 വേഗത കൈവരിക്കാനുമാവുമായിരുന്നു. 35.000 യൂറോ ചെവിട്ടാണ് റൊണാൾഡോ തന്റെ ആദ്യ കാർ വാങ്ങിയത്. എന്നാൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹം പ്രതിവർഷം 1.8 ദശലക്ഷം യൂറോയാണ് പ്രതിഫലമായി വാങ്ങുന്നത്.

MOST READ:ടോപ്പ് എൻഡ് ക്രെറ്റയേക്കാൾ വില, R 1250 RT, K 1600 സീരീസ് പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ച് BMW

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

ഇനി ഔഡിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ Q5, Q7 എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ ഉടൻ ഇന്ത്യയില്‍ അവതരിപ്പിച്ച് തങ്ങളുടെ ലൈനപ്പ് ആക്രമണാത്മകമായി വിപുലീകരിക്കുമെന്ന് ഔഡി വ്യക്തമായിരുന്നു. ഓള്‍-ഇലക്ട്രിക് ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നിവ കൂടാതെ Q2, Q5, Q7, Q8, RS Q8 എന്നിവയുള്‍പ്പെടെ 5 എസ്‌യുവികള്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കൾ നിലവില്‍ ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

വരും ദിവസങ്ങളില്‍ Q3-യുടെ ഫെയ്‌സ്‌ലിഫ്റ്റ് ആവര്‍ത്തനം കമ്പനി ഉടന്‍ രാജ്യത്ത് അവതരിപ്പിക്കും. നവീകരിച്ച എസ്‌യുവി അടുത്തിടെ ഔഡി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഔഡി ഇന്ത്യ വരാനിരിക്കുന്ന Q3-യ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഔഡിയുടെ അംഗീകൃത ഡീലര്‍ വഴിയോ അവരുടെ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയോ പുതിയ Q3 ബുക്ക് ചെയ്യാം. ബുക്കിംഗ് തുക രണ്ട് ലക്ഷം രൂപയാണ്. ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് വിപുലീകൃത വാറന്റി 2+3 വര്‍ഷം, 3 വര്‍ഷം / 50,000 കിലോമീറ്റര്‍ സമഗ്ര സേവന മൂല്യ പാക്കേജ്, നിലവിലുള്ള ഔഡി ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവയുടെ ആവേശകരമായ ഉടമസ്ഥാവകാശ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2022 അവസാനത്തോടെ പുതിയ പതിപ്പിന്റെ ഡെലിവറി നടത്താനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യയിലേക്കെത്തിക്കുന്ന മോഡല്‍ 2019-ല്‍ തന്നെ കമ്പനി ആഗോള വിപണിയിലെത്തിച്ചിരുന്നു.

Most Read Articles

Malayalam
English summary
Know about normal car cristiano ronaldo bought in 2004 when he was just 19 years old
Story first published: Thursday, August 18, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X