പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിൻ്റേജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രചാരം അതിശയിപ്പിക്കുന്നതായിരുന്നു. ആദ്യം ഇലക്ട്രിക് സ്‌കൂട്ടറുകളായിരുന്നു ഉപഭോക്താക്കള്‍ക്കിടയില്‍ പോപ്പുലറായതെങ്കിലും ഇന്ന് ഇലക്ട്രിക് ബൈക്കുകളും കാറുകളും കൂടുതലായി നിരത്തിലിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. പല വന്‍കിട കാര്‍ നിര്‍മാതാക്കളും തങ്ങളുടെ മോഡല്‍ നിര വൈദ്യുതീകരിക്കുന്ന തിരക്കിലാണ്.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

റേഞ്ചിനെ കുറിച്ചുള്ള വേവലാതികള്‍ക്ക് വിട് നല്‍കിക്കൊണ്ട് താങ്ങാവുന്ന വിലയില്‍ നിരവധി ഇവികള്‍ വിപണിയില്‍ എത്താന്‍ തുടങ്ങിയത് ഇവി വിപ്ലവത്തിന് വേഗത കൂട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പഞ്ചാബ് പോലുള്ള ചില സംസ്ഥാനങ്ങളില്‍ കസ്റ്റം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി സ്വകാര്യ ഗാരേജുകള്‍ ഉണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യമില്ലാത്ത ലോ സ്പീഡ് ഇവികളാണ് അവിടെ ഒരുക്കുന്നതില്‍ കൂടുതലും.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇത്തരം ഇവികള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇതിന്റെ റിവ്യൂകള്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ പരതിയാല്‍ കാണാനാകും. എന്നാല്‍ പലപ്പോഴും നിര്‍മ്മാതാക്കള്‍ ആകും അത്തരം ഇവികളുടെ റിവ്യു പങ്കുവെക്കുക. എന്നാല്‍ ഒരു വിന്റേജ് കാറിനെ ഓര്‍മിപ്പിക്കുന്ന തന്റെ കസ്റ്റം മെയിഡ് ഇലക്ട്രിക് കാറിനെ കുറിച്ച് ഒരാളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

'പഴമയെ തേടി' എന്ന യൂട്യൂബ് ചാനലിലാണ് പങ്കുവെച്ച വീഡിയോയിലാണ് ഈ ലോ സ്പീഡ് ഇവി ഉടമ തന്റെ കാറിനെക്കുറിച്ച് സംസാരിക്കുന്നത്. കൊല്ലം ജില്ലയില്‍ നിന്നുള്ള അലക്സ് ആണ് കാറുടമ. ഇയാള്‍ ദിവസവും തന്റെ 'വിന്‍േറജ്' ഇലക്ട്രിക് കാറിലാണ് ജോലിക്ക് പോകുന്നത്. അലക്‌സ് ദൈനംദിന യാത്രകള്‍ക്ക് ഇരുചക്ര വാഹനം ഉപയോഗിക്കാന്‍ തയാല്‍പര്യപ്പെട്ടിരുന്നില്ല. നാട്ടില്‍ പെട്രോള്‍ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കീശ കീറാതിരിക്കാന്‍ ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയാല്‍ കൊള്ളാമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

ആ സമയത്താണ് നാട്ടില്‍ വെച്ച് ഒരു ലോ പവര്‍ ഇവി ശ്രദ്ധയില്‍ പെട്ടത്. അതിന്റെ ഉടമകളുമായി സംസാരിച്ചപ്പോള്‍ മലപ്പുറത്ത് നിന്നാണ് വാഹനം വാങ്ങിയതെന്ന് അവര്‍ മറുപടി നല്‍കി. പ്രസ്തുത കാറിന്റെ ഡിസൈന്‍ പക്ഷേ അലക്‌സിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍ വേറെ മാര്‍ഗം അന്വേഷിക്കാന്‍ തുടങ്ങി. ആ തെരച്ചിലാണ് ലോ പവര്‍ ഇവികള്‍ നിര്‍മിക്കുന്ന പഞ്ചാബിലെ പ്ലുട്ടോ മോട്ടോര്‍സില്‍ ചെന്ന് നിന്നത്.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

പ്ലുട്ടോ മോട്ടോര്‍സിന്റെ പക്കല്‍ ഉണ്ടായിരുന്ന വിന്റേജ് ഡിസൈനിലുള്ള കാര്‍ ഇഷ്ടപ്പെട്ട അലക്‌സ് അത് സ്വന്തമാക്കുകയായിരുന്നു. ഒരു വിന്റേജ് കാര്‍ പോലെ കാണപ്പെടുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഇതൊരു ഇവി ആണ്. മറ്റ് നിരവധി വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ ഇലക്ട്രിക് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നിന്നാണ് ടയറുകളും വീലുകളും. മറ്റ് ഭാഗങ്ങള്‍ ട്രാക്ടറുകളില്‍ നിന്നും കടംകൊണ്ടിരിക്കുന്നു.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിന്റെ ഹെഡ്‌ലൈറ്റുകളാണ് ഈ ഇവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ അലക്‌സ് ഒരു ഹാന്‍ഡ് ബ്രേക്കും ടെയില്‍ ലാമ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കാര്‍ ചാര്‍ജ് ചെയ്യുന്നതിനായി പ്ലൂട്ടോ മോട്ടോര്‍സ് ഒരു ഇന്‍വെര്‍ട്ടര്‍ വാഗ്ദാനം ചെയ്തിരുന്നു. കാറിന്റെ മുന്‍വശത്താണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്ററാണ് ഈ ഇവി റേഞ്ച് നല്‍കുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

ഒരു കിലോമീറ്റര്‍ ഓടാന്‍ റണ്ണിംഗ് കോസ്റ്റ് ഒരു രൂപ മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രധാന ഹൈലൈറ്റ്. ഇത് ഒരു പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തേക്കാള്‍ വളരെ ചിലവ് കുറവാണ്. വിന്‍േറജ് കാര്‍ പോലെ തോന്നുന്ന തന്റെ കാറിനെ കുറിച്ച് കേട്ടറിഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പല ദിക്കില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലര്‍ക്കും കാര്‍ ഈ രൂപത്തില്‍ നിര്‍മിക്കാന്‍ എത്ര രൂപ ചെലവായി എന്നാണ് അറിയേണ്ടത്.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

മൂന്ന് ലക്ഷം രൂപയോളമാണ് കാര്‍ നിര്‍മിക്കാന്‍ അലക്‌സിന് ചെലവിട്ടത്. സിറ്റിയിലൂടെയുള്ള യാത്രകള്‍ക്ക് അനുയോജ്യമായ ഈ കാര്‍ താന്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ട് പോകാറില്ലെന്ന് ഉടമ തുറന്ന് പറയുന്നു. കുത്തനെയുള്ള കയറ്റം കയറാന്‍ കാര്‍ പ്രയാസപ്പെടുമെന്നതാണ് ഒരു പ്രധാന പോരായ്മ.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

യാത്രക്കിടെ പൊലീസ് രണ്ട് തവണ കൈകാണിച്ച് നിര്‍ത്തിച്ചെങ്കിലും ലോ പവര്‍ ഇവി ആണെന്ന് മനസ്സിലാക്കിയ ശേഷം വിട്ടയച്ചതായി ഉടമ പറയുന്നു. കാറില്‍ എസി പോലുള്ള സുഖസൗകര്യങ്ങള്‍ ഒന്നും ഇല്ല. കസ്റ്റം ഇവിയില്‍ 4 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്ന് അലക്‌സ് പറയുന്നു. കാര്‍ ഇപ്പോള്‍ ഫുള്‍ കണ്ടീഷന്‍ ആണെന്നും യാതൊരു പ്രശ്‌നങ്ങളും അനുഭപ്പെടുന്നില്ലെന്നും അദ്ദേഹം വ്യകതമാക്കി.

പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!

കാറിന് എന്തെങ്കിലും കംപ്ലെയിന്റ് ഉണ്ടായാല്‍ പഞ്ചാബിലേക്ക് അയക്കേണ്ടതില്ലെന്നും നാട്ടിലെ തന്നെ ഏതെങ്കിലും വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചാല്‍ മതിയെന്നുമാണ് അലക്‌സ് വീഡിയോയില്‍ പറയുന്നത്. ദൈനംദിന യാത്രകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇത്തരം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ.

Most Read Articles

Malayalam
English summary
Kollam native s vintage electric car goes viral fully legal ev costs 1 rupee to run 1 km
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X