വെറൈറ്റി വേണോ? രാജപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

എന്തിനും ഏതിനും വെറൈറ്റികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ന് മലയാളികൾ. നിലവിൽ വളരെയധികം വെറൈറ്റി ട്രെൻഡുകൾ തിരയടിച്ച മേഖലകളിലൊന്നാണ് വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ ഭാഗമായ വിവാഹ തീയതി അറിയിക്കുന്ന 'സേവ് ദി ഡേറ്റ്'.

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

പലരും സേവ് ദി ഡേറ്റ് ഫോട്ടോകൾക്കായി പല ട്രെൻഡുകളും ലൊക്കേഷനുകളും ഉപയോഗിക്കുന്നു. സ്പോർട്ടി, ക്ലാസിക്ക് കാറുകളും മോട്ടോർസൈക്കിളുകളും വരെ ഇതിനായി ഉപയോഗിക്കുന്നവരുണ്ട്.

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി കെഎസ്ആർടിസി ഡബിൾഡക്കർ ബെസിലെ സേവ് ദി ഡേറ്റ് ഫോട്ടോസ് വൈറലായിരിക്കുകയാണ്. ഇത് കെഎസ്ആർടിസി മുന്നോട്ടു വയ്ക്കുന്ന ഒരു പുതിയ പദ്ധതിയുടെ ഭാഗമാണ്.

MOST READ: പരിമിതമായ മിനി സൈഡ്‌വോക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

തലസ്ഥാനത്തെ പത്മനാഭ ക്ഷേത്രത്തിന്റെയും കിഴക്കേക്കോട്ടയുടേയും പശ്ചാത്തലത്തിലായിരുന്നു ബസിലെ സേവ് ദി ഡേറ്റ് ഷൂട്ട്. അടുത്തവർഷം ജനുവരിയിൽ വിവാഹിതരാവുന്ന ഗണേഷും ലക്ഷ്മിയുമാണ് രാജകീയമായി ആനവണ്ടിയിൽ ഫോട്ടോഷൂട്ട് നടത്തിയത്.

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

കോർപ്പറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസുകൾ വാടകയ്ക്ക് നൽകുന്നത്. ബെർത്ത്ഡേ, വിവാഹം തുടങ്ങി ന്യൂ ജെൻ ആഘോഷങ്ങൾക്കായി ബസ് വാടകയ്ക്ക് ലഭിക്കും.

MOST READ: ഇത് ഹ്യുണ്ടായിയുടെ ആഢംബരം; 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

എട്ട് മണിക്കൂറിന് 4000 രൂപ എന്നതാണ് നിരക്ക്. കൂടാതെ ഇതേ നിരക്കിൽ ബസിൽ 50 കിലോമീറ്റർ സഞ്ചരിക്കാനുമാവും, അതിന് ശേഷം അധിക കിലോമീറ്ററിന് പ്രത്യേക നിരക്ക് ബാധകമാണെന്നത് ശ്രദ്ധിക്കണം.

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

ഡബിൾഡക്കർ ബസിലെ രണ്ടാം നില ആഘോഷങ്ങൾക്കായും താഴത്തെ നില കുടുബാംഗങ്ങളോ കൂട്ടുകാരുമൊത്തോയുള്ള യാത്രക്കായി ഉപയോഗിക്കാം. ലണ്ടണിലെ ആഫ്റ്റർനൂൺ ടീ ബസ് മാതൃകയിലാണ് ഈ പദ്ധതി അധികൃതർ ഒരുക്കിയിരിക്കുന്നത്.

MOST READ: മക്കാൻ എസ്‌യുവിയുടെ കരുത്തുറ്റ് GTS, ടർബോ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പോർഷ

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

ആദ്യം തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി വിജയകരമായാൽ കൊച്ചിയിലും കോഴിക്കോടും അവതരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

എട്ട് മണിക്കൂറിന് 4000 രൂപ എന്നത് പ്രത്യേക ആമുഖ ഓഫറാണെന്നും കോർപ്പറേഷൻ അറിയിച്ചു. ഇതിനകം തന്നെ നിരവധി ഏജൻസികളും സ്റ്റുഡിയോകളും ബസ് ബുക്ക് ചെയ്തിട്ടുണ്ട്.

MOST READ: ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

ഇത് കൂടാതെ കാലപ്പഴക്കം ചെന്ന റോഡിൽ ഉയോഗിക്കാൻ കഴിയാത്ത ബസുകൾ ഫുഡ് ട്രക്കുകളായി പരിഷ്കരിച്ച് വാടകയ്ക്ക് നൽകുന്ന പദ്ധതിയും കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
KSRTC Double Decor Busses Available For Rent For Celebrations And Shoots. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X