തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഹർത്താലിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

ഹർത്താൽ ആകുമ്പോൾ സ്വഭാവികമായും കല്ലേറ് ഉണ്ടാകുമല്ലോ. എല്ലാ സമരക്കാർക്കും കെഎസ്ആർടിസിയോട് പ്രത്യേക സ്നേഹം തോന്നുന്ന സമയമാണ് ഹർത്താൽ ദിനം. ഹർത്താൽ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന വിഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്. മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്പോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍ മുറിവുണ്ടായി.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

രണ്ടുവര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇനി എപ്പോഴെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഹെല്‍മറ്റ് ധരിച്ച് മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചത്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

ലത്തീഫിനെ പോലെ എത്ര എത്ര ജീവനക്കാർ, സ്വന്തം ആരോഗ്യവും, ഒരു വേള തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യേണ്ട അവസ്ഥ നേരിടുന്നവർ. ഇവർക്ക് എന്ത് സുരക്ഷയാണ് നാളിതുവരെ ലഭിച്ചുട്ടളളത്. എല്ലാ ഹർത്താൽ ദിനത്തിലും കെഎസ്ആർടിസി സർവീസ് നടത്തും എന്ന് പറയാറുണ്ട്. എന്നാൽ അവർക്ക് എപ്പോഴെങ്കിലും ഒരു സുരക്ഷ കൊടുക്കാറുണ്ടോ. ഏതെങ്കിലും ബസിൻ്റെ ചില്ല് പൊട്ടി കഴിഞ്ഞാൽ പിന്നെ ഒരു പൊലീസ് വണ്ടി വരും. എന്ത് കൊണ്ട് അതിന് മുൻപ് വന്നൂടാ.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

സമരക്കാർ എറിഞ്ഞ് പൊട്ടിക്കുന്ന ഒരു ചില്ലിന് എത്ര രൂപയാണെന്ന് അറിയാമോ? ഒരു കെഎസ്ആർടിസി ബസിൻ്റെ ഫ്രണ്ട് ഗ്ലാസിൻ്റെ 20,000 രൂപയാണ്. വോൾവോ ബസിൻ്റെ വിൻഡ്ഷീൽഡിൻ്റെ വില 45,000 രൂപയാണ്. ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയെ പിന്നിൽ നിന്ന് കുത്തുന്ന പരിപാടിയാണ് ഇത്. ആവേശം മൂത്ത് എറിഞ്ഞു പൊട്ടിക്കുന്ന ചില്ലിൻ്റെ സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന് ഒക്കെ ഉത്തരവ് ഉണ്ടെങ്കിലും എത്ര രാഷ്ട്രീയ പാർട്ടി കൊടുക്കുന്നുണ്ട്. ആർക്കും എറിഞ്ഞു പഠിക്കാൻ പറ്റുന്ന ഒന്നായി കെഎസ്ആർടിസി മാറിയോ

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് ഉണ്ടാകുന്നത് . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. എവിടേയും കെഎസ്ആർടിസി ബസാണ് ഉന്നം.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കാരണം അവർക്ക് സ്വന്തം ചില്ല് പൊട്ടരുതെന്നും ജീവനക്കാരെ കുറിച്ച് കരുതലുമുണ്ട്. കെഎസ്ആർടിസിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

പക്ഷേ അതിനോടൊപ്പം തന്നെ ഒരു കാര്യം പറഞ്ഞോട്ടെ കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാരും ആത്മാർത്ഥയുടെ നിറകുടങ്ങളാണെന്ന അഭിപ്രായം എനിക്കില്ല. കാരണം തിരുവന്തപുരം കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ കാർഡ് പുതുക്കാൻ എത്തിയ പിതാവിനെ സ്വന്തം മകലുടെ മുന്നിൽ വച്ച് മർദിച്ച് അവശനാക്കിയ ഏമാൻമാരുളളത് കൊണ്ട്. ആ കുട്ടി ഔദാര്യം വാങ്ങാൻ വന്നതല്ല സ്വന്തം അവകാശം ആണ് ചോദിച്ചത്. അപ്പോൾ അധികാരത്തിൻ്റെ ധാർഷ്ഠ്യം കാണിച്ച് ഇതു പോലെ ഉളള പാവങ്ങളുടെ മേൽ കുതിര കയറുന്ന കോമരങ്ങളെ ഒക്കെ എന്തിനാണ് വച്ചു പൊറുപ്പിക്കുന്നത്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തിട്ടുണ്ട്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞത് മാനസിക വിഭ്രാന്തിയുളളവരാണ് കാട്ടാക്കടയിൽ പ്രശ്നം ഉണ്ടാക്കിയതെന്ന്. അദ്ദേഹം ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞാൻ ആദ്യം പറഞ്ഞത് പോലെ എല്ലാവരും ആത്മാർത്ഥയുടെ നിറകുടങ്ങളൊന്നുമല്ല പക്ഷേ ഇവർ കാരണം ഒരു ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചവരേയും കൂടെ കളങ്കപ്പെടുത്തുകയാണ്.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

ഇത്രയൊക്കെയാണെങ്കിലും കെഎസ്ആർടിസി ഒരുപാട് മാറ്റങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ സ്മാർട്ട് ട്രാവൽ കാർഡുകൾ അവതരിപ്പിക്കുന്നതോടെ സ്മാർട്ട് ഓപ്ഷനുകളിലേക്ക് മാറാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ഇതോടെ ബസിനുള്ളിലെ ടിക്കറ്റ് വിൽപ്പന ഡിജിറ്റൽ രീതിയിലേക്ക്. ഇതിനായി രണ്ട് ലക്ഷം സ്മാർട്ട് കാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ആദ്യഘട്ടത്തിൽ യാത്രാ കാർഡുകൾ നൽകുക.

തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന 400 കാർഡുകൾക്ക് പുറമെ 5000 കാർഡുകളും ഉടൻ വിതരണം ചെയ്യും. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ ബസുകളിലെ യാത്രക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. സൂപ്പർഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള മറ്റ് ബസുകളിലും ഇത് പിന്നീട് നടപ്പാക്കും. മറ്റ് ജില്ലകളിലും ഉടൻ സ്‌മാർട്ട് കാർഡുകൾ അവതരിപ്പിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാർഡുകൾ നിർമ്മിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Ksrtc driver wearing helmet while driving pfi hartal kerala
Story first published: Friday, September 23, 2022, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X