Just In
- just now ഇക്കണക്കിന് പോയാൽ ഇലക്ട്രിക് വിപണി ടാറ്റ തൂക്കും; പുത്തൻ കർവ്വ് ഇവിയും അവസാനഘട്ട പരീക്ഷണത്തിൽ
- 11 hrs ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 13 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 14 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
Don't Miss
- Movies 'ആരാണോ ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നത് അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
- News ലോക്സഭ തിരഞ്ഞെടുപ്പ്; ഒന്നാം ഘട്ട വോട്ടെടുപ്പ് 19ന്, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
- Sports IPL 2024: ആദ്യ 43 ബോളില്‍ വെറും 33! ബട്ലര് ഗിയര്‍ മാറ്റിയതങ്ങനെ? ആദ്യം തീര്‍ത്തത് വരുണിനെ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ
കൊവിഡ് മഹാമാരിമൂലം പല രംഗങ്ങളും വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. കെഎസ്ആർടിയും ബസ് സർവ്വീസുകൾക്ക് പുറമേ വരുമാനം വർധിപ്പിക്കാനായി നിരവധി മാർഗങ്ങൾ സ്വീകരിച്ചു വരികയാണ്.
ഇതിനോടകം ഫോട്ടോഷൂട്ടിനും വിനോദയാത്രക്കുമായി ഡബിൾ ഡക്കർ ബസും, പഴക്കം ചെന്ന ബസുകൾ ഫുഡ് ട്രക്കുകളായും മറ്റും കെഎസ്ആർടിസി മാറ്റിയിരുന്നു.
അതിനു പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ബസിനുള്ളിൽ സുഖപ്രദമായ താമസ സൗകര്യമൊരുക്കുകയാണ്. പുതിയ എസ് ബസുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 16 പേരേ ഉൾക്കൊള്ളാൻ ബസിന് സാധിക്കും.
MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി
മൂന്നാർ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിട്ടാണ് ഈ സ്ലീപ്പർ ബസുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ സഞ്ചാരികളെ താമസിപ്പിക്കുന്നതിനുള്ള നിരക്കും അതിനായിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളും അധികൃതർ വ്യക്തമാക്കി.
100 രൂപ വാടകയ്ക്ക് ഒരു വ്യക്തിക്ക് വൈകിട്ട് 6 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ സ്ലീപ്പർ ബസിൽ വശ്രമിക്കാം. എന്നാൽ വാടകയ്ക്ക് തുല്യമായ തുക അഡ്വാൻസായി നൽകണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ സ്ലീപ്പർ ബസ് ബുക്ക് ചെയ്യുന്ന വ്യക്തികൾക്ക് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ശുചിമുറികളും സൗജന്യമായി ഉപയോഗിക്കാം.
ഗ്രൂപ്പായിട്ടും ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. ഓരോ ഗ്രൂപ്പും മാറുന്നതിനനുസരിച്ച് ഈ സ്ലീപ്പർ ബസുകൾ വൃത്തിയാക്കി സാനിറ്റൈസ് ചെയ്ത് അടുത്തവർക്ക് കൈമാറും.
MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ
ബസുകളുടെ മേൽനോട്ടത്തിനായി പ്രത്യേകം ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. മൂന്നാറിൽ എത്തിയിട്ട് ഈ സേവനം കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റി വഴിയോ നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്.