ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ

കെഎസ്ആർടിസി ഇപ്പോൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കരകയറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അത് മാത്രമല്ല കെഎസ്ആർടിസിയിൽ പല മാറ്റങ്ങളും പുതിയ ഐഡിയകളും കൊണ്ടുവരുന്നതിൽ എംഡി ബിജു പ്രഭാകർ മിടുക്കനാണ്. നിലവിൽ പുതിയ മാറ്റം എന്താണെന്ന് വച്ചാൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ പോകുന്നു എന്നതാണ്. എന്താണ് ഈ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ എന്ന് അറിയണ്ടേ

ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.

ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ

സിഎൻജിയിലേക്കുളള മാറ്റം വളരെ വിജയകരമാണെന്ന് കണ്ടത് കൊണ്ടാണ് പതിയെ 1000 ബസുകൾ ഇനി സിഎൻജിയിലേക്ക് മാറ്റാനുളള തീരുമാനം കെഎസ്ആർടിസി എടുത്തിരിക്കുന്നത്. 91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

കിഫ്ബി വായ്പ വഴി 400 ബസ് വാങ്ങാൻ ആദ്യം കെഎസ്ആർടിസി ഒരു പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചിക്കുകയായിരുന്നു. പുതിയ ബസുകള്‍ക്കുള്ള അമിതമായ വിലയും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ഡീസൽ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക. കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക.

ഡ്രൈവറെ ഒഴിവാക്കി ബസ് മാത്രം വാടകയ്‌ക്കെടുക്കുന്നതും കെഎസ്ആർടിസിയുടെ പരിഗണനയിലുണ്ട്. നേരത്തേയെടുത്ത വാടക ഇ-ബസുകള്‍ കനത്ത നഷ്ടമായിരുന്നു. കേന്ദ്ര നഗരകാര്യവകുപ്പിന്റെ പ്രത്യേകപദ്ധതില്‍ 250 ബസുകളാണ് ലഭിക്കുക. നഗരവികസനപദ്ധതിയുടെ ഭാഗമായിട്ടാണ് ബസുകൾ ലഭിക്കുക. ഒറ്റച്ചാര്‍ജിങ്ങില്‍ 400 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബസുകളുമുണ്ട്.

കെഎസ്ആർടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാൻ എംഡി ബിജു പ്രഭാകർ പഠിച്ച പണി പതിനെട്ടും നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടായിരുന്നു. കെഎസ്ആർടിസി ബസുകൾ പ്രത്യേകിച്ച് കർണാടകയിലേക്ക് സർവീസ് നടത്തുന്ന വണ്ടികൾ അവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുളള തീരുമാനം. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍. കാസര്‍കോട് നഗരത്തേക്കാള്‍ 8.47 രൂപ കുറവാണ് ഡീസലിന്. മംഗളൂരുവിലെ ഏറ്റവും പുതിയ നിരക്കാണ് അത്. കാസര്‍കോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍ മൂന്ന് മംഗളൂരു ബസുകള്‍ എന്നിങ്ങനെ കര്‍ണാടകയിലൂടെ കയറുന്നുണ്ട്. എല്ലാ ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലാണ് ആവശ്യമായി വരുന്നത്.

അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ കെ എസ് ആര്‍ ടി സിക്ക് ലാഭത്തോട് ലാഭമാണ്.. എന്നാല്‍ ഇപ്പോള്‍ സ്വിഫ്റ്റ് ബസുകളില്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത. വയനാട് വഴി കര്‍ണാടകയില്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസുകളോടും ഡിസല്‍ അവിടെ നിന്ന് അടിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

ഡീസല്‍ വിലയില്‍ കര്‍ണാടകയില്‍ എട്ട് രൂപയുടെ കുറവാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ക്ക് വലിയ തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. വയനാട് മാനന്തവാടി വഴി കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ പ്രത്യേക ഫ്യൂവര്‍ കാര്‍ഡ് നല്‍കിയാണ് തുക അടയ്ക്കുന്നത്.

അതേസമയം, തലപ്പാടി അതിര്‍ത്തിയിലെ പമ്പുകളില്‍ ഈ വില വ്യത്യാസം പരസ്യപ്പെടുത്തി കടന്നുപോകുന്നവരെ ആകര്‍ഷിക്കുകയാണ് പമ്പുടമകൾ. ഇതിനായി ചില പമ്പുകള്‍ പരസ്യവും നല്‍കുന്നുണ്ട്. മംഗളൂരു മേഖലയില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് 6000 ലിറ്റര്‍ ഡീസലിൻ്റെ ആവശ്യമുണ്ട്. പക്ഷേ എല്ലാ ബസുകളും നിലവില്‍ കേരളത്തില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്.

Most Read Articles

Malayalam
English summary
Ksrtc planning for changing bus to cng from diesel details inside
Story first published: Wednesday, February 1, 2023, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X