Just In
- 53 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
കെഎസ്ആര്‍ടിസി ബസുകളെ ഇഷ്ടപ്പെടാത്തവരായി മലയാളികളുടെ ഇടയില്‍ അധികം ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ചുരുക്കം ചിലരെ മാത്രമേ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയുകയുള്ളു.

വാഹന പ്രേമികളായ എല്ലാര്ക്കും തന്നെ പ്രത്യേകിച്ച് മലയാളികള്‍ക്ക് വല്ലാത്തൊരു അടുപ്പം തന്നെ കെഎസ്ആര്‍ടിസിയോട് ഉണ്ട്. പലപ്പോഴും കെഎസ്ആര്‍ടിസി ബസുകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ നടന്ന രണ്ട് പ്രധാന സംഭവങ്ങള്‍ ഉണ്ട്.

ഒന്ന് റോങ് സൈഡിലൂടെ വന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ ചങ്കുറപ്പോടെ നിന്നൊരു യുവതിയുടെ വാര്‍ത്ത് അടുത്തിടെ എല്ലാവരും കണ്ടുകാണും. അതിന്റെ വീഡിയോയും പിന്നീട് വൈറലാകുകയും ചെയ്തിരുന്നു.

അതിന്റെ പേരില്‍ സോഷ്യല്‍മീഡിയില്‍ ചേരിതിരിഞ്ഞ് അടിവരെ നടന്നു. ഇതെല്ലാം കണ്ടിട്ട് അവസാനം യുവതി തന്നെ രംഗത്തെത്തി അന്ന് ശരിക്കും സംഭവിച്ചത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ടമതൊരു സംഭവം കൂടി നടന്നിരുന്നു. രാത്രി ബസില്‍ നിന്ന് ഇറങ്ങിയ യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാവല്‍ നിന്നൊരു സംഭവം. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

പെരുമ്പാവൂരില്‍നിന്ന് രാവിലെ 6.05 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. സാധാരണ ഡ്രൈവറിന്റെ വശത്തുള്ള ഡോര്‍ തുറന്ന് കയറുന്ന പുരുഷന്ന്മാരെയാണ് നമ്മള് കൂടുതലും കണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍.

എന്നാല്‍ കഴിഞ്ഞ ദിവസം ഡ്രൈവിങ് സീറ്റില്‍ കയറിയത് ഒരു വനിത. ഡ്രൈവിങ്ങ് തുടങ്ങി സ്റ്റാന്‍ഡില്‍നിന്നിറങ്ങി മെയിന്‍ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴും പലരുടെയും സംശയം മാറിയിട്ടില്ല. പറയുന്നത്, സംസ്ഥാനത്തെ ഏക വനിത കെഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംനേടിയ വി.പി ഷീലയെ കുറിച്ചാണ്.
Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

ഇത്രയും കാലം ഓര്‍ഡിനറി, ലോക്കല്‍ ബസുകള്‍ ഓടിച്ചു നടന്ന ഷീല ഇപ്പോള്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിനും വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റാണ് ഷീല സുരക്ഷിതമായി കൃത്യസമയത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്.
Most Read: കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

2013 -മുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന ഷീല ഓര്‍ഡിനറി ലോക്കല്‍ സര്‍വീസുകളാണ് ഓടിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷീലയെ തേടി ആ ഭാഗ്യം എത്തുന്നത്. ആലുവ-മൂവാറ്റുപുഴ ഓര്‍ഡിനറി ബസ് ഓടിക്കാന്‍ രാവിലെ എത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് സൂപ്പര്‍ഫാസ്റ്റ് ബസിന്റെ വളയം പിടിക്കേണ്ടി വന്നത്.
Most Read: 2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

രാവിലെ 6.30ന് സര്‍വീസ് തുടങ്ങുന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ പെട്ടെന്ന് അവധിയെടുത്തതോടെ ഷീലയെ നിയോഗിക്കുകയായിരുന്നു. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത് തന്നെ വണ്ടി തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിച്ച് ഷീല നേടിയത് കൈയടികള്‍.

ആശങ്കയോടെ വെല്ലുവിളി ഏറ്റെടുത്ത ഷീലയ്ക്കു പിന്തുണയുമായി കണ്ടക്ടര്‍ ലിജോയുണ്ടായിരുന്നു. വൈകിട്ട് 4.15 -ന് മടക്ക സര്‍വീസും ഷീല തന്നെയാണ് ഓടിച്ചത്. കെഎസ്ആര്‍ടിസിയില്‍ എം പാനലുകാര്‍ അടക്കം ഇരുപതിനായിരത്തോളം ഡ്രൈവര്‍മാരുള്ളതിലെ ഏകവനിയാണ് ഷീല.

കോട്ടപ്പടി ചേറങ്ങനാല്‍ സ്വദേശിനിയാണ് ഷീല. ആദ്യ നിയമനം കോതമംഗലം ഡിപ്പോയിലായിരുന്നു. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സര്‍വീസ്. പിന്നെ, വെറ്റിലപ്പാറ റൂട്ടില്‍. പിന്നീടാണ് കോതമംഗലം ഡിപ്പോയില്‍നിന്ന് പെരുമ്പാവൂരിലേക്ക് മാറ്റം ലഭിച്ചത്. മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലിചെയ്തു.

വേങ്ങൂര്‍ ചെറങ്ങനാല്‍ പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും ഇളയ മകളാണ് ഷീല. സഹോദരങ്ങളായിരുന്നു ഷീലയുടെ ആദ്യകാല ഡ്രൈവിങ് പരിശീലകര്‍. പന്തല്‍ പണിക്കിടെ വീണു കിടപ്പിലായ സഹോദരനും കുടുംബത്തിനും 76 വയസ്സുള്ള അമ്മയ്ക്കും ഒപ്പമാണ് താമസം.

വിവാഹം കഴിച്ചെങ്കിലും 11 വര്‍ഷത്തിനുശേഷം വേര്‍പെട്ടു. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാന്‍ പഠിപ്പിച്ചത്.
Source: kothamangalam News and views