ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

ഇന്ത്യന്‍ വാഹന വിപണിയില്‍ 125 സിസി എഞ്ചിന് മുകളിലുള്ള എല്ലാ ബൈക്കുകള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കാന്‍ പോവുകയാണ്. ഈ നിയമം പ്രാബല്യത്തില്‍ എത്തുന്ന വരെ മാത്രമെ എബിഎസ് ഇല്ലാത്ത ബൈക്കുകള്‍ക്ക് വിപണിയില്‍ ആയുസ്സുള്ളൂ. എന്താണ് എബിഎസ് ബൈക്കുകളുടെ ഗുണം? എങ്ങനെയാണ് ഇവ അത്യവാശ്യ ഘട്ടങ്ങളില്‍ ഒരു റൈഡര്‍ക്ക് തുണയാകുക?

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് വാഹനപ്രേമികളുടെ മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുക. ഇനിയും ഇത് കൃത്യമായി മനസിലാക്കത്തവര്‍ക്കായി ഇതാ ഒരു വീഡിയോ നല്‍കുന്നു. എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം) ഉള്ള ബൈക്കും ഇല്ലാത്ത ബൈക്കും തമ്മിലെ വ്യത്യാസം വ്യക്തമായി കാണിക്കുന്നുണ്ട് ഈ വീഡിയോയില്‍.

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

എബിഎസ് ഉള്ള പുതിയ തലമുറ കെടിഎം 390 ഡ്യൂക്കും, എബിഎസ് ഇല്ലാത്ത കെടിഎം 200 ഡ്യൂക്കും ആണ് വീഡിയോയിലുള്ളത്. കാടുപിടിച്ച ഒരു പ്രദേശത്തെ വഴിയിലൂടെ ഇവ പോവുന്നതാണ് വീഡിയോയില്‍ നമുക്ക് കാണാനാവുക.

Most Read:ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

റോഡില്ലാത്ത മണ്‍പാത ആയതിനാല്‍ തന്നെ ബൈക്ക് തെന്നിമാറനുള്ള സാധ്യതയേറെയാണ് ഈ വഴിയില്‍. വഴിയുടെ ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് ആദ്യം വന്നത് ഇരട്ട ചാനല്‍ എബിഎസോട് കൂടിയ കെടിഎം 390 ഡ്യൂക്കാണ്.

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ വളരെ അനായാസം 390 ഡ്യൂക്ക് ഇറങ്ങി വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ രണ്ടാമതായി എബിഎസ് ഇല്ലാത്ത കെടിഎം 200 ഡ്യൂക്ക് എത്തുമ്പോഴാണ് ഇതിന്റെ വ്യത്യാസം കൃത്യമായി മനസിലാക്കാന്‍ കഴിയുക.

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

താഴേക്ക് ഇറങ്ങി വരുന്ന 200 ഡ്യൂക്ക് റൈഡര്‍ ബൈക്ക് നിയന്ത്രിക്കാനായി ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ ലോക്ക് ആയി ബൈക്ക് തെന്നിമാറുന്നത് കൃത്യമായി കാണാം. ഒരുവിധത്തില്‍ ഇത് നിയന്ത്രിച്ച് റൈഡര്‍ പോവുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

അടിയന്തര ഘട്ടങ്ങളില്‍ റൈഡറുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് എബിഎസ് വഹിക്കുന്നത്. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്. ബ്രേക്ക് പെഡലില്‍ ചവിട്ടുമ്പോള്‍ ബ്രേക്ക് ഹോസില്‍ ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിക്കും. റിസര്‍വിയറിലുള്ള ബ്രേക്ക് ഓയിലും ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് — വീഡിയോ

ഇതേ സമ്മര്‍ദ്ദമാണ് കാലിപ്പറുകള്‍ക്ക് ഉള്ളിലുള്ള ബ്രേക്ക് പാഡുകളിലേക്ക് എത്തുക. തത്ഫലമായി ഡിസക്കിലേക്ക് ബ്രേക്ക് പാഡുകള്‍ വന്നണയും. ഇത് വാഹനത്തിന്റെ വേഗം കുറയ്ക്കും. എബിഎസ് ഇല്ലാത്ത വാഹനത്തില്‍ കൂടുതല്‍ ശക്തിയില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ റോട്ടറിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദം വന്നെത്തും.

Most Read:വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് - ചിത്രങ്ങള്‍ വൈറല്‍

ഇക്കാരണത്താല്‍ ഡിസ്‌കിനൊപ്പം വീലും പൊടുന്നനെ ലോക്ക് ചെയ്യപ്പെടും. എബിഎസ് സംവിധാനമുള്ള വാഹനങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വീലുകളുടെ കറക്കം നിരീക്ഷിക്കുന്നതിന് വേണ്ടി സെന്‍സറുകള്‍ എബിഎസ് വാഹനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. നിമിഷനേരത്തേക്ക് പോലും വീല്‍ ലോക്ക് ചെയ്യപ്പെട്ടുവെന്ന് സെന്‍സറുകള്‍ മനസിലാക്കുന്ന പക്ഷം ബ്രേക്ക് സമ്മര്‍ദ്ദം ഉചിതമായി കുറയ്ക്കപ്പെടും. പിന്നാലെ ആവശ്യമായ ബ്രേക്കിംഗ് സമ്മര്‍ദ്ദം വീലുകളില്‍ എബിഎസ് സംവിധാനം വീണ്ടും ചെലുത്തും. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് നിര്‍ബന്ധമാക്കുന്നത്.

Source: GoPro Man

Most Read Articles

Malayalam
English summary
here's the difference bewtween abs and non abs bikes — video: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X