KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഇന്ത്യയിലെ സാധാരണക്കാരന്റെ ഏറ്റവും ജനപ്രിയമായ വാഹനം ഏതെന്ന് ചോദിച്ചാൽ പതിറ്റാണ്ടുകളായി സൈക്കിള്‍ എന്ന ഒരൊറ്റ ഉത്തരമേ ചൂണ്ടിക്കാണിക്കാനുള്ളൂ. കൊവിഡിനു ശേഷം അല്ലെങ്കിൽ മഹാമാരി കാലത്ത് ആളുകളുടെ ഇടയിൽ സൈക്കിളുകൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം വളരെ വലുതാണ്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഇലക്‌ട്രിക് വിപ്ലവം വാഹന മേഖലയിലേക്ക് കടന്നു വന്നതോടെ ഇ-സൈക്കിളുകൾക്കും വൻ ഡിമാന്റായി തുടങ്ങി. പെഡൽ മുതൽ പൂർണമായും ഇലക്‌ട്രിക്കിൽ പ്രവർത്തിക്കുന്ന മോഡലുകൾ വരെ ഇക്കാലയളവിൽ ട്രെൻഡായി. പലരും വ്യായാമത്തിനായാണ് ഇന്ന് സൈക്കിളുകൾ ഉപയോഗിക്കുന്നതു തന്നെ.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

അതിന്റെ പിന്നിൽ പ്രവർത്തിച്ചതാവട്ടെ കൊവിഡ് വ്യാപനമാണെന്നും വേണമെങ്കിൽ പറയുകയും ചെയ്യാം. ചെറിയ ദൂരങ്ങൾ പിന്നിടാൻ മുതൽ കേരളത്തിൽ നിന്നും കാശ്‌മീർ വരെയുള്ള യാത്രകൾക്ക് വരെ പലതരം വ്യത്യസ്‌ത സൈക്കിളുകൾ ഉപയോഗിക്കുന്നവരുണ്ട്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഇന്നത്തെ ട്രെൻഡിന് സൈക്കിൾ വാങ്ങുന്നവർ ആദ്യത്തെ ഉത്സാഹത്തിനു ശേഷം പിന്നീട് വാങ്ങിയ സൈക്കിളിനെ തിരിഞ്ഞു പോലും നോക്കാറില്ല എന്നതാണ് കൗതുകകരമായ വസ്‌തുത. എന്നാൽ ഇവയെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മറ്റൊരു വിഭാഗവും സമൂഹത്തിലുണ്ട്. അവർക്ക് ഫാൻസി ഉൽപ്പന്നങ്ങളൊന്നും വേണമെന്നേയില്ല.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ദിവസേനയുള്ള ചെറിയ യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ വാഹന നിർമാണ വ്യവസായത്തിൽ വൻകിട ബ്രാൻഡുകൾ നിർമിക്കുന്ന പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് സൈക്കിളുകളും നമുക്കിടയിൽ സുലഭമായുണ്ട്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

പറഞ്ഞു വരുന്നത് പതിനായിരമോ അമ്പതിനായിരമോ മുടക്കി സ്വന്തമാക്കാവുന്ന ഇലക്‌ട്രിക് സൈക്കിളുകളെ കുറിച്ചല്ല. മുഖ്യധാരാ വാഹന നിർമാതാക്കൾ അതായത് മെർസിഡീസ്, ബിഎംഡബ്ല്യു കമ്പനികൾ വിൽക്കുന്ന ലക്ഷങ്ങൾ വില മതിക്കുന്ന ലക്ഷ്വറി മോഡലുകളെ കുറിച്ചാണ്. അത്തരം ചില മികച്ച ഇലക്ട്രിക് സൈക്കിളുകളുകളെ ഒന്നു പരിചയപ്പെട്ടാലോ?

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

കെടിഎം മസിന പ്രോവ്‌ലർ എക്സോണിക്

പെർഫോമൻസ് സ്പോർട്‌സ് മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ടവരാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. എന്നാൽ ഇലക്ട്രിക് സൈക്കിളുകളുടെ കാര്യത്തിൽ ബ്രാൻഡ് പെർഫോമൻസിന് കാര്യമായ മുൻഗണനയൊന്നും കൊടുക്കുന്നില്ല. പരുക്കൻ ഭൂപ്രദേശങ്ങളിലും കുന്നുകൾ കയറുന്നതിനും കഴിവുള്ള ഒരു ഓൾ മൗണ്ടൻ എൻഡ്യൂറോ ഇ-ബൈക്കാണ് കെടിഎമ്മിന്റെ മസിന പ്രോവ്‌ലർ എക്സോണിക്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ബോഷ് പെർഫോമൻസ് CX Gen.4 ഇലക്ട്രിക് മോട്ടോറാണ് ഇ-ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 85 Nm വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ ഇലക്‌ട്രിക് മോഡലാണ്. 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗതയും. 750Wh ബോഷ് PowerTUBE റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് മോട്ടോർ ജോടിയാക്കിയിരിക്കുന്നത്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

കെടിഎം മസിന പ്രോവ്‌ലർ എക്സോണിക് ഇലക്ട്രിക് സൈക്കിളിന് ഒരു ബോഷ് 4A സ്റ്റാൻഡേർഡ് ചാർജർ ലഭിക്കുന്നുമുണ്ട്. കൂടാതെ ഹാൻഡിൽബാറിൽ TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും കമ്പനി അവതരിപ്പിക്കുന്നു.180 മില്ലീമീറ്റർ ട്രാവൽ ഉള്ള ടെലിസ്‌കോപിക് ഫോർക്കിലും 170 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവൽ ഉള്ള മോണോഷോക്കിലുമാണ് സൈക്കിൾ വിപണിയിൽ എത്തുന്നത്. ഇത് ട്രെയിലിംഗിന് സൗകര്യപ്രദമായ ബൈക്കാക്കി മാറ്റുന്നു. 8.88 ലക്ഷം രൂപയാണ് ഇതിന്റെ വില.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ബിഎംഡബ്ല്യു ആക്‌ടീവ് ഹൈബ്രിഡ് ഇ-ബൈക്ക്

ബി‌എം‌ഡബ്ല്യു ആക്‌ടീവ് ഹൈബ്രിഡ് ഇ-ബൈക്ക് കാണാൻ വളരെ ലളിതമായൊരു ഡിസൈനാണ് അവതരിപ്പിക്കുന്നത്. സിറ്റി യാത്രകൾക്ക് അനുയോജ്യമായ ഈ മോഡലിന് 90 Nm ഉത്പാദിപ്പിക്കുന്ന ബ്രോസ് ഇലക്ട്രിക് 250W മോട്ടോറാണ് കരുത്തേകുന്നത്. ഇത് 600Wh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ജോടിയാക്കിയിരിക്കുന്നതും.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

കൂടാതെ ഒരു സംയോജിത ഡിസ്പ്ലേയും റിമോട്ടും ബിഎംഡബ്ല്യു ആക്‌ടീവ് ഹൈബ്രിഡ് ഇ-ബൈക്കിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഇ-സൈക്കിളിന്റെ മെക്കാനിക്കൽ വശങ്ങളിൽ ടെലിസ്‌കോപ്പിക് ഫോർക്കും ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്‌കുകളും ഉൾപ്പെടുന്നു. 2.57 ലക്ഷം രൂപയാണ് ഇതിന്റെ വില.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

മെർസിഡീസ് ബെൻസ് ചാമ്പ്യൻഷിപ്പ് എഡിഷൻ eBike

ലക്ഷ്വറി ഇലക്ട്രിക് സൈക്കിൾ സെഗ്മെന്റിലെ മെർസിഡീസ് ബെൻസിന്റെ സാന്നിധ്യമാണ് ചാമ്പ്യൻഷിപ്പ് എഡിഷൻ eBike. മോട്ടോർസ്പോർട്‌സിൽ നിന്നും പ്രചോദിതമായ ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനൊപ്പം വളരെ സ്റ്റൈലിഷായ ഡിസൈനാണ് ഇതിന്റെ പ്രധാന ആകർഷണം. 750 വാട്ട് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുള്ള ഇ-ബൈക്ക് 130 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഏറ്റവും രസകരമായ കാര്യം ഇ-ബൈക്ക് ഒരു ഓൾ-വീൽ ഡ്രൈവാണ് വാഗ്ദാനം ചെയ്യുന്നത് എന്നതാണ്. കൂടാതെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും മെർസിഡീസ് ബെൻസ് ചാമ്പ്യൻഷിപ്പ് എഡിഷൻ സൈക്കിളിന് സാധിക്കുകയും ചെയ്യും. 120 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന രണ്ട് 10Ah (ആകെ 20Ah) ബാറ്ററി പായ്ക്കുകളുമായാണ് മോഡൽ വിപണിയിൽ എത്തുന്നത്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഓഡോമീറ്റർ, സ്പീഡ്, ബാറ്ററി ശതമാനം, ട്രിപ്പ്മീറ്റർ എന്നിവ കാണിക്കുന്ന ഹാൻഡിൽബാറുമായി സംയോജിപ്പിച്ചിരിക്കുന്ന എൽസിഡി ഡിസ്പ്ലേ ഇ-ബൈക്കിന്റെ സവിശേഷതയാണ്. കൂടാതെ ഒരു ടെലിസ്‌കോപ്പിക് ഫോർക്ക് സസ്പെൻഷാണ് മെർസിഡീസ് ബെൻസ് ചാമ്പ്യൻഷിപ്പ് എഡിഷൻ eBike ഉപയോഗിക്കുന്നതും. രണ്ടറ്റത്തും ഹൈഡ്രോളിക് ഡിസ്കുകൾ ഉപയോഗിച്ചിരിക്കുന്ന ചാമ്പ്യൻഷിപ്പ് എഡിഷൻ ഇബൈക്കിന് 4,68,000 രൂപയാണ് വില.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഡ്യുക്കാട്ടി MIG-S All

ഡ്യുക്കാട്ടി MIG-S എന്നത് ട്രെയിലിംഗ്, ഓഫ് റോഡ് സാഹസികതകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഒരു ഓൾ-മൗണ്ടൻ ഇലക്ട്രിക് ബൈക്കാണ്. 85 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഷിമാനോ 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ സൈക്കിളിൽ പ്രവർത്തിക്കുന്നത്. ഇത് 630Wh ബാറ്ററി പായ്ക്കുമായി കമ്പനി ജോടിയാക്കിയിരിക്കുന്നു.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഒരു അലോയ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന MIG-S ലക്ഷ്വറി സൈക്കിശിന് 150 mm ട്രാവൽ ഉള്ള ഒരു ടെലിസ്‌കോപിക് ഫോർക്കും 140 mm സസ്പെൻഷൻ ട്രാവൽ ഉള്ള ഒരു മോണോഷോക്കും ലഭിക്കുന്നു. 4-പിസ്റ്റൺ കാലിപ്പറുകളുള്ള 203 mm ഡിസ്‌ക് ബ്രേക്കുകളും ഇതിന്റെ സവിശേഷതയാണ്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഹാൻഡിൽബാറിൽ റിമോട്ട് കൺട്രോളറുള്ള ഷിമാനോ എൽസിഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. ഡ്യുക്കാട്ടി MIG-S All സൈക്കിളിന് 4.64 ലക്ഷം രൂപയ്ക്ക് തുല്യമാണ് വില വരുന്നത്. ഇത് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നില്ല.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

പോർഷ ഇബൈക്ക് ക്രോസ്

പോർഷ ഇബൈക്ക് ക്രോസ് ഒരു ഓഫ്‌റോഡ് ഇലക്ട്രിക് സൈക്കിളാണ്. ഷിമാനോ സ്റ്റെപ്‌സ് ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന മോഡൽ 85 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഇ-ബൈക്ക് ഷിമാനോ കളർ ഡിസ്‌പ്ലേയോടെയാണ് വരുന്നത്. അത് തത്സമയം സ്പീഡ്, കിലോമീറ്റർ, റേഞ്ച് എന്നിവ കാണിക്കുന്നു.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ഷിമാനോ 504Wh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന പോർഷ ഇബൈക്ക് ക്രോസിന് 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. ഇതിന് ഇക്കോ, ട്രെയിൽ, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും കമ്പനി നൽകിയിട്ടുണ്ട്. 100 mm സ്പ്രിംഗ് ട്രാവൽ ഉള്ള ഒരു USD ഫോർക്കിലാണ് ഇതിന്റെ മുൻ സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.

KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

മോഡലിന്റെ ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഉയർന്ന പെർഫോമൻസ് ഡിസ്‌ക് ബ്രേക്കുകളാണ് പോർഷ ഉപയോഗിച്ചിരിക്കുന്നത്. പോർഷ ഇബൈക്ക് ക്രോസ് ഇലക്‌ട്രിക് സൈക്കിളിന് 6.75 ലക്ഷം രൂപയാണ് വില.

Most Read Articles

Malayalam
English summary
Ktm to porsche top five electric bicycles that mainstream automakers sell
Story first published: Thursday, June 30, 2022, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X