ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

ഇന്നും കേരളത്തിലെ ജനങ്ങള്‍ അത്ര ഗൗരവത്തില്‍ എടുക്കാത്ത കാര്യമാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ്. വാഹന പരിശോധനക്കിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ പെറ്റിയടിക്കുന്നതും ഒരുപക്ഷേ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ്. ആളുകളുടെ പിയുസി സര്‍ട്ടിഫിക്കറ്റ് എടുക്കുന്ന കാര്യത്തിലെ അലംഭാവം തിരിച്ചറിഞ്ഞതോടെ പൊലീസ്, എംവിഡി ഉദ്യോഗസ്ഥര്‍ വാഹന പരിശോനക്കിടെ ആദ്യം ആവശ്യപ്പെടുന്നത് ഇതാണ്.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

എന്നാല്‍ ഡല്‍ഹിയിലെ കാര്യം ഇങ്ങനെയല്ല. മലിനീകരണത്തിന്റെ തോത് കൂടിയ ഡല്‍ഹി നഗരത്തില്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പെട്രോളോ ഡീസലോ നല്‍കില്ലെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന കാര്യം വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

വാഹനങ്ങള്‍ക്ക് സാധുതയുള്ള പിയുസി ഇല്ലാത്ത ഉടമകള്‍ക്ക് ഡല്‍ഹി ഗതാഗത വകുപ്പ് നോട്ടീസ് അയയ്ക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

സാധുവായ പിയുസി ഇല്ലാത്ത 19 ലക്ഷത്തോളം വാഹനങ്ങളുണ്ട്, എന്നാല്‍ അത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടോ എന്നറിയാന്‍ സാങ്കേതിക വിദ്യയില്ല. അതിനാല്‍ പരിശോധന നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളെ രൂപീകരിച്ചു. ഇതോടൊപ്പം എസ്എംഎസുകളും അയയ്ക്കുന്നതായി ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

ഒരാഴ്ചയ്ക്കുള്ളില്‍ സാധുതയുള്ള പിയുസി ലഭിച്ചില്ലെങ്കില്‍ അവരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

ഡല്‍ഹിയില്‍ ഗതാഗത വകുപ്പ് അധികാരപ്പെടുത്തിയ 900 പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. നഗരത്തിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. ഫോര്‍ വീലറുകള്‍ക്ക് (പെട്രോള്‍) 80 രൂപയും ഡീസല്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

ഒക്ടോബര്‍ 25 മുതല്‍ പെട്രോള്‍ പമ്പുകളില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോളും ഡീസലും വില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പ്രഖ്യാപിച്ചത്. രാജ്യതലസ്ഥാനത്ത് മലിനീകരണം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് വാഹന മലിനീകരണം കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാല്‍ ഒക്ടോബര്‍ 25 മുതല്‍ വാഹനത്തിന്റെ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ നല്‍കില്ലെന്ന് മന്ത്രി അറിയിച്ചു.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉള്‍പ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങള്‍ 2022 ജൂലൈ വരെ സാധുതയുള്ള പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ഇനി മുതല്‍ സാധുവായ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍ വാഹന ഉടമകള്‍ക്ക് തടവ് ശിക്ഷ വരെ ലഭിക്കും. ആറുമാസം അല്ലെങ്കില്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

പുകപരിശോധന സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങള്‍ നഗര വീഥിയിലൂടെ ഓടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കും. നേരത്തെയും സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹന ഉടമകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കണ്ണുരുട്ടിയതോടെ 60 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇന്ധനം കിട്ടില്ലെന്ന് മാത്രമല്ല പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും

എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അവരുടെ വാഹനങ്ങളുടെ പുകപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 29ന് ചേര്‍ന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തത്.

Most Read Articles

Malayalam
English summary
Lack of valid pollution under control certificate may ends up in registration certificate suspension
Story first published: Wednesday, October 5, 2022, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X