Just In
- 23 min ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 1 hr ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- 1 hr ago അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- 1 hr ago ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
Don't Miss
- Movies കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം; സ്റ്റെഫി
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് ഫോണുമായി ലംബോര്‍ഗിനി; വില 1.5 ലക്ഷം രൂപ!
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി, സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കും കടന്നോ? ലംബോര്‍ഗിനി അവതരിപ്പിച്ച ആല്‍ഫ-വണ്‍ സ്മാര്‍ട്ട്ഫോണിനെ കണ്ട് ഓട്ടോ ലോകവും, ടെക്ക് ലോകവും ഒരു പോലെ ചോദിക്കുകയാണ്.
എന്തായാലും പ്രീമിയം വിലയില്‍ തന്നെയാണ് ആല്‍ഫ-വണ്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണിനെ ലംബോര്‍ഗിനി അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലക്ഷം രൂപ പ്രൈസ് ടാഗുമായി എത്തുന്ന ലംബോര്‍ഗിനി ആല്‍ഫ-വണിനെ, ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
രാജ്യാന്തര ഡെലിവറി സൗകര്യവും സ്മാര്‍ട്ട്ഫോണിനായി ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംഗ് ചാര്‍ജ്ജ് സൗജന്യമാണെങ്കിലും കസ്റ്റം ഡ്യൂട്ടി യഥാക്രമം ഉപഭോക്താക്കള്‍ തന്നെ വഹിക്കണമെന്ന് ലംബോര്‍ഗിനി വ്യക്തമാക്കിയിട്ടുമുണ്ട്.
Recommended Video
സൂപ്പര്‍കാറുകളെ ഒരുക്കുന്ന ലിക്വിഡ് മെറ്റലില്‍ തന്നെയാണ് സ്മാര്‍ട്ട്ഫോണിനെയും ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.
5.5 ഇഞ്ച് WQHD ഡിസ്പ്ലേയാണ് ആല്‍വ-വണിലുള്ളത്.
അഡ്രിനൊ 530 GPU വിന് ഒപ്പമുള്ള ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 820, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ആല്‍ഫ-വണിന്റെ ഫീച്ചറുകള്‍. മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 128 ജിബി വരെയായി എക്സ്റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാം.
20 മെഗാപിക്സല്‍ ക്യാമറ പ്രൈമറിയായും, 8 മെഗാപിക്സല്‍ ക്യാമറ സെക്കന്‍ഡറിയായും ആല്‍ഫ-വണില്‍ ഇടംപിടിക്കുന്നു. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്കാനറും സാന്നിധ്യമറിയിക്കുന്നുണ്ട്.
ഡ്യൂവല്‍ സിം പിന്തുണയോടെയാണ് ആല്‍ഫ-വണിനെ ലംബോര്‍ഗിനി ലഭ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ് നൂഗയില് ഒരുങ്ങുന്ന ആല്‍ഫ-വണിന് കരുത്തേകുന്നത് 3250 mAh ബാറ്ററിയാണ്.
ഇതാദ്യമായാല്ല ലംബോര്‍ഗിനി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ലംബോര്‍ഗിനി മുമ്പ് അവതരിപ്പിച്ച ടൊനിനോ ലംബോര്‍ഗിനി 88 ടൊറി സ്മാര്‍ട്ട്ഫോണും ഏറെ ശ്രദ്ധ നേടിയിരുന്നു. 4 ലക്ഷം രൂപ പ്രൈസ് ടാഗിലായിരുന്നു 88 ടൊറി സ്മാര്‍ട്ട്ഫോണിനെ ലംബോര്‍ഗിനി ലഭ്യമാക്കിയിരുന്നത്.
ലംബോര്‍ഗിനിക്ക് പുറമെ ആസ്റ്റണ്‍ മാര്‍ട്ടിനും, ബെന്റ്ലിയുമെല്ലാം കാറുകള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്ഫോണുകളെ ഒരുക്കാറുണ്ട്.