മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

By Santheep

അസാമാന്യമായ ശരീരസൗന്ദര്യം കൊണ്ട് ബോളിവുഡില്‍ സൂപ്പര്‍താരമായി മാറിയ മല്ലിക ഷെഹരാവത്ത് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഹ്യൂണ്ടായ് സാന്‍ട്രോ എന്ന, ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച കാറിന്റെ ടെലിവിഷന്‍ പരസ്യത്തിലൂടെയും മറ്റുമാണ് ഷെഹരാവത്തിനെ നമ്മളില്‍ പലരും ആദ്യമായി കണ്ടിരിക്കുക.

ഇടക്കാലത്ത് ഒരു റോള്‍സ് റോയ്‌സ് സ്വന്തമാക്കാന്‍ മല്ലിക ഷെഹരാവത്ത് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ 'സെക്‌സ് സിംബലിന്' കാര്‍ നല്‍കാന്‍ റോള്‍സ് റോയ്‌സിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്തായാലും ഈ നിരാശയെ വളരെ കൂളായി മറികടന്നിരിക്കുകയാണ് മല്ലിക.

പുതിയ വാര്‍ത്തകള്‍ പറയുന്നത് മല്ലിക ഷെഹരാവത്ത് ഒരു കിടിലന്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ്.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

താളുകളിലൂടെ നീങ്ങുക.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

ഒരു ലാമ്പോര്‍ഗിനി അവന്റഡോര്‍ ആണ് മല്ലിക ഷെഹരാവത്തിന്റെ പക്കല്‍ എത്തിയിരിക്കുന്നത്. ഈ കാര്‍ മല്ലികയ്ക്ക് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് വലിയ ഊഹാപോഹങ്ങളാണ് നടക്കുന്നത്. ആരോ സമ്മാനിച്ചു എന്നാണ് ചിലര്‍ ഗോസിപ്പടിക്കുന്നത്. ആരായിരിക്കും ഇത്?

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

2011ലെ ജനീവ മോട്ടോര്‍ഷോയിലാണ് അവന്റഡോര്‍ ആദ്യമായി അവതരിപ്പിക്കപെട്ടത്.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

വിഖ്യാതമായ ലാമ്പോര്‍ഗിനി മഴ്‌സിലാഗോയ്ക്ക് പകരക്കാരനായി എത്തിയതാണ് അവന്റഡോര്‍.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

പ്രശസ്ത ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ ഡിസൈനര്‍ ഫിലിപ്പോ പെരിനിയാണ് ലാമ്പോര്‍ഗിനി അവന്റഡോറിന്റെ ശില്‍പം രൂപപ്പെടുത്തിയത്.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

അവന്റഡോറിന്റെ പേര് വരുന്നത് ഒരു പോരുകാളയുടെ പേരില്‍ നിന്നാണ്. സ്‌പെയിനില്‍ 1993ല്‍ നടന്ന ഒരു കാളപ്പോരില്‍ വീറോടെ പൊരുതി നിന്ന ഒരു കാളയുടെ പേരായിരുന്നു അവന്റഡോര്‍.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

അവന്റഡോര്‍ സ്‌പോര്‍ട്‌സ് കാറിന്റെ 4000 പതിപ്പുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കുക.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

അവന്റഡോറിന്റെ കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ഫ്രെയിം രൂപപ്പെടുത്താന്‍ എട്ട് അച്ചുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഓരോന്നിലും 500 ഫ്രെയിമുകള്‍ മാത്രമേ നിര്‍മിക്കാനാവൂ.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

ഇന്ത്യന്‍ വിപണിയില്‍ അവന്റഡോര്‍ വില്‍ക്കുന്നുണ്ട്. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ കാറിന് മൂന്നേമുക്കാല്‍ കോടി രൂപയോളം എക്‌സ്‌ഷോറൂം വില വരും.

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

8250 ആര്‍പിഎമ്മില്‍ 700 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ അവന്റഡോറിലെ 6.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് ശേഷിയുണ്ട്. 5500 ആര്‍പിഎമ്മില്‍ 690 എന്‍എം ആണ് ചക്രവീര്യം.

Most Read Articles

Malayalam
English summary
Lamborghini Aventador Owned by Mallika Sherawat.
Story first published: Wednesday, April 8, 2015, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X