ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

By Dijo Jackson

അടുത്തകാലത്തായി ഏറെ ചങ്കിടിപ്പോടെയാണ് സൂപ്പര്‍കാറുകളുമായി ഉടമസ്ഥര്‍ നിരത്തിലിറങ്ങുന്നത്. മുമ്പ് അഞ്ച് കോടി വിലമതിക്കുന്ന ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിയ്ക്ക് മേല്‍ 'ചവിട്ടു നാടകം' കളിച്ച വിരുതനെ കാര്‍പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഏവരും കണ്ടുനില്‍ക്കെ കാറിന് മേല്‍ മേഞ്ഞുകയറിയ വിരുതന്‍ ഒടുവില്‍ ലംബോര്‍ഗിനി ഉടമസ്ഥന്റെ കൈകളില്‍ തന്നെ അവസാനിച്ചു. എന്നാല്‍ ഇതിലും ഭീകരമാണ് ബെൽജിയത്തിൽ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോ ഉടമസ്ഥന്റെ അവസ്ഥ!

Recommended Video

Fighter Jet Crash In Goa - DriveSpark
ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ചില വിരുതന്മാരുടെ കരവിരുതിന് അടുത്തിടെ പാത്രമായി തീര്‍ന്ന ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയുടെ ചിത്രങ്ങളില്‍ കാര്‍പ്രേമികളും പാടെ തകര്‍ന്നിരിക്കുകയാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

3.71 കോടി രൂപ വിലമതിക്കുന്ന അപൂര്‍വ ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയില്‍ അജ്ഞാതര്‍ താക്കോല്‍ കൊണ്ട് കുത്തി വരഞ്ഞതാണ് സംഭവം. ലോകത്താകമാനം 250 ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോകള്‍ മാത്രമാണുള്ളത്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇതില്‍ ബെല്‍ജിയത്തിലെ ബ്രൂഗില്‍ നിന്നുള്ള ഉറാക്കാന്‍ അവിയോയാണ് ഇത്തരമൊരു ദു:സ്വപ്‌നത്തിലൂടെ കടന്നുപോകുന്നതും. ഉറാക്കാന്‍ അവിയോയുടെ ട്രങ്കിലും (ബോണറ്റ്), ഫെന്‍ഡറുകളിലുമാണ് താക്കോല്‍ കൊണ്ടു തുടരെ കുത്തി വരഞ്ഞിരിക്കുന്നത്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമല്ലല്ലോ ഇതെന്ന് ചിന്തിക്കുന്നുണ്ടോ? പ്രശ്‌നപരിഹാരം ലളിതമായിരിക്കും എന്നാല്‍ അതിനുള്ള ചെലവ് ഭീമമാണെന്ന് കമ്പനിയെ ബന്ധപ്പെട്ട ഉടമസ്ഥന്‍ തിരിച്ചറിഞ്ഞു.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇന്ത്യയില്‍ ഇത്രയ്ക്ക് ഭീകരമായ അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തത് കുറവെങ്കിലും പൊതു നിരത്തില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍കാറുകളോടുള്ള ഭ്രമം ഭയാനകമാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇന്ത്യയില്‍ ആദ്യമായി കടന്നെത്തിയ മക്‌ലാരന്‍ 720 എസിനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു ഇതിന് ഉത്തമ ഉദ്ദാഹരണം നല്‍കി കഴിഞ്ഞു. പരിസരബോധമില്ലാതെ സൂപ്പര്‍കാറുകളെ ക്യാമറയില്‍ പകര്‍ത്താനായി ഓടിയടുക്കുന്ന കാര്‍പ്രേമികൾ ഇന്ന് പതിവ് ചിത്രമാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

സൂപ്പര്‍കാറുകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആത്മനിര്‍വൃതി അടയുന്ന ബൈക്കര്‍ സമൂഹത്തിനും മുന്നില്‍ നിസാഹയരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ഉടമസ്ഥര്‍ക്ക് സാധിക്കുക.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇക്കാര്യത്തില്‍ ബംഗളൂരുവെന്നോ, ലണ്ടനെന്നോ വ്യത്യാസമില്ല. കുതിക്കുന്ന ബുഗാട്ടി ഷിറോണിന് മുമ്പിലേക്ക് കാര്‍പ്രേമികള്‍ എടുത്തുചാടിയ സംഭവം ലണ്ടനില്‍ അടുത്തിടെയാണ് അരങ്ങേറിയത്.

Trending On DriveSpark Malayalam:

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോ

ഇറ്റാലിയന്‍ വ്യോമ സേനയുടെ എയറോനോട്ടിക്കല്‍ എഞ്ചിനിയറിംഗ് ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോ. അഞ്ച് നിറഭേദങ്ങളിലാണ് കാര്‍ ഒരുങ്ങിയിട്ടുള്ളത്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഗ്രിഗിയോ ഫാല്‍ക്കോ, ബ്ലൂ ഗ്രിഫോ, ഗ്രിഗിയോ നിബിയോ, ഗ്രിഗിയോ വുള്‍ക്കാനോ, വെര്‍ദെ ടര്‍ബീന്‍ എന്നിങ്ങനെയാണ് ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയുടെ നിറഭേദങ്ങള്‍.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഇന്ത്യയിലുമുണ്ട് രണ്ട് ലിമിറ്റഡ് എഡിഷന്‍ ഉറാക്കാന്‍ അവിയോകള്‍; ഒന്ന് കൊല്‍ക്കത്തയില്‍ നിന്നും ഒന്ന് ഭൂബനേശ്വറില്‍ നിന്നും. ലംബോര്‍ഗിനിയുടെ ഒരുക്കങ്ങള്‍ പോരായെന്ന് അഭിപ്രായമുള്ള ഉപഭോക്താക്കള്‍ക്ക് 'ആഡ് പെര്‍സോണം' മുഖേന കാറിനെ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

സാധാരണ ഉറാക്കാന് സമാനമായി 5.3 ലിറ്റര്‍ V10 പെട്രോള്‍ എഞ്ചിനിലാണ് ഉറാക്കാന്‍ അവിയോ ലിമിറ്റഡ് എഡിഷനും അണിനിരന്നിരിക്കുന്നത്. 6,250 rpm ല്‍ 600 bhp കരുത്തും 6,500 rpm ല്‍ 560 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ മുഖേനയാണ് എഞ്ചിന്‍ കരുത്ത് നാല് ചക്രങ്ങളിലേക്കും എത്തുന്നത്. കേവലം 3.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറാക്കാന്‍ അവിയോ പ്രാപ്തമാണ്.

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഈ ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

മണിക്കൂറില്‍ 325 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

Image Source: POG, AutoJunior

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Lamborghini Huracan Avio With Key Scratches. Read in Malayalam.
Story first published: Friday, January 5, 2018, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X