ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ലംബോർഗിനി ഉറൂസ് ഒരു മികച്ച പെർഫോമെൻസ് എസ്‌യുവിയാണ്, ഇത് ഒരു എസ്‌യുവി എന്തായിരിക്കണമെന്നതിന്റെ പരിധികൾ പുനർ‌നിർവചിക്കുന്നു.

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിലൊന്നാണ് ലംബോർഗിനി ഉറൂസ്, ഇപ്പോൾ സ്വയം ഒരു പുതിയ റെക്കോർഡും വാഹനം സ്ഥാപിച്ചിരിക്കുകയാണ്. റഷ്യയുടെ തെക്കൻ സൈബീരിയയിലെ ബൈക്കൽ തടാകത്തിൽ ഐറസിൽ പുതിയ ടോപ്പ് സ്പീഡ് റെക്കോർഡ് ഉറൂസ് സ്ഥാപിച്ചു.

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ഇത് ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ ശുദ്ധജല തടാകമാണ്. LAV- റേസിംഗ് കമ്പനി സംഘടിപ്പിച്ച 'ഡെയ്സ് ഓഫ് സ്പീഡ്' ഫെസ്റ്റിവലിലാണ് ഈ പുതിയ റെക്കോർഡ് സ്ഥാപിച്ചത്.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ഓട്ടോമൊബിലി ലംബോർഗിനി ഇതാദ്യമായാണ് ഡെയ്‌സ് ഓഫ് സ്പീഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. മാർച്ച് 10 -നും 13 -നും ഇടയിലാണ് വാർഷിക പരിപാടി നടന്നത്. മഞ്ഞിൽ റെക്കോർഡ് വേഗത സജ്ജമാക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ഒരു ഔദ്യോഗിക കായിക ഇനമാണിത്.

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ഇവന്റ് FIA (ഫെഡറേഷൻ ഇന്റർ‌നാഷണൽ ഡി എൽ ഓട്ടോമൊബൈൽ), RAF (റഷ്യൻ ഓട്ടോമൊബൈൽ ഫെഡറേഷൻ) എന്നിവയുടെ എല്ലാ ചട്ടങ്ങളും കർശനമായി പാലിക്കുന്നു.

MOST READ: ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ഇറ്റാലിയൻ സൂപ്പർ എസ്‌യുവി ഓടിച്ചത് 18 തവണ ഡെയ്‌സ് ഓഫ് സ്പീഡ് റഷ്യൻ റെക്കോർഡ് ഹോൾഡറായ ആൻഡ്രി ലിയോൺ‌ടീവ് ആയിരുന്നു.

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

ബേക്കൽ തടാകത്തിന്റെ തണുത്തുറഞ്ഞ ഐസ് പാളിയിൽ ലംബോർഗിനി ഉറൂസ് മണിക്കൂറിൽ 298 കിലോമീറ്റർ (185 മൈൽ) വേഗത എന്ന റെക്കോർഡ് നേടി. വാസ്തവത്തിൽ, പ്രാക്ടീസ് റണ്ണുകളിലൊന്നിൽ, പരമാവധി 302 കിലോമീറ്റർ വേഗതയിൽ പോകാൻ പോലും ഉറൂസിന് കഴിഞ്ഞു.

MOST READ: ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

സ്റ്റാൻഡിംഗി സ്റ്റാർട്ടിൽ നിന്ന് 1,000 m (0.62 മൈൽ) റെക്കോർഡും ഉറൂസ് സ്ഥാപിച്ചു. FIA -യും RAF -ഉം രജിസ്റ്റർ ചെയ്ത ഔദ്യോഗിക ഡാറ്റ ഏപ്രിലിൽ പ്രസിദ്ധീകരിക്കും.

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ലംബോർഗിനി ഉറുസിന്റെ ഹൃദയം. ഇത് 650 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർന്ന് നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

MOST READ: വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ

ഐസിൽ പുത്തൻ സ്പീഡ് റെക്കോർഡ് സ്ഥാപിച്ച് ലംബോർഗിനി ഉറൂസ്

3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും 12.8 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗതയുമെത്താൻ ഉറൂസിന് കഴിയും. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗത. ടാർമാക്കിൽ എസ്‌യുവി ഓടിക്കുമ്പോൾ ഈ കണക്കുകൾ ബാധകമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Urus Sets New Top Speed Record On Ice. Read in Malayalam.
Story first published: Thursday, March 25, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X