ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ടാറ്റയുടെ വാഹനങ്ങള്‍ക്ക് ഇന്നുള്ള ജനപ്രീതി കൈവരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വാഹനം ഏതെന്ന ചോദ്യത്തിന് ഏവർക്കും ഒരൊറ്റ ഉത്തരമേയുള്ളൂ... അതാണ് നെക്‌സോണ്‍. 2017 ൽ വിപണിയിലെത്തിയ കോംപാക്‌ട് എസ്‌യുവിയുടെ വില്‍പന അടുത്തിടെ 4 ലക്ഷം യൂണിറ്റും മറികടന്നിരുന്നു.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

രണ്ടു ലക്ഷം യൂണിറ്റ് ഒരു വർഷവും 11 മാസവും എടുത്തപ്പോൾ നിർമാണം മൂന്നു ലക്ഷം യൂണിറ്റ് പിന്നിടാൻ 8 മാസവും നാലു ലക്ഷം യൂണിറ്റ് പിന്നിടാൻ 7 മാസവും മാത്രമാണ് എടുത്തത്. ഇപ്പോൾ തന്നെ മനസിലായില്ലേ നെക്സോണിന്റെ റേഞ്ച് എന്താണെന്ന്. സുരക്ഷ മുഖമുദ്രയാക്കി എത്തിയ ഈ വാഹനം പെര്‍ഫോമെന്‍സിലും സാങ്കേതികവിദ്യയിലും സ്‌റ്റൈലിലും ഒരേ പോലെ വ്യത്യസ്‌തതയാണ് പുലർത്തുന്നതും.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ആഭ്യന്തര വിപണിയിലെ വാഹന ഉപയോക്താക്കള്‍ക്ക് ആഗ്രഹിച്ചതെല്ലാം നല്‍കിയ ഈ വാഹനത്തെ ഇന്ത്യക്കാരും കൈവിട്ടില്ല. ഇന്ന് എല്ലാ ബ്രാൻഡുകളും കഴിയുന്നത്ര ഉപഭോക്താക്കളെ പിടിക്കാൻ വ്യത്യസ്‌തമാർന്ന വേരിയന്റുകളും സ്പെഷ്യൽ എഡിഷൻ വാഹനങ്ങളും പുറത്തിറക്കുന്നതിൽ പ്രത്യേക താത്പര്യം തന്നെ കാണിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് ടാറ്റ മോട്ടോർസ്.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഇന്നത്തെ കണക്കനുസരിച്ച് നെക്സോണിന് മൊത്തം 77 വകഭേദങ്ങളുണ്ട്! ഇപ്പോൾ ഇത് ശരിക്കും ആവശ്യമാണോ? എന്തിനാണ് ടാറ്റ ഇത്തരം നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് പലരും മനസിൽ ചോദിക്കുന്ന കാര്യമാണ്. ഇതുകൊണ്ട് എന്തേലും ഗുണമുണ്ടോയെന്ന് ഒന്നു ചെകഞ്ഞുനോക്കിയാലോ?

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ടാറ്റ നെക്‌സോണിലെ 77 വേരിയന്റുകൾ എങ്ങനെ വിപണിയെ അല്ലെങ്കിൽ ഉപഭോക്താക്കളെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കി തരാം...

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

നെക്സോണിന്റെ വിലയിൽ നിന്നും തന്നെ ആദ്യം തുടങ്ങാം. നിലവിൽ ഈ കോംപാക്‌ട് എസ്‌യുവിക്ക് ഇന്ത്യയിൽ 7.59 ലക്ഷം രൂപ മുതൽ 14.07 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് വലിയ വില അന്തരമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഓൺ-റോഡ് വിലകൾ കണക്കിലെടുക്കുമ്പോൾ, നെക്‌സോണിന്റെ വില 9 ലക്ഷം രൂപ മുതൽ സംസ്ഥാനം അനുസരിച്ച് 16 ലക്ഷം രൂപ വരെ ചെലവ് വരും. അതായത് ഏകദേശം 7 ലക്ഷം രൂപയുടെ വ്യത്യാസമാണ് ബേസ് വേരിയന്റ് മുതൽ ടോപ്പ് എൻഡ് പതിപ്പ് വരെ വരുന്നത്.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ആയതിനാൽ 7 ലക്ഷം രൂപ വ്യത്യാസം ന്യായീകരിക്കാൻ ടാറ്റക്ക് ധാരാളം വേരിയന്റുകൾ ആവശ്യമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ഇതിന് 77 വേരിയന്റുകളോളം ആവശ്യമുണ്ടോയെന്നത് ഇപ്പോഴും ഉയർന്നു വരുന്ന ഒരു പ്രധാന ചോദ്യമാണ്?

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

എന്തിന് ടാറ്റ നെക്‌സോണിന് 77 വേരിയന്റുകൾ?

എസ്‌യുവിയിലുള്ള ഈ 77 വേരിന്റുകളെല്ലാം 4 അടിസ്ഥാന വകഭേദങ്ങളികളിൽ നിന്നാണ് ഉരുത്തിരിയുന്നത്. XE, XM, XZ, XZ+ എന്നിവയായിരുന്നു ഇവ. പെട്രോൾ, ഡീസൽ, ഓട്ടോമാറ്റിക് (എഎംടി), മാനുവൽ ഓപ്ഷനുകൾ എന്നിവ കണക്കാക്കുമ്പോൾ ഏകദേശം 10 വേരിയന്റുകളുണ്ടായിരുന്നു.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

തുടർന്ന് ടാറ്റ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു. അവിടുന്ന് നെക്സോൺ ശ്രേണിയിലേക്ക് കാസിരംഗ എഡിഷനും ഇതിന് പിന്നാലെ ജെറ്റ് എഡിഷനും എത്തി.പുതിയ പതിപ്പുകൾ വന്നപ്പോൾ പുതിയ സവിശേഷതകൾ ചേർത്ത് ടാറ്റ നെക്സോൺ കോംപാക്‌ട് എസ്‌യുവിയെ ഒരുക്കിയെടുത്തു. പിന്നീട് മറ്റ് "റെഗുലർ" വേരിയന്റുകളിലേക്ക് ഈ സവിശേഷതകൾ ചേർക്കുന്നതിനായി ടാറ്റ XMS, XMS+ പോലുള്ള കൂടുതൽ വകഭേദങ്ങൾ അവതരിപ്പിച്ചു.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഇപ്പോൾ ഈ വേരിയന്റുകളെല്ലാം സ്പെഷ്യൽ എഡിഷനുകൾ, പെട്രോൾ, ഡീസൽ ഓപ്ഷനുകൾ, മാനുവൽ, എഎംടി ഓപ്ഷനുകൾ, ലക്ഷ്വറി പായ്ക്കുകൾ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ എന്നിവയുമായി സംയോജിപ്പിക്കുമ്പോഴാണ് നിങ്ങൾ 77 വ്യത്യസ്ത വേരിയന്റുകളിലേക്ക് വാഹനം തെരഞ്ഞെടുക്കാൻ ലഭ്യമാവുന്നത്.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഇങ്ങനെ നോക്കിയാൽ ഈ 77 വേരിയന്റുകളും ശരിക്കും അർഥവത്താക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇവിടെയാണ് ടാറ്റയുടെ വിജയവും. എന്നാൽ ഇവയെല്ലാം ശരിക്കും വേണോയെന്ന ചോദ്യം എതിർഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഉപഭോക്താക്കളെ കൂടുതൽ കൺഫ്യൂഷനിലേക്ക് ഇതെല്ലാം തള്ളിവിടുമെന്നാണ് എതിർവാദവും.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

പക്ഷേ ഒരു ബിസിനസ് കാഴ്ച്ചപ്പാടിൽ, ഇത് ഒരു മികച്ച ട്രിക്ക് ആണ്. കൂടുതൽ വകഭേദങ്ങൾ അണിനിരത്തുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ഇത് വാങ്ങുന്നവർക്ക് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

എങ്കിലും മറുവശത്ത് ടാറ്റ തങ്ങളുടെ കാറുകളിൽ അവർക്ക് ആവശ്യമുള്ളത് കൃത്യമായി നൽകാൻ ശ്രമിക്കുന്നതിനെ അഭിനന്ദിക്കുന്ന ധാരാളം ഉപഭോക്താക്കളുണ്ട്.അത് ഫീച്ചറുകളായാലും സൺറൂഫുകളായാലും വെന്റിലേറ്റഡ് സീറ്റുകളായാലും എല്ലാം ഒന്നായാലും.

ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

വേരിയന്റുകളുടെ എണ്ണം ഒരു അസൗകര്യം എന്നത് ശരിക്കും ഒരു ആത്മനിഷ്ഠമായ കാര്യമാണ്. ചിലർക്ക് ഇഷ്ടപ്പെട്ടേക്കാം, ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. അത് കാലാകാലങ്ങളായി അങ്ങനെ നിലനിൽക്കുന്ന രണ്ട് വശങ്ങളാണ്. അത് ഇനിയും തുടരുകയും ചെയ്യും.

Most Read Articles

Malayalam
English summary
Let s find out why the tata nexon suv has 77 variants details
Story first published: Monday, September 26, 2022, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X