എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

By Santheep

മരണവേഗത്തില്‍ പായാന്‍ കൊടും റൊമാന്റിക്കായ ഒരാള്‍ക്കേ സാധിക്കൂ. ല്യൂയിസ് ഹാമില്‍ടന്റെ കാര്യത്തിലും സംഗതി ശരിയാണ്. കഴിഞ്ഞ ഫോര്‍മുല വണ്‍ സീസണില്‍ ലോകചാമ്പ്യനായി മാറിയ ഹാമില്‍ടണ്‍ ഒരു നല്ല ഗിറ്റാറിസ്റ്റു കൂടിയാണ്.

ഹാമില്‍ടന്റെ പുതിയ ചില പദ്ധതികള്‍ കേട്ടാല്‍ നിങ്ങള്‍ക്ക് അത്ഭുതം തൊന്നാനിടയുണ്ട്. സംഗീതലോകത്തേക്ക് സീരിയസ്സായി കടക്കാനാണ് ഇങ്ങോരുടെ പരിപാടി. വിരമിക്കലിനുശേഷം മറ്റു താരങ്ങള്‍ ചെയ്യുന്നമാതിരി പരിപാടികള്‍ക്കൊന്നും ല്യൂയിസ് ഒരുപക്ഷേ പോയേക്കില്ല. സ്വന്തമായൊരു ബാന്‍ഡ് രൂപീകരിച്ച് സ്വന്തം പാട്ടുകള്‍ പാടിനടക്കാനാണിഷ്ടം.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

റാപ് സംഗീതകാരനായ ഡ്രെയ്ക്കുമായി ഇതിനകം തന്നെ ഹാമല്‍ടണ്‍ ചില പണികളെല്ലാം ചെയ്തിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം ഇരുവരും ചേര്‍ന്ന് മുപ്പതോളം ട്രാക്കുകള്‍ ചെയ്തുവെച്ചിട്ടുണ്ട്.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

സ്വന്തം വീട്ടില്‍ ഒരു റെക്കോഡിങ് സ്റ്റുഡിയോ പണിഞ്ഞിട്ടുണ്ട് ഹാമില്‍ടണെന്ന് അറിയുന്നു. ഒവിഒ സൗണ്ട് എന്ന പേരില്‍ റാപ്പര്‍ ഡ്രെയ്ക്കിനുള്ള ഒരു റെക്കോഡിങ് സ്ഥാപനത്തിന്റെ ബ്രാന്‍ഡിലുള്ള ടി ഷര്‍ട്ട് ധരിച്ച് ഹാമില്‍ടണ്‍ ഫോട്ടം പിടിച്ച് പോസ്റ്റ് ചെയ്തിരുന്നു ഫേസ്ബുക്കില്‍. ഇതെല്ലാം ചേര്‍ത്തുവെച്ച് ആളുകള്‍ പറയുന്നത് ഒരു വന്‍ ബിസിനസ്സ് സംരംഭം, സംഗീതത്തെ അടിസ്ഥാനമാക്കി ഇരുവരും ചേര്‍ന്ന് പ്ലാന്‍ ചെയ്യുന്നു എന്നാണ്.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

ബ്രിട്ടനില്‍നിന്നുള്ള ഈ താരം രണ്ടുവട്ടം ഫോര്‍മുല വണ്‍ ചാമ്പ്യനായിട്ടുണ്ട് 1973നു ശേഷം ഇത്തരമൊരു നേട്ടം ഒരു ബ്രിട്ടീഷുകാരന്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. 'മ്യൂസിക് ഈസ് എവരിതിങ് ഫോര്‍ മി' എന്നാണ് ഹാമില്‍ടന്റെ ആദ്യ ആല്‍ബത്തിനു പേരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

ഈയിടെ ഒരു റേഡിയോ അഭിമുഖത്തില്‍ തന്റെ സംഗീതഭ്രാന്തിനെപ്പറ്റി ഹാമില്‍ടണ്‍ സംസാരിച്ചിരുന്നു. ഡ്രൈവിങ് സീറ്റില്‍ ചെലവഴിക്കുന്നതിനെക്കാളധികം സമയം സംഗീതത്തിനായി താന്‍ ചെലവഴിക്കുന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുകയുണ്ടായി. റേസിങ് മത്സരം കഴിഞ്ഞാല്‍ നേരെ സ്റ്റൂഡിയോയിലേക്കാണ് താന്‍ പോകാറുള്ളതെന്നും ലൂയിസ് വെളിപ്പെടുത്തിയിരുന്നു.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

ബ്രിട്ടിഷ് സംഗീതകാരനായ ഏയ്ഞ്ചലിന്റെ അഭിപ്രായത്തില്‍ ഹാമില്‍ടണ്‍ ഒരു നല്ല പാട്ടുകാരനാണ്. റാപ്പൊക്കെ നല്ല കിടിലം ആയിട്ട് പാടുമെന്നും ഏയ്ഞ്ചല്‍ പറയുന്നു. മൈക്കേല്‍ ജാക്‌സണ്‍, പ്രിന്‍സ്, കോഡലൈന്‍, ജെയ് സെഡ് തുടങ്ങിയവരുടെ ആരാധകനാണ് ഹാമില്‍ടണ്‍.

എഫ് വണ്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു

അമേരിക്കന്‍ പാട്ടുകാരിയായ നിക്കോള്‍ ഷെര്‍സിങ്ങറുമായി ഹാമില്‍ടണ് ഒരു പ്രത്യേക ആത്മബന്ധം തന്നെയുണ്ട്. നിക്കോളിനുവേണ്ടിയാണ് താന്‍ തന്റെ വീട്ടില്‍ ഒരു സ്റ്റൂഡിയോ ഉണ്ടാക്കിയതെന്ന് ഹാമില്‍ടണ്‍ പറയുന്നു. പാട്ട് പാടാന്‍ വേണ്ടി തിരിച്ച് ലോസ് ആന്‍ജലസ്സിലെ വീട്ടിലേക്കു പോകുന്നത് ഒഴിവാക്കാന്‍ നിക്കോളിന് സാധിക്കുന്നു ഹാമില്‍ടന്റെ ഈ നടപടി കാരണം. ഹാമില്‍ടന്റെ ഭാവി സംഗീത പരിപാടികള്‍ നിക്കോളിന്റെ സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

Most Read Articles

Malayalam
English summary
Lewis Hamilton Planning to Launch his Debut Music Album.
Story first published: Monday, January 12, 2015, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X