എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

ഇന്ത്യൻ കാർ വിപണിയിലെ ഭൂരിഭാഗം ഓഹരിയും കൈയ്യടക്കിയിരിക്കുന്നത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനാണ്. മാരുതി സുസുക്കിയിൽ നിന്നുള്ള കാറുകൾ വൻതോതിൽ വിൽക്കപ്പെടുന്നു എന്നതാണ് ഇതിന് പിന്നിലെ ലളിതമായ കാരണം.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

എന്നാൽ ബ്രാൻഡിൽ നിന്നുള്ള ചില കാറുകൾക്ക് ഈ ഒരു നേട്ടം ലഭിക്കാറില്ല, അത്തരത്തിലുള്ള വാഹനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കി എസ്-ക്രോസ്. ഏകദേശം ഏഴ് വർഷമായി വിപണിയിൽ ഉണ്ടായിരുന്നതിന് ശേഷവും, താരതമ്യേന കുറഞ്ഞ വിൽപ്പന സംഖ്യകൾ കാരണം, ഈ പ്രീമിയം ക്രോസ്ഓവർ കമ്പനി ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

എസ്-ക്രോസ് എന്ന എക്സ്പെൻസീവ് മാരുതി!

2015 -ലാണ് മാരുതി സുസുക്കി ഈ വാഹനം ആദ്യമായി പുറത്തിറക്കിയത്. അക്കാലത്ത് വിപണിയിൽ ഉണ്ടായിരുന്ന മറ്റ് മാരുതകളെ പോലെ ആയിരുന്നില്ല അന്ന് അവതരിപ്പിച്ച എസ്-ക്രോസ്. ഒന്നാമതായി എസ്-ക്രോസ് മാരുതിയിലും, അതിന്റെ വിഭാഗത്തിലും ചില അന്നേ നാൾ വരെ ഇല്ലാതിരുന്ന ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് വന്നത്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

ബജറ്റ് കാറുകൾ നിർമ്മിക്കുന്ന ഒരു വാഹന നിർമ്മാതാക്കളിൽ നിന്ന് അത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇത്. ക്രൂയിസ് കൺട്രോൾ, വാനിറ്റി മിററുകളിലെ ലൈറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയായിരുന്നു ഈ ഫീച്ചറുകളിൽ ചിലത്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

അതോടൊപ്പം, രണ്ട് എഞ്ചിനുകളുടെ ഒരു സെറ്റ് മാരുതിയുമായി ബന്ധപ്പെടുത്താൻ കഴിയാത്ത ഒന്നായിരുന്നു. എസ്-ക്രോസിലെ രണ്ട് പവർ യൂണിറ്റുകളും ഡീസൽ ആയിരുന്നു, ഒന്ന് മറ്റൊന്നിനേക്കാൾ വലുതും ശക്തവുമായിരുന്നു. പരമ്പരാഗത 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനായിരുന്നു എസ്-ക്രോസിൽ വന്ന ആദ്യ പവർട്രെയിൻ, രണ്ടാമത്തേത് 1.6 ലിറ്റർ യൂണിറ്റായിരുന്നു.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

1.3 -ലിറ്റർ യൂണിറ്റ് പരമാവധി 89 PS പവറും 200 Nm പീക്ക് torque ഉം സൃഷ്ടിക്കാൻ മതിയായതായിരുന്നു. രണ്ടാമത്തെ വലിയ യൂണിറ്റിന് 120 PS പരമാവധി കരുത്തും 320 Nm ആത്യന്തിക torque ഉം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ട്യൂൺ ചെയ്‌ത 1.6 ലിറ്റർ എസ്-ക്രോസിന് 200 bhp വരെ കരുത്തേകാൻ കഴിയുമെന്നതിനാൽ ട്യൂണിംഗ് വ്യവസായത്തിലും വളരെ കോമണായ എഞ്ചിൻ ഇതാണ്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

1.3 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലുമായും 1.6 യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായും ഘടിപ്പിച്ചിരിക്കുന്നു, ഇത് വീണ്ടും പരമ്പരാഗത മാരുതിയെപ്പോലെ ആയിരുന്നില്ല.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

2022 -ലേക്ക് പോകുവഴി 2020 -ൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ, മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ ഒൺലി ഫോർമാറ്റിൽ വിൽക്കുന്നു. പെട്രോൾ മിൽ 1.5 ലിറ്റർ യൂണിറ്റായിരുന്നു, ഇത് 105 PS പവറും 138 Nm പീക്ക് torque ഉം സൃഷ്ടിക്കാൻ പ്രാപ്തമായിരുന്നു.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

കൂടാതെ, എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് torque കൺവെർട്ടറുമായി ഘടിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ നാല് സ്പീഡ് യൂണിറ്റ് ആറ് സ്പീഡിലേക്ക് ട്യൂൺ ചെയ്യുന്നതിന് മുമ്പ്, മാരുതി സുസുക്കി എസ്-ക്രോസ് നിർത്തലാക്കി.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

എന്തുകൊണ്ടാണ് മാരുതി സുസുക്കി എസ്-ക്രോസ് നിർത്തിയത്?

ആദ്യമായി തന്നെ മാരുതി സുസുക്കി എസ്-ക്രോസിന്റെ വിൽപ്പന ഒരു ഹെഡ്ലൈൻ ഉണ്ടാക്കിയിരുന്നില്ല. കൂടാതെ, കാർ ഏഴ് വർഷത്തിലേറെയായി വിപണിയിലുണ്ടായിരുന്നു, വിപണിയുമായി മത്സരിക്കാൻ ഇതിന് സമഗ്രമായ അപ്‌ഡേറ്റ് ആവശ്യമാണ്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

കൂടാതെ, എസ്-ക്രോസ് ഒരു പരമ്പരാഗത മാരുതി പോലെയല്ലാത്തതിനാൽ, ഈ ക്രോസ്-ഓവറിന്റെ വിലയും കൂടുതലായിരുന്നു. ലോഞ്ച് ചെയ്യുമ്പോൾ, തുടങ്ങി ഇന്നുവരെ, എസ്-ക്രോസ് അതിന്റെ നിരയിലെ ഏറ്റവും ചെലവേറിയ ഉൽപ്പന്നമായിരുന്നു.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

അതോടൊപ്പം, വിലനിർണ്ണയവും സാങ്കേതിക സവിശേഷതകളും (അളവുകൾ ഒഴികെ) മാരുതി സുസുക്കി വിറ്റാര ബ്രെസയുമായി പൊരുത്തപ്പെടുന്നു. ഈ സബ്‌കോംപാക്ട് എസ്‌യുവി എസ്-ക്രോസിനേക്കാൾ മികവ് കാഴ്ച്ചവെച്ചു.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

ചിലർക്ക്, വാഹനത്തിന്റെ ലുക്കിൽ പോലും അല്പ്ം താൽപര്യം കുറവായിരുന്നു, ഇവ എസ്-ക്രോസ് വലിയ സംഖ്യയിൽ വിൽക്കപ്പെടാതിരിക്കാനുള്ള നിരവധി കാരണങ്ങളാണ്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, മറ്റ് കോംപാക്റ്റ് എസ്‌യുവികൾ എന്നിവ പോലുള്ളവയ്ക്ക് എതിരെയാണ് എസ്-ക്രോസ് മത്സരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.

എക്സ്പെൻസീവ് മാരുതി! വിപണിയിൽ നിന്ന് പിൻവാങ്ങുന്ന S-Cross -ന്റെ ജീവചക്രം ഇങ്ങനെ

ഏറ്റവും പ്രധാനമായി, എസ്-ക്രോസ് നിർത്തലാക്കുന്നതിലൂടെ, ആ വിലയിലും സെഗ്‌മെന്റിലും മാരുതിയുടെ നിരയിൽ ഇപ്പോൾ ഒരു ശൂന്യതയുണ്ട്. നിലവിൽ ടൊയോട്ടയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു പുതിയ വാഹനത്തിൽ മാരുതിക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, ഭാവിയിൽ ഇന്ത്യയിൽ ഈ ശൂണ്യത നികത്താൻ നിർമ്മാതാക്കൾ ഇത് ലോഞ്ച് ചെയ്‌തേക്കാം.

Most Read Articles

Malayalam
English summary
Lifecycle of maruti s cross crossover
Story first published: Saturday, May 28, 2022, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X