Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

ഇന്ത്യയിൽ, കോം‌പാക്ട്, മിഡ് സൈസ് എസ്‌യുവികൾ സമീപകാലത്ത് വളരെയധികം പ്രശസ്തി നേടുന്നു. ഇവ രണ്ട് വ്യത്യസ്ത സെഗ്‌മെന്റുകളാണെങ്കിലും, അവയ്ക്കിടയിൽ ഒരു ചെറിയ പ്രൈവ് ഓവർലാപ്പ് ഉണ്ട്.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

കൂടാതെ തങ്ങളുടെ ഇഷ്ടത്തിനായി ഏറ്റവും കൂടുതൽ തെരയുന്ന ഉപഭോക്താക്കൾ പലപ്പോഴും കോം‌പാക്ട് എസ്‌യുവികളുടെ ഉയർന്ന ട്രിമ്മുകൾക്ക് പകരം മിഡ് സൈസ് എസ്‌യുവികളുടെ ലോവർ വേരിയന്റുകൾ തെരഞ്ഞെടുക്കുന്നു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

നിങ്ങൾ ഒരു മിഡ് സൈസ് എസ്‌യുവിയുടെ എൻട്രി ലെവൽ മോഡൽ വാങ്ങുന്നത് പരിഗണിക്കുകയാണെങ്കിൽ, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ഓപ്ഷനുകൾ നിങ്ങൾക്കായി ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

1. മാരുതി എസ്-ക്രോസ്

സിഗ്മ - 8.59 ലക്ഷം രൂപ

മാരുതി സുസുക്കിയുടെ മുൻനിരയിലുള്ള എസ്-ക്രോസ് ഇന്ത്യൻ വിപണിയിൽ ബ്രാൻഡിൽ നിന്നുള്ള മറ്റ് കാറുകളുടെ അത്ര ജനപ്രിയമല്ല, പ്രധാനമായും താരതമ്യേന ചെറിയ ഫീച്ചർ പട്ടികയാണ് ഇതിന് കാരണം.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

എന്നിരുന്നാലും, അതിന്റെ എല്ലാ എതിരാളികളേക്കാളും ഇത് താങ്ങാനാകുന്നതാണ്, വാഹനത്തിന്റെ പ്രാരംഭ വില വെറും 8.59 ലക്ഷം രൂപയാണ്. 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് അടിസ്ഥാന മോഡലിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

2. എംജി ആസ്റ്റർ

1.5 ലിറ്റർ സ്റ്റൈൽ - 9.78 ലക്ഷം രൂപ

ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി മാർക്കറ്റ് സ്പേസിലേക്കുള്ള ഏറ്റവും പുതിയ എൻ‌ട്രികളിലൊന്നാണ് എം‌ജി ആസ്റ്റർ, മാത്രമല്ല ഈ മത്സര വിഭാഗത്തിലെ ഏറ്റവും സവിശേഷതകളുള്ള മോഡലാണിത്.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

അടിസ്ഥാന 'സ്റ്റൈൽ' ട്രിം പോലും 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് കളർ MID -യും നൽകുന്നു. ബേസ് ഗ്രേഡിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഹുഡിന് കീഴിൽ ലഭിക്കുന്നു, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

3. കിയ സെൽറ്റോസ്

1.5 ലിറ്റർ പെട്രോൾ HTE - 9.95 ലക്ഷം രൂപ

1.5 ലിറ്റർ ഡീസൽ HTE - 10.65 ലക്ഷം രൂപ

സെൽറ്റോസ് അതിന്റെ കസിൻ ഹ്യുണ്ടായി ക്രെറ്റയ്‌ക്കൊപ്പം നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ മിഡ് സൈസ് എസ്‌യുവികളിൽ ഒന്നാണ്. എന്നിരുന്നാലും, ക്രെറ്റയെ അപേക്ഷിച്ച്, കിയയ്ക്ക് പ്രാരംഭ വില കുറവാണ്.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

സെൽറ്റോസിന്റെ ബേസ് ട്രിം 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും, 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും തെരഞ്ഞെടുക്കാം, ഇവ രണ്ടും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

4. ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ

1.0 ലിറ്റർ TSI കംഫർട്ട്ലൈൻ - 10.49 ലക്ഷം രൂപ

ഈ വർഷം സെപ്റ്റംബറിലാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യൻ വിപണിയിൽ ടൈഗൂൺ അവതരിപ്പിച്ചു, ബ്രാൻഡിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറാൻ ഇതിനകം തന്നെ എസ്‌യുവിക്ക് കഴിഞ്ഞു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിൽ, ഉപഭോക്താക്കൾക്ക് 115 bhp കരുത്തും 178 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ പവർപ്ലാന്റ് ലഭിക്കും, ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്നു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

5. മഹീന്ദ്ര XUV700

2.0 ലിറ്റർ പെട്രോൾ MX - 12.49 ലക്ഷം രൂപ

2.2 ലിറ്റർ ഡീസൽ MX - 12.99 ലക്ഷം രൂപ

മഹീന്ദ്ര XUV700 ഇന്ത്യയിൽ അല്പം നാൾ മുമ്പ് പുറത്തിറങ്ങിയ മോഡലാണ്, പക്ഷേ ഇതിനകം 50,000 ഓർഡറുകൾ നേടാൻ കഴിഞ്ഞു! വലിയ ഡിമാൻഡ് കാരണം, ഇതിനായുള്ള ബുക്കിംഗുകൾ ഇപ്പോൾ നിർമ്മാതാക്കൾ നിർത്തിവെച്ചിരിക്കുന്നു.

Astor മുതൽ XUV700 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ബേസ് മോഡൽ മിഡ് സൈസ് എസ്‌യുവികൾ

XUV700 -ന്റെ അടിസ്ഥാന വേരിയന്റ് അഞ്ച്-സീറ്റ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. 200 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ യൂണിറ്റ് അല്ലെങ്കിൽ 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കുന്ന 2.2 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റും ഓഫറിൽ ഉണ്ട്. ഇത് ആറ്-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു.

Most Read Articles

Malayalam
English summary
List of best base model mid size suvs available in indian market
Story first published: Friday, October 22, 2021, 20:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X