150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഒരേ വാഹനം കുറച്ച് അധികം വർഷങ്ങൾ ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഒരു മാറ്റം/ അപ്ഗ്രേഡിനായി തെരയുന്നവരാണ് നമ്മിൽ പലരും. കാറുകളിൽ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നിങ്ങനെ ശ്രേണി തിരിച്ചുള്ള മാറ്റളാണെങ്കിൽ ബൈക്കുകളിൽ പവർ കണക്കാക്കിയുള്ള മാറ്റം അല്ലെങ്കിൽ അപ്ഗ്രേഡാണ് പ്രധാനം.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

കുറച്ചുകാലമായി 150-250 സിസി ബൈക്ക് ഓടിക്കുന്നതും അവയിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമായിട്ടാണ് ഈ ലേഖനം. ഇന്ന് വിപണിയിൽ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി ഓപ്ഷനുകളുണ്ട്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

അത്തരത്തിൽ ഒരു ചെറിയ മോട്ടോർസൈക്കിളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഒരാൾക്ക് ഏറ്റവും അനുയോജ്യമായ 10 മോട്ടോർസൈക്കിളുകളുടെ ഒരു ലിസ്റ്റാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

കെടിഎം ഡ്യൂക്ക് 390

കെടിഎം ഡ്യൂക്ക് 390 -ക്ക് ആമുഖം ആവശ്യമില്ല. ഇത് ഇന്ത്യയുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ബൈക്കാണ്. കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്ന വൈൽഡ് പെർഫോമെൻസ് കാരണമാണ് ഇത് പ്രധാനമായും അറിയപ്പെടുന്നത്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

കുറഞ്ഞ വില പോയിന്റ് മാത്രമല്ല 373 സിസി മോട്ടോർസൈക്കിൾ വളരെ ഉയർന്ന ശേഷിയുള്ള ബൈക്കുകൾക്ക് വരെ വെല്ലുവിളി നൽകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഡ്യൂക്ക് 390 മോഡൽ 43.5 bhp കരുത്തും 37 Nm torque ഉം പുറപ്പെടുവിക്കുന്നു.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ബൈക്കിന്റെ ഭാരം 153 കിലോഗ്രാം മാത്രമാണെന്നത് കണക്കിലെടുക്കുമ്പോൾ, പവർ ടു വെയിറ്റ് റേഷ്യോ വളരെ മികച്ചതാണ്! പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ നിഫ്റ്റി സവിശേഷതകളും ഇതിന് ലഭിക്കുന്നു. ഡ്യൂക്കിന്റെ എക്‌സ്-ഷോറൂം വില 2.58 ലക്ഷം രൂപയാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

കവസാക്കി Z 650

നിഞ്ച 650 -യുടെ ഇരട്ട സഹോദരൻ Z 650 പൂർണ്ണമായും ഫ്ളെയർ ചെയ്ത നിഞ്ച 650 -യുടെ സ്ട്രീറ്റ് നേക്കഡ് പതിപ്പാണ്. ഇതിന് 68 bhp കരുത്ത് പുറപ്പെടുവിക്കുന്ന 649 സിസി, ട്വിൻ സിലിണ്ടർ മോട്ടോർ ലഭിക്കും.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

Z 650 -ക്ക് കൂടുതൽ അപ്പ്റൈറ്റ് സീറ്റിംഗ് പോസ്റ്ററും, ഒപ്പം മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡിയുമാണുള്ളത്. കുറച്ച് എക്ട്രാ പഞ്ചുള്ള ഒരു സിറ്റി ബൈക്കിനായി തെരയുന്ന ഒരാൾക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഹോണ്ട CBR 650R

ഹോണ്ട CBR 650 സീരീസ് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വളരെ പ്രസിദ്ധവും ജനപ്രിയവുമാണ്. 85 bhp കരുത്തും 57.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന സ്മൂത്തായ നാല് സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

അല്പം ചെലവെറിയതാണ് എന്നത് മാത്രമേ ഇതിന്റെ ഒരു ഫോൾട്ടായി ചൂട്ടിക്കാണിക്കാൻ പറ്റൂ. ഏകദേശം 8.8 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ട്രയംഫ് ട്രൈഡന്റ് 660

ട്രൈഡന്റ് 660 വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലാണിത്. ഈ ബൈക്ക് ഉപയോഗിച്ച് ഒരു ക്ലാസിക്, സമകാലിക രൂപം സൃഷ്ടിക്കാൻ ട്രയംഫ് ശ്രമിച്ചിട്ടുണ്ട്. ഇതിന് എൽഇഡി ലൈറ്റുകളുള്ള ഒരു സാധാരണ റൗണ്ട് ഹെഡ്‌ലാമ്പും കൂടാതെ പൂർണ്ണ എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും ലഭിക്കുന്നു.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

80 bhp കരുത്തും 64 Nm torque ഉം പുറപ്പെടുവിക്കുന്ന, 660 സിസി ടിപ്പിക്കൽ ട്രയംഫ് മൂന്ന് സിലിണ്ടർ മോട്ടോറാണ് ബൈക്കിൽ വരുന്നത്. മെറ്റീരിയലുകളുടെ ഉയർന്ന നിലവാരവും ഫിറ്റ് ആൻഡ് ഫിനിഷുമാണ് ട്രയംഫിന്റെ പ്രത്യേകത. മോട്ടോർസൈക്കിളിന് ഏകദേശം 6.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R

സ്ട്രീറ്റ് ട്രിപ്പിൾ R അല്പം മാഡ്നെസ്സ് കുറഞ്ഞതും ഡീ-ട്യൂൺ ചെയ്തതുമായ പതിപ്പാണ് സ്ട്രീറ്റ് ട്രിപ്പിൾ R. ഈ മോഡൽ മിക്കവാറും നഗരത്തിനകത്ത് യാത്ര ചെയ്യുന്നവർക്കും ബൈക്ക് വാഗ്ദാനം ചെയ്യുന്ന ശക്തി യഥാർത്ഥത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ നൽകുന്നു.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

സ്ട്രീറ്റ് ട്രിപ്പിൾ R 765 സിസി മൂന്ന് സിലിണ്ടർ എഞ്ചിനുമായി വരുന്നത്. ഇത് 116 bhp കരുത്തും 79 Nm torque ഉം ഉത്പാദിപ്പിക്കുന്നു. യൂണിറ്റ് ഒരു സ്വീറ്റ് ക്ലാസിക് ട്രയംഫ് വിസ്ലിംഗ് ശബ്ദം ഉണ്ടാക്കുന്നു. സ്ട്രീറ്റ് ട്രിപ്പിൾ R -ന് 8.85 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

റോയൽ എൻഫീൽഡിൽ നിന്നുള്ള 650 ഇരട്ടകൾ 600 സിസി സെഗ്‌മെന്റിൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലിസ്റ്റിലെ ഏറ്റവും വിലകുറഞ്ഞതിനാൽ, ഈ ബൈക്കുകൾ വാല്യൂ ഫോർ മണി ഘടകത്തിൽ ഉയർന്ന മൂല്യമുള്ളതാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

വിപണികൾ തികച്ചും വ്യത്യസ്തമാണെങ്കിലും, ഇന്റർസെപ്റ്റർ പലപ്പോഴും ട്രയംഫ് സ്ട്രീറ്റ് ട്വിനുമായി താരതമ്യപ്പെടുത്തുന്നു, ഇതിന് ഏകദേശം മൂന്ന് മടങ്ങ് കൂടുതൽ വിലവരും! ഈ 650 ഇരട്ടകൾക്ക് കരുത്തേകുന്നത് ഒരേ ട്വിൻ സിലിണ്ടർ, 650 സിസി എൻജിനാണ്. ഇത് 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കുന്നു. 2.75 ലക്ഷം മുതൽ 2.95 ലക്ഷം രൂപ വരെയാണ് മോഡലുകളുടെ എക്സ്-ഷോറൂം വില.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ബെനലി TNT 600

ബെനലി TNT 600 വിപണിയിലെ ഒരു പഴയ പ്ലെയറാണ്. നാല് സിലിണ്ടർ എഞ്ചിൻ ഉണ്ടാക്കുന്ന മധുരമുള്ള മുറുമുറുപ്പിന് മോട്ടോർസൈക്കിൾ വളരെ പ്രസിദ്ധമാണ്. സെഗ്‌മെന്റിലെ ഏറ്റവും ഉച്ചത്തിലുള്ള സ്റ്റോക്ക് എഞ്ചിൻ എന്ന് ഇതിനെ നിസ്സംശയമായും വിളിക്കാം.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഈ എൻജിൻ 85 bhp കരുത്തും 54 Nm torque ഉം ഉത്പാദിപ്പിക്കുന്നു. TNT 600 ബൈക്കിന് 230 കിലോഗ്രാം ഭാരമുണ്ട്, ഇത് ഒരു സ്ട്രീറ്റ് നേക്കഡ് ബൈക്കിന് വളരെ കൂടുതലാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഏറ്റവും പുതിയ പതിപ്പ് ഇതുവരെ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല, എന്നാൽ ഇത് ഉടൻ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 6.20 ലക്ഷം രൂപയോളം എക്സ്-ഷോറൂം വില ലഭിച്ചേക്കാം.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

സുസുക്കി GSX S750

സുസുക്കി കാലങ്ങളായി ഒരു നിത്യഹരിത മോട്ടോർസൈക്കിൾ നിർമ്മാതാവാണ്. ഈ ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന വിശ്വാസ്യതയുടെ അളവ് അതിശയകരമാണ്. GSX S750 ഒരു സ്ട്രീറ്റ് നേക്കഡ് ബൈക്കാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

749 സിസി, നാല് സിലിണ്ടർ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്. യൂണിറ്റ് 114 bhp കരുത്തും 81 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2021 GSX S750 -ക്ക് ഏകദേശം 7.7 ലക്ഷം രൂപ എക്സ്-ഷോറൂം വില ഞങ്ങൾ പ്രതീക്ഷിക്കുന്നു.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ബെനലി ലിയോൺസിനോ 500

ലിയോൺസിനോ ഒരു അണ്ടർറേറ്റഡ് ബൈക്കാണ്. ഇതിന് വളരെ ആകർഷകമായ ആധുനിക-ക്ലാസിക് രൂപങ്ങളും വളരെ ആകർഷകമായ സ്റ്റൈലിംഗുമുണ്ട്. എങ്കിലും ലിയോൺസിനോയ്ക്ക് വിപണിയിൽ അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല, ഒരുപക്ഷേ വിലനിർണ്ണയം കാരണമാവും.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

4.60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ലിയോൺസിനോ അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത വില പരിധിയിലാണ്. മിക്ക ആളുകളും ഒന്നുകിൽ ഇന്റർസെപ്റ്റർ 650 പോലുള്ള വിലകുറഞ്ഞ ഓപ്ഷനിലേക്ക് പോകുന്നു അല്ലെങ്കിൽ അവരുടെ ബജറ്റുകൾ നീട്ടി ഒരു കവാസാക്കി 650 എന്നതിലേക്ക് നീങ്ങുന്നു. ലിയോൺസിനോയ്ക്ക് 500 സിസി എഞ്ചിൻ ലഭിക്കുന്നു. യൂണിറ്റ് 46 bhp കരുത്തും 46 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഡ്യുക്കാട്ടി സ്ക്രാമ്പളർ ഐക്കൺ

ഡ്യുക്കാട്ടിയുടെ പരാമർശമില്ലാതെ ഒരു പ്രീമിയം ബൈക്ക് ലിസ്റ്റ് അപൂർണ്ണമായി തുടരും! സ്ക്രാമ്പ്ലർ ഐക്കൺ, പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു സ്ക്രാമ്പ്ലർ ബൈക്ക് മോഡലാണ്.

150-250 സിസി ശ്രണി ബോറടിച്ചോ? എങ്കിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന ഇന്ത്യൻ വിപണിയിലെ 10 മികച്ച ബൈക്കുകൾ

ഇതിന് മിനിമൽ/ക്ലാസിക് ഡിസൈൻ ശൈലിയും ഭാരം കുറഞ്ഞ ബോഡിയും ലഭിക്കുന്നു. സ്ക്രാമ്പളറിലെ L ട്വിൻ എഞ്ചിൻ മാന്യമായ 71 bhp കരുത്തും 66 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നിലവിൽ 7.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

Most Read Articles

Malayalam
English summary
List of best performance bikes which a 150cc rider can to in india
Story first published: Wednesday, August 4, 2021, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X