കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

രാജ്യത്ത് ഇപ്പോൾ വിൽപ്പനയുടെ കാര്യത്തിൽ മുൻപന്തിയിൽ എസ്‌യുവികൾ തന്നെയാണ്, മുൻ കാലങ്ങളിൽ അരങ്ങ് വാണിരുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിനേയും പിന്നിലാക്കിയാണ് എസ്‌യുവികൾ തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം വിറ്റഴിച്ച അഞ്ച് കാറുകളിൽ രണ്ടെണ്ണം എസ്‌യുവികളോ കോംപാക്റ്റ് എസ്‌യുവികളോ ആയിരുന്നു; കാലത്തിനനുസരിച്ച് അവ വിപണി ഏറ്റെടുത്തു. നിലവിലുള്ള ഹാച്ച്ബാക്കിൽ നിന്നും അപ്ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ് എങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന ഓപ്ഷനുകൾ നോക്കാം:

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

മാരുതി സുസുക്കി ബ്രെസ

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കോം‌പാക്ട് എസ്‌യുവികളിൽ ഒന്നായ ബ്രെസയിൽ നിന്ന് നമുക്ക് തുടങ്ങാം. ഇത് 2016 മുതൽ വിപണിയിലുണ്ട് കൂടാതെ ആകർഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച വിൽപ്പന നേടുന്ന മോഡലുകളിൽ ഒന്നായിരുന്നു ഇത്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

എന്നാൽ വർഷങ്ങളായി, മറ്റ് കോംപറ്റീഷനുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ അപ്‌ഡേറ്റുകൾ ഇല്ലാത്തതിനാൽ വിൽപ്പന അല്പം കുറഞ്ഞു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിലവിലെ ബ്രെസയ്ക്ക് ഫോർ സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

എന്നാൽ ഇപ്പോൾ, പുതിയ സാങ്കേതികവിദ്യയുടെയും സൗന്ദര്യവർധക നവീകരണങ്ങളുടെയും ഒരു ലോഡ് മാറ്റങ്ങളുമായി ഈ മാസം ഒരു ജനറേഷൻ അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. പുത്തൻ ബ്രെസ നിരവധി ഫീച്ചർ അപ്പ്ഡേറ്റുകളും മാരുതി മോഡലുകളിലെ ഫസ്റ്റ് ഇലക്ട്രിക് സൺറൂഫുമായി വരുന്നു.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഇത് വളരെ വിശാലമാണ്, കൂടാതെ നവീകരിച്ച ഇന്റീരിയറും ലഭിക്കുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പവർട്രെയിൻ ഇതിന് ഉണ്ടായിരിക്കും. 7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

മഹീന്ദ്ര XUV700

ഞങ്ങളുടെ പട്ടികയിലെ അടുത്ത എസ്‌യുവി പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 200 bhp പവർ നൽകുന്ന ഏറ്റവും ശക്തമായ എസ്‌യുവിയാണ്. മഹീന്ദ്ര XUV700 ബ്രാൻഡിന്റെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിൽ ഒന്നാണ്, ഇത് തികച്ചും ഹൈപ്പിന് അർഹമാണ്. ഇതിന് പെട്രോൾ, ഡീസൽ ഓപ്ഷനുകൾക്കൊപ്പം ശക്തമായ എഞ്ചിൻ ലഭിക്കുന്നു.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

അതോടൊപ്പം വേരിയന്റുകളുടെയും ഓപ്ഷണൽ എക്ട്ര പാക്കുകളുടെയും ഒരു നീണ്ട ലിസ്റ്റുമായി വരുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, AEM ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ADAS ഫീച്ചറുകൾ ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയാണിത്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഒരു മഹീന്ദ്ര ആയതിനാൽ, അത് സുരക്ഷയിലും വിശ്വാസീയതയിലും മുന്നിട്ട് നിൽക്കുന്നു. ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗും വാഹനത്തിന് ലഭിക്കുന്നു. ഓട്ടോ-ബൂസ്റ്റിംഗ് ഹെഡ്‌ലാമ്പുകൾ പോലെയുള്ള മറ്റ് അസാധാരണമായ സവിശേഷതകൾക്കൊപ്പം സ്കൈറൂഫ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ സൺറൂഫും ഇതിലുണ്ട്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

അഞ്ച്/ ഏഴ് സീറ്റർ വേരിയന്റുകളിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പതിപ്പ് തെരഞ്ഞെടുക്കാം. കൂടാതെ AWD ഓപ്ഷനുമുണ്ട്. 13.18 ലക്ഷം മുതൽ 24.58 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്‌-ഷോറൂം വില.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ടാറ്റ നെക്സോൺ

ടാറ്റയുടെ നെക്‌സോൺ ബ്രാൻഡിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു മോഡലാണ്. നിർമ്മാതാക്കളുടെ വിൽപ്പന കണക്കുകൾ ഉയർത്താൻ നെക്‌സണിനും പഞ്ചിനും കഴിഞ്ഞു. ഈ കോം‌പാക്ട് എസ്‌യുവി വിപണിയിൽ അഞ്ച് വർഷത്തിലേറെയായി നിലനിൽക്കുന്നു, കൂടാതെ മികച്ച റോഡ് അപ്പീലും ഗ്രൗണ്ട് ക്ലിയറൻസുമുള്ള രസകരമായ രൂപകൽപ്പനയും വാഹനത്തിനുണ്ട്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഡാർക്ക് അല്ലെങ്കിൽ കാസിരംഗ പോലുള്ള വിവിധ എഡിഷനുകളിലും ഇത് ലഭ്യമാണ്, അവ ബന്ധപ്പെട്ട കോസ്മെറ്റിക് അപ്‌ഗ്രേഡുകൾ നേടുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകളിലും നിങ്ങൾക്ക് ഇവിയിലേക്ക് മാറണമെങ്കിൽ ഇലക്ട്രിക് വേരിയന്റിലും ഇത് ലഭ്യമാണ്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

പെട്രോൾ പതിപ്പ് 118 bhp പവറും, 170 Nm torque ഉം നൽകുന്ന ടർബോചാർജ്ഡ് 1.2 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 108 bhp പവറും 260 Nm torque ഉം നൽകുന്നു. ഇവിക്ക് നെക്സോൺ ഇവി മാക്സ് എന്ന ഒരു ലോംഗ് റേഞ്ച് വേരിയന്റുമുണ്ട്, അതിന് വലിയ ബാറ്ററി പാക്കും എക്സ്റ്റെൻഡഡ് റേഞ്ചും ലഭിക്കുന്നു.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

IC എഞ്ചിൻ വേരിയന്റുകൾക്ക് 7.54 ലക്ഷം മുതൽ 13.90 ലക്ഷം വരെ വില വരുമ്പോൾ, ഇവി പതിപ്പുകൾക്ക് 14.79 ലക്ഷം മുതൽ 19.28 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. ഗ്ലോബൽ NCAP -യുടെ ഫൈവ് സ്റ്റാർ റേറ്റഡ് എസ്‌യുവി കൂടിയാണിത്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റ

XUV700, ടൈഗൂൺ & കുഷാഖ് തുടങ്ങിയ പുതിയ ലോഞ്ചുകളിൽ നിന്ന് ഒടുവിൽ അല്പം കോംപറ്റീഷൻ നേരിടുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഹ്യുണ്ടായിയുടെ ഏറ്റവും മികച്ച പെർഫോമറാണ് ക്രെറ്റ. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമായ ത്രീ സ്റ്റാർ റേറ്റഡ് എസ്‌യുവിയാണിത്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

2020 -ലെ ജനറേഷൻ അപ്‌ഡേറ്റിന് ശേഷം, വിൽപ്പന കണക്കുകൾ വർധിച്ചു. കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളോടെ ഹ്യുണ്ടായി നൈറ്റ് എഡിഷനും പുറത്തിറക്കി, കൂടാതെ ഇന്ത്യൻ വിപണിയിക്ക് താമസിയാതെ ഒരു N-ലൈൻ വേരിയന്റും ലഭിച്ചേക്കാം.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp പവറും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. നാച്ചുറലി ആസ്പിരേറ്റഡ് 1.5 ലിറ്റർ പെട്രോൾ 115 bhp പവറും 144 Nm torque ഉം സൃഷ്ടിക്കുന്നു, 1.4 ലിറ്റർ ടർബോ യൂണിറ്റ് 140 bhp പവറും 240 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

നിങ്ങളുടെ എഞ്ചിൻ & ട്രാൻസ്മിഷൻ ചോയ്സ് അനുസരിച്ച് തെരഞ്ഞെടുക്കാൻ 25 -ലധികം വേരിയന്റുകളുമുണ്ട്. 11.59 ലക്ഷം മുതൽ 20.88 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഞങ്ങളുടെ ലിസ്റ്റിലെ അവസാനത്തെ എസ്‌യുവി ഫോക്‌സ്‌വാഗന്റെ ഏറ്റവും ആധുനികവും എന്നാൽ ശക്തവുമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ്. VW ടൈഗൂൺ പവർ, ഫീച്ചറുകൾ, ആധുനികത എന്നിവ ഉൾക്കൊള്ളുന്ന ഒരു മിഡ്-സൈസ് എസ്‌യുവിയാണ്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

ഇതിന് ഒരു സ്‌പോർടി അപ്പീൽ, ബോഡിയിലുടനീളം ഭംഗിയുള്ള ക്രീസുകൾ തുടങ്ങിയവയുമായി വരുന്നു. സെഗ്‌മെന്റിൽ വാഗ്ദാനം ചെയ്യുന്ന മികച്ച ഇന്റീരിയറുകളിലൊന്നാണ് വാഹനത്തിന് ലഭിക്കുന്നത്. തെരഞ്ഞെടുക്കാൻ രണ്ട് TSI എഞ്ചിനുകളുമുണ്ട്. ആദ്യത്തേത് ത്രീ സിലിണ്ടർ ടർബോചാർജ്ഡ് 1.0-ലിറ്റർ യൂണിറ്റാണ്, അത് 115 bhp പവറും 178 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

രണ്ടാമത്തേത് 150 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്ന നാല് സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ്. കോസ്‌മെറ്റിക് നവീകരണങ്ങളും വലിയ വീലുകളും ലഭിക്കുന്ന 1.5 ലിറ്റർ TSI മാത്രമുള്ള GT പതിപ്പിലും ഇത് ലഭ്യമാണ്.

കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

10 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളുള്ള ഒരു അപ്പ്മാർക്കറ്റ് ഇന്റീരിയർ ഇതിന് ലഭിക്കുന്നു. 12.80 ലക്ഷം മുതൽ 21.24 ലക്ഷം വരെയാണ് ഇതിന്റെ എക്സ്‌-ഷോറൂം വില.

Most Read Articles

Malayalam
English summary
List of best suvs to replace or upgrade from a hatchback in india
Story first published: Saturday, July 2, 2022, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X