ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

15 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഒരു സെഗ്‌മെന്റ് ലീഡറായ മാരുതി സുസുക്കി സ്വിഫ്റ്റ് 2005 മുതൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ്. പണത്തിന് മികച്ച മൂല്യം നൽകുന്ന മോഡൽ എന്ന നിലയിൽ, ഉപഭോക്തൃ ഡിമാൻഡിന് അനുസൃതമായി സ്വിഫ്റ്റ് വുപുലീകരിച്ചു.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

കാലാനുസൃതമായി വിപണിയിൽ മുൻമോഡലിനെ മാറ്റിസ്ഥാപിച്ച് എത്തിയ വാഹനത്തിന്റെ ഓരോ പതിപ്പും മികച്ചതായിരുന്നു. എന്നിരുന്നാലും, മാരുതി സുസുക്കി സ്വിഫ്റ്റിന് ഏറ്റവും പുതിയ തലമുറയിൽ പോലും നഷ്ടമാകുന്ന ഏഴ് സവിശേഷതകളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഐഡിൾ സ്റ്റോപ്പ്-സ്റ്റാർട്ട് ഫീച്ചർ വളരെ കാര്യക്ഷമമായ ഒരു ആഡ്-ഓൺ ആണെന്നതിൽ സംശയമില്ലെങ്കിലും, എക്സ്ട്രാ ഡ്യുവൽ ബാറ്ററി സെറ്റപ്പിനൊപ്പം വരുന്ന മാരുതി സുസുക്കി മൈൽഡ് ഹൈബ്രിഡ് സെറ്റപ്പ് എന്ന യഥാർത്ഥ ഡീലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇപ്പോഴും താരതമ്യപ്പെടുത്താൻ കഴിയില്ല.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

ബലേനോ, സിയാസ്, എസ്-ക്രോസ് തുടങ്ങിയ ഫുൾ-ഓൺ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സ്വിഫ്റ്റിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിൽ, ഞങ്ങളുടെ അഭിപ്രായത്തിൽ ഹാച്ച്ബാക്ക് അതിന്റെ സെഗ്‌മെന്റിലെ തർക്കമില്ലാത്ത രാജാവാകുമായിരുന്നു.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

CVT ഓട്ടോമാറ്റിക്

നിലവിൽ, മാരുതിയുടെ ഓട്ടോ ഗിയർ ഷിഫ്റ്റ് (AGS) ഓൺബോർഡ് എന്ന് വിളിക്കപ്പെടുന്ന AMT ട്രാൻസ്മിഷനുമായാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഓട്ടോമാറ്റിക് വരുന്നത്, ഇത് സാമാന്യം മികച്ച ഡ്രൈവ് എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

എങ്കിലും, മാരുതി എന്തുകൊണ്ടാണ് ബലേനോയ്ക്ക് ലഭിക്കുന്ന CVT ഓൺബോർഡ് യൂണിറ്റ് സ്വിഫ്റ്റിന് നൽകാത്തത് എന്നത് തീർച്ചയായും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. സ്വിഫ്റ്റിന്റെ 1.2-ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ ഒരു CVT യൂണിറ്റുമായി കണക്ട് ചെയ്താൽ, കാര്യങ്ങൾ ശരിക്കും മികച്ചതാകുമായിരുന്നു.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

സ്വിഫ്റ്റിന്റെ MID ഒരു യഥാർത്ഥ ക്ലാസിക് ആണെങ്കിലും, വിപണിയിൽ മത്സരം അനുദിനം മികച്ചതാകുന്നത് കാണുമ്പോൾ, ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹാച്ചിന് ഒരു സൂപ്പർ കൂൾ ആഡ്-ഓൺ ആകാമായിരുന്നു. പൂർണ്ണമായി ഡിജിറ്റൽ MID ഓൺബോർഡ് ലഭിച്ചാൽ, സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള പാക്കേജ് പൂർണ്ണമായും അപ്-ടു-ഡേറ്റ് ആയിരിക്കും.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും

സ്വിഫ്റ്റ് ആധുനിക കാലത്തെ എതിരാളികൾക്ക് തുല്യമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വിഫ്റ്റിൽ ധാരാളം കംഫർട്ട് ഫീച്ചറുകളും സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും, നിലവിൽ പ്രീമിയം സുഖസൗകര്യങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന രണ്ട് നിർണായക സവിശേഷതകൾ ഇപ്പോഴും വാഹനം നഷ്ടപ്പെടുത്തുന്നു.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും, റെയിൻ സെൻസിംഗ് വൈപ്പറുകളും ഇപ്പോഴും വാഹനത്തിൽ ഇടംപിടിച്ചിട്ടില്ല. ഭാവിയിൽ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യേണ്ടുന്ന ഏറ്റവും ആകർഷകമായ രണ്ട് സവിശേഷതകളാണിത്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

1.3 ലിറ്റർ ഡീസൽ ബർണർ

കർശനമായ ബിഎസ് VI മാനദണ്ഡങ്ങൾ കാരണം, സ്വിഫ്റ്റിൽ ഉപയോഗിച്ചുക്കൊണ്ടിരുന്ന 1.3 ലിറ്റർ ഡീസൽ മിൽ ഉപേക്ഷിക്കാൻ മാരുതി തീരുമാനിച്ചു. അതിനുശേഷം, ഡീസൽ പ്രേമികൾക്കും 1.3 ലിറ്റർ മില്ലിന്റെ പെപ്പിനെസ് ഉപയോഗിച്ചിരുന്നവർക്കും ഒരു ഡീസൽ എഞ്ചിന്റെ അഭാവം അനുഭവപ്പെടുന്നു, ഇത് നിലവിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പോരായ്മയായി കണക്കാക്കപ്പെടുന്നു.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

റിയർ എസി വെന്റുകൾ

മാരുതി സുസുക്കി സ്വിഫ്റ്റിന് പിന്നിൽ എസി വെന്റുകളും പിൻ പവർ സോക്കറ്റുകളും നഷ്‌ടപ്പെടുന്നു. പുറകിലെ യാത്രക്കാർക്കുള്ള ഒരു സാധാരണ സൗകര്യമായി ഇപ്പോൾ കണക്കാക്കപ്പെടുന്ന ഒന്നാണിത്. ജനങ്ങളുടെ പ്രിയ മോഡൽ ആയിരുന്നിട്ടും സ്വിഫ്റ്റിൽ ഇതുപോലൊരു ഫീച്ചർ നൽകാത്തത് അല്പം മോശം തന്നെയാണ്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

ഫ്രണ്ട് ഡ്രൈവർ ആംറെസ്റ്റും പിൻ ആംറെസ്റ്റും

ഫ്രണ്ട് ഡ്രൈവർ ആംറെസ്റ്റും റിയർ ആംറെസ്റ്റുമാണ് സ്വിഫ്റ്റിന് നഷ്ടമാകുന്ന മറ്റൊരു സൂപ്പർ സൗകര്യപ്രദമായ കംഫർട്ട് ഫീച്ചർ, ഇവ രണ്ടും മുന്നിലും പിന്നിലുമുള്ള എല്ലാ യാത്രക്കാർക്കും കൂടുതൽ സുഖസൗകര്യം നൽകുന്ന സവിശേഷതകളാണ്. ദീർഘ ദൂര യാത്രകൾക്ക് ഇവ വരെ മികച്ചതാണ്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

മുകളിൽ ഞങ്ങൾ അക്കമിട്ട് സൂചിപ്പിച്ച ഫീച്ചറുകൾ ഇനി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്വിഫ്റ്റിന്റെ പുതുതലമുറ മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ വിപണിയിലെ പ്രിയ മോഡലായ Maruti Swift -ൽ ഇന്നും ലഭ്യമല്ലാത്ത ഫീച്ചറുകൾ

അധികം താമസിയാതെ തന്നെ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഇവിടെ സൂചിപ്പിച്ചത് കൂടാതെ നിങ്ങളുടെ അഭിപ്രായത്തിൽ എന്തെങ്കിലും ഫീച്ചറുകൾ കൂടി വാഹനത്തിൽ ചേർക്കണം എന്നുണ്ടെങ്കിൽ അവ തീർച്ചയായും കമന്റ് ചെയ്യുക.

Most Read Articles

Malayalam
English summary
List of some new normal features missing in maruti swift
Story first published: Saturday, October 23, 2021, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X