ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

പെട്രോൾ ഡീസൽ വിലകൾ ഉയരുന്നതോടെ നിർമ്മാതാക്കൾ CNG ഓപ്ഷനുകളിലേക്ക് തിരിയുകയാണ്. പെട്രോൾ വേരിയന്റുകളേക്കാൾ ദൈനംദിന പ്രവർത്തന ചെലവുകളുടെ കാര്യത്തിൽ ഇവ ഗണ്യമായി താങ്ങാനാവുന്നവയാണ്, കൂടാതെ CNG കൂടുതൽ ക്ലീനറായ ഫ്യുവൽ കൂടെയാണ്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

കുറച്ച് കാലം മുമ്പ് വരെ, CNG വിഭാഗം മാരുതിക്ക് ആധിപത്യം നൽകിയിരുന്നു, എന്നാൽ അതിനുശേഷം ഹ്യുണ്ടായിയും, ഇപ്പോൾ ടാറ്റ കാറുകളും ശ്രേണിയിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യയിൽ 11 CNG മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്, ഈ റിപ്പോർട്ടിൽ, അവയിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള 10 എണ്ണം ഞങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നു.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മാരുതി സെലേരിയോ CNG

56.7 bhp കരുത്തും 82.1 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമേ ലഭ്യമാവൂ.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

കിലോഗ്രാമിന് 35.60 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന സെലേറിയോ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള CNG കാറാണ്. 6.58 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സെലേരിയോ CNG മിഡ്-സ്പെക്ക് VXi വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മാരുതി വാഗൺആർ

57 bhp കരുത്തും 78 Nm പീക്ക് torque ഉം വികസിപ്പിക്കുന്ന 1.0-ലിറ്റർ യൂണിറ്റാണ് വാഗൺആർ CNG -യുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന ഹാച്ചിന് കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജാണുള്ളത്. 6.13 ലക്ഷം മുതൽ 6.19 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. വാഗൺ ആർ CNG ഓപ്ഷൻ അതിന്റെ ബേസ് സ്പെക്ക് LXi, LXi (O) വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മുകളിലെ കണക്കുകൾ പരിശോധിച്ചാൽ, വാഗൺ ആർ CNG -യേക്കാൾ ഏകദേശം 40,000 രൂപ വിലയേറിയതാണ് സെലേറിയോ CNG എന്ന് മനസ്സിലാക്കാ. സെലേറിയോയും വാഗൺ ആറും തമ്മിൽ കിലോഗ്രാമിന് 3.0 കിലോമീറ്റർ എന്നൊരു വ്യത്യാസം മാത്രമാണ്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മാരുതി ആൾട്ടോ 800

40 bhp പവറും 60 Nm torque ഉം ഉത്പാദിപ്പിക്കുന്ന 800 സിസി എഞ്ചിനാണ് ആൾട്ടോ 800 -ന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ കൈകാര്യം ചെയ്യുന്നത്. കിലോഗ്രാമിന് 31.59 കിലോമീറ്റർ മൈലേജാണ് മാരുതി അവകാശപ്പെടുന്നത്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

4.89 ലക്ഷം മുതൽ 4.95 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് ഹാച്ച് ലഭ്യമാണ്. ഇതിന് കരുത്ത് കുറവാണെങ്കിലും, നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന CNG കാറാണ് ആൾട്ടോ 800. ആൾട്ടോയുടെ ബേസ്-സ്പെക്ക് LXi, LXi (O) വേരിയന്റുകൾക്ക് ഓപ്ഷണൽ CNG കിറ്റ് ലഭിക്കും.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മാരുതി എസ്-പ്രെസോ

57 bhp കരുത്തും 78 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.0-ലിറ്റർ മോട്ടോറുമായിട്ടാണ് എസ്-പ്രെസോ CNG വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കിലോഗ്രാമിന് 31.2 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

5.24 ലക്ഷം മുതൽ 5.56 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. എസ്-പ്രെസോയ്ക്ക് അതിന്റെ അടിസ്ഥാന-സ്പെക്ക് LXi, VXi വേരിയന്റുകളോട് കൂടി ഓപ്ഷണൽ CNG കിറ്റ് ലഭിക്കും.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ഹ്യുണ്ടായി സാൻട്രോ

ഹ്യുണ്ടായിയുടെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും താങ്ങാനാവുന്നതുമായ CNG കാറാണ് സാൻട്രോ. മൂന്ന് സിലിണ്ടർ എതിരാളികളെ അപേക്ഷിച്ച് നാല് സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 60 bhp കരുത്തും 85 Nm torque ഉം ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം കിലോഗ്രാമിന് 30.48 കിലോമീറ്റർ മൈലേജും ഹാച്ച് നൽകുന്നു. സാൻട്രോയുടെ മിഡ്-സ്പെക്ക് മാഗ്ന, സ്പോർട്സ് വേരിയന്റുകളോടൊപ്പം നിങ്ങൾക്ക് CNG ഓപ്ഷൻ തെരഞ്ഞെടുക്കാം. 6.10 ലക്ഷം മുതൽ 6.39 ലക്ഷം രൂപ വരെ വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്

7.07 ലക്ഷം മുതൽ 7.61 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ഗ്രാൻഡ് i10 നിയോസിന്റെ മാഗ്ന, സ്‌പോർട്‌സ് വേരിയന്റുകൾക്ക് CNG കിറ്റുകൾ ലഭിക്കും. 69 bhp പവറും 95 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ യൂണിറ്റാണ് ഇതിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമാണ് വരുന്നത്, കൂടാതെ കിലോഗ്രാമിന് 28.5 കിലോമീറ്റർ മൈലേജും ലഭിക്കുന്നുണ്ട്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ഹ്യുണ്ടായി ഓറ

ഓറ CNG അതിന്റെ മിഡ്-സ്പെക്ക് S വേരിയന്റിനൊപ്പം മാത്രമേ ലഭ്യമാകൂ. 7.74 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 69 bhp കരുത്തും 95 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ യൂണിറ്റാണ് ഓറയുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിൽ വരുന്നത്, കിലോഗ്രാമിന് 28 കിലോമീറ്റ് മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ടാറ്റ ടിയാഗോ

സെഗ്‌മെന്റിലെ പുതുമുഖവുമാണ് ടാറ്റ ടിയാഗോ. 6.10 ലക്ഷം മുതൽ 7.53 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ടിയാഗോ കിലോഗ്രാമിന് 26.49 കിലോമീറ്റർ എക്കോണമി വാഗ്ദാനം ചെയ്യുന്നു.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

73 bhp കരുത്തും 95 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു. ടിയാഗോയുടെ XE, XM, XT, XZ+ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ക്ലീനർ ഫ്യുവൽ ഓപ്ഷൻ ലഭ്യമാണ്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

ടാറ്റ ടിഗോർ

7.69 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന ടാറ്റ ടിഗോറിന് CNG ഓപ്ഷൻ ലഭിക്കുന്നത് അതിന്റെ ടോപ്പ്-സ്പെക്ക് XZ, XZ+ ട്രിമ്മുകളിൽ മാത്രമാണ്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

73 bhp പവറും 95 Nm torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. കിലോഗ്രാമിന് 26.49 കിലോമീറ്റർ മൈലേജാന് വാഹനത്തിനുള്ളത്.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

മാരുതി എർട്ടിഗ

9.87 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമതയുള്ളതും എന്നാൽ ഏറ്റവും വലിയ CNG കാറും മാരുതി എർട്ടിഗയാണ്. 91 bhp കരുത്തും 122 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ യൂണിറ്റാണ് ഏഴ് സീറ്റർ മോഡലിന്റെ ഹൃദയം.

ഇന്ധന വില വർധനവ് മൂലം BP കൂട്ടേണ്ട! 2022 -ൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന 10 CNG കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം കിലോഗ്രാമിന് 26.08 കിലോമീറ്റർ മൈലേജും ഇത് നൽകുന്നു. CNG കിറ്റ് എർട്ടിഗയുടെ VXi വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്ന വിറ്റാര ബ്രെസ്സ CNG -യിലും ഇതേ എഞ്ചിൻ ഉപയോഗിക്കും.

Most Read Articles

Malayalam
English summary
List of top 10 fuel efficient cng cars in india in 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X