താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

യാത്രകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്, എന്നാൽ യാത്രകളുടെ ദൂരം, ദൈർഘ്യം എന്നിവ അനുസരിച്ച് നാം ഉപയോഗിക്കുന്ന യാത്ര മാർഗങ്ങൾ വ്യത്യാസപ്പെട്ടേക്കാം. സാധാരണയായി ദീർഘദൂര യാത്രകൾക്കായി പലപ്പോഴും നാം വളരെ സുഖപ്രദമായ മാർഗങ്ങളാവും തെരഞ്ഞെടുക്കുന്നത്.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

വിമാനങ്ങളും, ട്രെയിനുകളും ദൈരഘ്യമേറിയ യാത്രകൾ ചെയ്യാൻ ആളുകൾ തെരഞ്ഞെടുക്കുന്ന ചോയിസുകളാണ്. എന്നാൽ ബസിൽ അധികം ദൂരം സഞ്ചരിക്കാൻ നമ്മിൽ പലരും താല്പര്യപ്പെടാറില്ല. എന്നാൽ വളരെ അതിശയിപ്പിക്കുന്ന ഒരു ബസ് റൂട്ടിനെക്കുറിച്ചാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ/ ദൈർഘ്യമേറിയ ബസ് റൂട്ട് ഏതെന്ന് നിങ്ങൾക്കറിയുമോ? അയൽ രാജ്യങ്ങൾ തമ്മിലുള്ള ചില റൂട്ടുകൾ ഇപ്പോൾ മനസ്സിൽ തെളിഞ്ഞേക്കാം എന്നൽ സംഗതി അതുക്കും മേലേയാണ്.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

ഒരുകാലത്ത് ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? തമാശയല്ല ഇതായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്. 32669 കിലോമീറ്ററോളം നീളമുണ്ടായിരുന്നു ഈ റൂട്ടിന്.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

അറുപതുകളിൽ ആറംഭിച്ച സർവ്വീസ് 1976 വരെ ഉണ്ടായിരുന്നു. ആൽബെർട്ട് എന്നായിരുന്നു ഈ ഡബിൾ ഡെക്കർ ബസിനെ വിളിച്ചിരുന്നത്. പതിനൊന്നിൽ പരം രാജ്യങ്ങളിലൂടെയായിരുന്നു ആൽബേർട്ടിന്റെ യാത്ര.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ബസ് യാത്രക്കാരേയും വഹിച്ചുകോണ്ട് ഓടിയിരുന്നു. ആഹാ കേൾക്കാൻ തന്നെ എന്ത് രസം! ഒരൊന്നൊന്നൊന്നര ട്രിപ്പ് തന്നെയാണല്ലേ?

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ലണ്ടൻ-കൽക്കട്ട-ലണ്ടൻ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് ബസിന്റെ കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്, ഇത് ജൂൺ മാസം അഞ്ചാം തിയതി കൊൽക്കത്തയിൽ അവസാനിച്ചു.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

അതായത് ഏകദേശം 51 ദിവസത്തോളം വേണ്ടി വന്നു ഈ യാത്ര പൂർത്തിയാക്കാൻ. മുകളിൽ സൂചിപ്പിച്ച റൂട്ട് വഴിയാണ് ബസ് ഇന്ത്യയിലെത്തുന്നത് അതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

അക്കാലത്ത് ഇത്രയും ദൂരം ബസിൽ എങ്ങനെ ചെലവഴിക്കും എന്നാവും നമ്മിൽ പലരും ഇപ്പോൾ ചിന്തിക്കുന്നത്. അതിനും പരിഹാരങ്ങൾ ഉണ്ടായിരുന്നു, വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിംഗ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഹീറ്ററുള്ള ഫാനുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കരുതിയിരുന്ന പലതും ഈ ബസിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

സാധാരണ ഒരു യാത്ര എന്നതിലുപരി ഒരു ഉല്ലാസയാത്ര പോലെയാണ് ഇത് ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലുമടക്കം സഞ്ചാര പാദയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചെലവഴിക്കാനും യാത്രക്കാർക്ക് സമയം നൽകിയിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.

താണ്ടാം പല രാജ്യങ്ങൾ, മാസങ്ങളോളം നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട ബസ് റൂട്ട്

ഇത്രയും ദൂരം പിന്നിടുന്ന വിശാലമായ മാസങ്ങളോളം പിടിക്കുന്ന യാത്രയ്ക്ക് എന്ത് മാത്രം ചെലവ് വന്നേക്കാം? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഏകദേശം 7,8999 രൂപ. യാത്ര, ഭക്ഷണ, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ നിരക്ക്. ഇതേ യാത്ര ഇപ്പോൾ നടത്തുകയാണെങ്കിൽ ചെലവ് എന്തായിരിക്കും?

Most Read Articles

Malayalam
English summary
London Culcutta London Story Of worlds Longest Bus Route By Albert Travels. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X