സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ. രാജ്യത്ത് സാന്നിധ്യമറിയിച്ചിട്ട് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയപ്പോൾ പുതുതലമുറ മോഡലിനെ വിൽപ്പനയ്ക്ക് എത്തിച്ചാണ് മഹീന്ദ്ര ആഘോഷമാക്കിയത്.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

എന്നിരുന്നാലും നിലവിലുള്ള പഴയ തലമുറ മോഡലിനെ സ്കോർപിയോ ക്ലാസിക് എന്ന പേരിൽ ഇന്ത്യയിൽ വിൽക്കുന്നത് തുടരുമെന്ന് മഹീന്ദ്ര അറിയിച്ചതാണ് സന്തോഷകരമായ മറ്റൊരു വസ്‌തുത. അതിനാൽ ഒരു സെക്കൻഡ് ഹാൻഡ് സ്കോർപിയോ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സ്പെയർ പാർട്‌സുകളുടെ ലഭ്യത ഒരു പ്രശ്‌നമേയല്ല.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

എങ്കിലും ഒരു സാധാരണ യൂസ്‌ഡ് കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിച്ചുവേണം മഹീന്ദ്ര സ്കോർപിയോ പോലുള്ള ആദ്യകാല എസ്‌യുവികളിലേക്ക് പണം മുടക്കാൻ. ഒരു സെക്കൻഡ് ഹാൻഡ് സ്കോർപിയോ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മനസിൽ ഓർമിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

MOST READ: അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

20 വർഷമായി മഹീന്ദ്ര സ്കോർപിയോ വിപണിയിലുണ്ട്. അതിനാൽ ഏത് വർഷത്തെ മോഡൽ വേണമെങ്കിലും സുലഭമായി സെക്കൻഡ് ഹാൻഡ് വിപണിയിൽ ലഭ്യമാവും. എന്നാൽ നമ്മുടെ രാജ്യത്ത് കർശനമായ മലനീകരണ മാനദണ്ഡങ്ങളുടെയും വരാനിരിക്കുന്ന സ്ക്രാപ്പേജ് നയത്തിന്റെയും നിലവിലെ മുന്നേറ്റം കണക്കിലെടുക്കുമ്പോൾ 7 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഒരു മോഡൽ സ്വന്തമാക്കുന്നതായിരിക്കും അനുയോജ്യം.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

സാധാരണയായി മഹീന്ദ്ര സ്‌കോർപിയോ പോലുള്ള ഒരു എസ്‌യുവി ഇന്ത്യയിൽ ദീർഘദൂര ഡ്രൈവിങ്ങിനോ അല്ലെങ്കിൽ ഓഫ്-റോഡിംഗിനുമൊക്കെ ആയാണ് പലരും ഉപയോഗിച്ചു വരുന്നത്. അതിനാൽ അത്തരം മോഡലുകൾ ഏറ്റവും മികച്ച അവസ്ഥയിലായിരിക്കണമെന്നില്ല. അതിനാൽ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതിന് മുമ്പ് അതിന്റെ അവസ്ഥ എത്തരത്തിലാണെന്ന് നന്നായി പരിശോധിക്കുന്നത് മികച്ചൊരു കാര്യമായിരിക്കും.

MOST READ: Alturas G4 എസ്‌യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

20 വർഷമായി വിപണിയിലുണ്ട് എന്നു പറയുമ്പോൾ തന്നെയറിയാം ആദ്യ മോഡലൊക്കെ അധികം പണം ചെലവഴിക്കാതെ സ്വന്തമാക്കാനാവുമെന്ന്. ഒരു 2005-2006 ബിഎസ്-III നിലവാരത്തിലുള്ള മോഡലിന് 1.50 ലക്ഷം മുതൽ 2.0 ലക്ഷം രൂപ വരെയൊക്കെയായിരിക്കും വില വരിക. അതേസമയം 2020 മോഡൽ സ്കോർപിയോയ്ക്ക് ബിഎസ്-VI അനുസരിച്ച് 17-18 ലക്ഷം രൂപയായി.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

എന്നിരുന്നാലും നിങ്ങൾക്ക് 2015-16 മഹീന്ദ്ര സ്‌കോർപിയോ ഏകദേശം 7 മുതൽ 10 ലക്ഷം രൂപയ്ക്ക് ഒക്കെ സ്വന്തമാക്കാനാവും. മോശമല്ലാത്ത മൈലേജും ഈ കാലയളവിലെ എസ്‌യുവിയിൽ നിന്നും ലഭിക്കുമെന്നതും ഒരു അഡ്വാന്റേജായിരിക്കും. അധികം മുതൽ മുടക്കില്ലാതെ ഒരു 4x4 മോഡലാണ് തിരയുന്നതെങ്കിൽ മഹീന്ദ്ര സ്കോർപിയോ മികച്ച ഓപ്ഷനായിരിക്കും.

MOST READ: Mahindra Scorpio N vs Tata Safari; ആരാവും കേമൻ എന്ന് മാറ്റുരയ്ക്കാം

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

എങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിന് മുമ്പ് മഹീന്ദ്ര സ്കോർപിയോയുടെ 4x4 പതിപ്പ് നിർത്തലാക്കിയിരുന്നു. ആയതിനാൽ ബിഎസ്-VI പതിപ്പുകളിൽ ഈ സവിശേഷത ലഭ്യമാവില്ല. എന്നാൽ, 2012-നും 2014-നും ഇടയിൽ നിർമിച്ച 4x4 സ്കോർപിയോ 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തിൽ സ്വന്തമാക്കാനാവും.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

പുതുതലമുറ സ്കോർപിയോ N വിപുലമായ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പഴയ സ്കോർപിയോയ്ക്ക് ഡ്യുവൽ എയർബാഗുകൾ, ഇബിഎസ് ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ മാത്രമേ കമ്പനി വാഗ്ദാനം ചെയ്‌തിരുന്നുള്ളൂവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

MOST READ: ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

വാസ്തവത്തിൽ ഏറ്റവും പഴയ മോഡലുകൾക്ക് ഈ സവിശേഷതകളിൽ ചിലതും നഷ്‌ടമായി. കൂടാതെ പഴയ തലമുറ സ്കോർപിയോ എസ്‌യുവിക്ക് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും സീറോ-സ്റ്റാർ സുരക്ഷാ റേറ്റിംഗായിരുന്നു ലഭിച്ചിരുന്നതും. അതിനാൽ സുരക്ഷ ഒരു വലിയ മുൻഗണനയാണെങ്കിൽ ഈ വശങ്ങളും പരിഗണിച്ചു വേണം യൂസ്‌ഡ് സ്കോർപിയോ സ്വന്തമാക്കേണ്ടത്.

സെക്കൻഡ് ഹാൻഡ് Mahindra Scorpio വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലാണ് സ്കോർപിയോ. നിലവിൽ മഹീന്ദ്ര സ്കോർപിയ്ക്ക് 11.99 ലക്ഷം മുതൽ 16.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എസ്‌യുവി നിലവിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും. പുതുതലമുറ മോഡൽ എത്തിയതോടെ ഈ വിലയിൽ കാര്യമായ കുറവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Looking to buy a used mahindra scorpio suv you have to consider these things
Story first published: Tuesday, June 28, 2022, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X